# twenty20news.com > Always with the People ## Posts - [കുന്നത്തുനാടിന്റെ മാറ്റത്തിനായി ശ്രീ ബാബു ദിവാകരൻ.](https://twenty20news.com/%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1/): കേരള രാഷ്ട്രീയത്തിലെ കളങ്കരഹിതരായ നേതാക്കളില്‍ ഒരാളെന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശ്രീ. ബാബു ദിവാകരന്‍. പൊതുപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം, വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയത്തെ രാഷ്ട്ര സേവനത്തിനായും സമൂഹ നന്മയ്ക്കായും ഉപയോഗപ്പെടുത്തി. സ്വന്തമായി ഒരു കിടപ്പാടം ഒരുക്കുന്നതില്‍പോലും രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താതിരുന്ന അദ്ദേഹം അധികാരത്തിന്റെ പ്രൗഢി ഏതുമില്ലാതെ വാടക വീട്ടില്‍ താമസിച്ചുകൊണ്ട് ജനസേവനം തുടര്‍ന്നു. നിസ്വാര്‍ഥനായ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ബാബു ദിവാകരന്‍, അടൂര്‍ നഗരസഭാ ചെയര്‍മാന്റെ സ്ഥാനം അലങ്കരിക്കവെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ട്വന്റി20 പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ അധ്യക്ഷന്‍. കെ.പി.സി.സി സാംസ്‌കാരിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അശരണര്‍ക്കും കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കുമായി ഇനിയും ഉച്ചത്തില്‍ തന്റെ ശബ്ദം ഉയരണമെന്ന തിരിച്ചറിവില്‍ നിന്നാണ്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടക്കൂടുകളില്‍ […] - [വീണ നായരിലൂടെ ഏറ്റുമാനൂരിനെ മോഡല്‍ നഗരമാക്കാന്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം](https://twenty20news.com/veena-nair/): എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകള്‍ക്ക് സമാനമായ വികസന സാധ്യതകളുള്ള ജില്ലയാണ് കോട്ടയം. എന്നാല്‍, ഒരു വികസിത നഗരത്തിന്റേതായ യാതൊനും കോട്ടയത്തേയ്ക്ക് എത്തിനോക്കിയിട്ട് പോലുമില്ല. അങ്ങനെയുള്ള കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമാണ് ഏറ്റുമാനൂര്‍. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വീണ നായരെ പോലുള്ള ഒരു മികവുറ്റ സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കുകവഴി വ്യക്തമായ സന്ദേശമാണ് കോട്ടയത്തിന് ട്വന്റി20-എന്‍.ഡി.എ സഖ്യം നല്‍കിയിരിക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തെ കേരളത്തിന് മുന്നില്‍ വികസനകാര്യത്തില്‍ ഒരു മോഡല്‍ നഗരമായി ഉയര്‍ത്തിക്കാണിക്കുമെന്നാണ് ട്വന്റി20യുടെ നിലപാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജനതയ്ക്ക് നേരിട്ട് സന്ദര്‍ശിച്ച് ട്വന്റി20യുടെ വികസന മാതൃകകളെ അടുത്തറിയാന്‍ കഴിയും വിധമുള്ള പദ്ധതികളാണ് മണ്ഡലത്തില്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കിഴക്കമ്പലം മോഡല്‍ മാതൃക മുന്‍നിര്‍ത്തിയാണ് വീണ നായര്‍ക്കുവേണ്ടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ ട്വന്റി20 നയിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തോടെ, കിഴക്കമ്പലം മോഡലിന്റെ മറ്റൊരു വികസന മാതൃകയായി ഏറ്റുമാനൂരിനെ മാറ്റാന്‍ തന്റെ കഴിവും അധികാരവും ഉപയോഗിക്കുമെന്ന് വീണ നായരും ഉറപ്പുനല്‍കുന്നു. അടിസ്ഥാന […] - [തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ മുന്നണി](https://twenty20news.com/anjaly-nair-twenty20-candidate/): എന്‍.ഡി.എയ്ക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നായ തൃപ്പൂണിത്തുറയില്‍ വിജയമുറപ്പിച്ച് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നും സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് ഒടുവിലാണ് തൃപ്പൂണിത്തുറയില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ശേഷം തൃപ്പൂണിത്തുറയിലെ വോട്ട് വിഹിതം വര്‍ധിപ്പിക്കുന്നതില്‍ താഴെ തട്ടുമുതല്‍ എന്‍.ഡി.എ മുന്നണിയും ബി.ജെ.പിയും നടത്തിവന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലം ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. മണ്ഡലത്തില്‍ ജനിച്ചുവളര്‍ന്ന, സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള, എല്ലാ വിഭാഗം വോട്ടര്‍മാര്‍ക്കും സ്വീകാര്യതയുള്ളതും സുപരിചിതയുമായ സ്ഥാനാര്‍ത്ഥിയാണ് അഞ്ജലി നായര്‍. അധികാരം നാടിന്റെ വികസനത്തിനായി മാറ്റിവയ്ക്കുമെന്ന അഞ്ജലിയുടെ പ്രഖ്യാപനവും, തൃപ്പൂണിത്തുറയില്‍ കിഴക്കമ്പലം മോഡല്‍ വികസനത്തിന് ട്വന്റി20 നേതൃത്വം നല്‍കുമെന്നുള്ള പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബിന്റെ പ്രഖ്യാപനവും മണ്ഡലത്തിലെ […] - [പെരുമ്പാവൂരില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി](https://twenty20news.com/lakshmi-priya-twenty20-perumbavoor-candidate/): പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നടി ലക്ഷ്മി പ്രിയ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. മണ്ഡലത്തെ അടുത്തറിയുന്ന ലക്ഷ്മി പ്രിയ, തിരഞ്ഞെടുപ്പ് വിജയത്തോടെ നാടിന്റെ വികസന സ്വപ്‌നങ്ങളെ കൈപിടിച്ച് ഉയര്‍ത്തുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി തൃക്കാക്കരയില്‍ താമസിച്ചതിലൂടെ ട്വന്റി20യുടെ മോഡല്‍ വികസനത്തെ അടുത്തറിയാന്‍ തനിക്ക് സാധിച്ചിരുന്നതായി ലക്ഷ്മി പ്രിയ പറഞ്ഞു. വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോള്‍ ഇതുവരെ നിങ്ങള്‍ നാടിനുവേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യമുയരും. ഇക്കാര്യത്തില്‍ ട്വന്റി20 വികസനത്തിന്റെ വലിയൊരു മാതൃക തന്നെ തീര്‍ത്തിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച വികസന മാതൃകയാണ് കിഴക്കമ്പലം പഞ്ചായത്ത്. ഇതിനൊപ്പംതന്നെ ഭാരതത്തെ ലോക നെറുകയില്‍ എത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വലിയ പങ്കുവഹിച്ചിട്ടുള്ളതായും നമുക്ക് കാണാം. വികസനത്തിനോട് വിട്ടുവീഴ്ചയില്ലാത്ത ട്വന്റി20യും എന്‍.ഡി.എയും ഒത്തുചേരുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം സാധിക്കുകയും അതില്‍ ഭാഗമാകാന്‍ സാധിക്കുന്നു എന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. - [ഏറ്റുമാനൂരില്‍ നടി വീണ നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി](https://twenty20news.com/actress-veena-nair-twenty20-candidate/): ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ സിനിമാ-സീരിയല്‍ താരം വീണ നായരെ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. എറണാകുളത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. ഏകദേശം നാല്‍പ്പതോളം സിനിമകളിലും 50ഓളം സീരിയലുകളിലും അഭിനയിച്ച വീണ നായര്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ജനശ്രദ്ധ നേടിയിരുന്നു. സാമൂഹിക പ്രവര്‍ത്തക, നര്‍ത്തകി എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. കോളേജ് തലത്തില്‍ യുവജന സംഘടനയായ എസ്.എഫ്.ഐയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയിലും വീണ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴിമതി രഹിത വികസനത്തിലെ ട്വന്റി20യുടെ കിഴക്കമ്പലം മാതൃകയാണ് തന്നെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിച്ചതെന്ന് വീണ നായര്‍ പ്രതികരിച്ചു. ട്വന്റി20 മാതൃക കേരളം ഓട്ടാകെ വ്യാപിക്കുന്നതില്‍ ട്വന്റി20ക്കും പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബിനും ഒപ്പം ഭാഗമാകാന്‍ അവസരം കിട്ടിയതില്‍ താന്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് അയ്മനം പഞ്ചായത്തില്‍ പരിപ്പ് എന്ന സ്ഥലമാണ് വീണയുടെ നാട്. സ്വന്തം നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ […] - [തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായര്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ത്ഥി](https://twenty20news.com/twenty20-thripunithura-candidate-anjali-nair/): അന്യഭാഷാ ചിത്രങ്ങളിലടക്കം നിരവധി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ജനപ്രീതി ആര്‍ജിക്കുകയും, സംരംഭക, സാമൂഹിക പ്രവര്‍ത്തക എന്ന നിലകളില്‍ സജീവമായി തുടരുകയും ചെയ്യുന്ന നടി അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ജനവിധി തേടും. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി നായരുടെ സ്ഥാനാര്‍ത്ഥിത്വം ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം താന്‍ ഉണ്ടാകുമെന്ന് അഞ്ജലി പ്രതികരിച്ചു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങളെ നേരിട്ട് മനസ്സിലാക്കി അവരുടെ മകളായി തന്നാല്‍ കഴിയുംവിധം പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയായി കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നു. തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലം ഉണ്ടായിരുന്നില്ല. എന്നാല്‍ ട്വന്റി20യുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ ആകര്‍ഷിച്ചു. എല്ലാവര്‍ക്കും നല്ലത് വരണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അഞ്ജലി പറഞ്ഞു. ബി.ജെ.പിക്കും ട്വന്റി20ക്കും ശക്തമായ വോട്ട് വിഹിതമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ എന്‍.ഡി.എ നേടിയ മിന്നുന്ന വിജയം അഞ്ജലി നായരുടെ വിജയ പ്രതീക്ഷ വാനോളം […] - [അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ്](https://twenty20news.com/promy-twenty20-angamaly-candidate/): അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർതിയായി ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രോമി ഒരു താരമായി ഉയരുന്നത്. കിഴക്കമ്പലം പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളില്‍ ട്വന്റി20 നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞാണ് പാര്‍ട്ടിയുമായി അടുക്കുന്നതെന്ന് പ്രോമി മാധ്യമങ്ങളോട് പ്രതികരിച്ചു. കിഴക്കമ്പലത്ത് ഈ രീതിയിലുള്ള വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് എന്റെ നാട്ടില്‍ സമാന വികസനങ്ങള്‍ സാധ്യമാക്കിക്കൂടായെന്ന് താന്‍ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന എന്‍.ഡി.എയുടെ പിന്തുണകൂടി ട്വന്റി20ക്ക് ലഭിച്ചപ്പോള്‍, നാട്ടിലെ വികസന സാധ്യതയ്ക്കുള്ള സാധ്യത വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. - [താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ട്വന്റി20](https://twenty20news.com/twenty20-candidates-3/): അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് ട്വന്റി20. നടി വീണ നായര്‍ ഏറ്റുമാനൂരില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്വന്റി20യുടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെയും വാര്‍ത്താ സമ്മേളനത്തില്‍ സാബു ജേക്കബ് പ്രഖ്യാപിച്ചു. തത്സമയ ദൃശ്യങ്ങള്‍ കാണാം അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പ്രോമി കുര്യാക്കോസ് ട്വന്റി20-എൻ.ഡി.എ സ്ഥാനാര്‍ഥിയാകും. തൃപ്പൂണിത്തുറയില്‍ നടി അഞ്ജലി നായരും ട്വന്റി20ക്ക് വേണ്ടി ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരില്‍ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും. അങ്കമാലിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ പ്രോമി കുര്യാക്കോസ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി ട്വന്റി20. അങ്കമാലിയില്‍ റിയാലിറ്റി ഷോ താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ പ്രോമി കുര്യാക്കോസിനെ ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥിയായി ട്വന്റി 20 പാർട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. ‘വെറുതെയല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് […] - [എറണാകുളത്ത് പകുതിയിലേറെ സീറ്റുകള്‍ എന്‍.ഡി.എ നേടും: സാബു ജേക്കബ്‌](https://twenty20news.com/twenty20-2026-election/): എറണാകുളം ജില്ലയില്‍ പകുതിയിലേറെ സീറ്റുകളില്‍ ട്വന്റി20-എന്‍.ഡി.എ സഖ്യം വിജയിക്കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കുന്നത്തുനാട് നിയോജകമണ്ഡലം ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റി20യും എന്‍.ഡി.എയും കൈകോര്‍ത്തപ്പോള്‍ എറണാകുളം ജില്ലയിലെ സാഹചര്യം മാറി. ജില്ലയിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുമെന്ന ചിന്തയില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ജില്ലയിലെ ഏതെങ്കിലും സീറ്റ് കിട്ടുമോയെന്ന ആശയക്കുഴപ്പത്തിലാണ്. വരും ദിവസങ്ങളില്‍ ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും മാറും. അങ്ങനെവരുമ്പോള്‍ എറണാകുളം ജില്ലയില്‍ പകുതിയില്‍ അധികം സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു. - [കുന്നത്തുനാട്ടില്‍ ബാബു ദിവാകരന്‍: കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20](https://twenty20news.com/twenty20-candidates-2/): നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഇതുവരെ എട്ടോളം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാബു ദിവാകരന്‍ (കുന്നത്തുനാട്), സണ്ണി തോമസ് (തിരുവമ്പാടി), അഖില്‍ മാരാര്‍ (തൃക്കാക്കര), രവി കുളങ്ങര (തൃക്കരിപ്പൂര്‍), അഡ്വ. ചാര്‍ളി പോള്‍ (ചാലക്കുടി), ജിബി അബ്രഹാം (പിറവം), തോമസ് കെ. സാമുവല്‍ (റാന്നി), ഡോ. വര്‍ഗീസ് ജോര്‍ജ് (കൊടുങ്ങല്ലൂര്‍) എന്നിവരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. - [നമ്മുടെ ചിഹ്നം 'ചക്ക': തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് സാബു ജേക്കബ്](https://twenty20news.com/jackfruit-twenty20/): നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ട്വന്റി20 സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ച് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. സംസ്ഥാന ഫമായ ‘ചക്ക’ അടയാളത്തിലായിരിക്കും ട്വന്റി20യുടെ സാരഥികള്‍ ജനവിധി തേടുക. കേരളത്തിന്റെ അഭിമാനത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പ്രതീകമാണ് ചക്ക. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് വലത് ഭരണകൂടങ്ങളുടെ കിരാത ഭരണത്തില്‍ നിന്നും സംസ്ഥാനത്തെ വീണ്ടെടുക്കുക എന്ന ദൗത്യത്തിന് പ്രതീകമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ ചിഹ്നം തന്നെയാണ് ചക്ക. തദ്ദേശ തിരഞ്ഞെടുപ്പുകളിലടക്കം മാങ്ങ ചിഹ്നത്തിലാണ് ട്വന്റി20 തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ഭരണ മികവും വികസനവും പറഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികള്‍, മാങ്ങ ചിഹ്നവുമായി സാദൃശ്യം തോന്നുന്ന ആപ്പിള്‍ ചിഹ്നം അടക്കമുള്ളവ ഉപയോഗിച്ചാണ് അപര സ്ഥാനാര്‍ത്ഥികളെ അന്ന് കളത്തിലിറക്കിയത്. അതുകൊണ്ടുതന്നെ, പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബിന്റെ അപ്രതീക്ഷിത നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. - [സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20](https://twenty20news.com/twenty20-candidates/): തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഏപ്രില്‍ 9 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. തൃക്കാക്കര, തിരുവമ്പാടി, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ അഖില്‍ മാരാര്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സണ്ണി തോമസ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും രവി കുളങ്ങര കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും മത്സരിക്കും. കുന്നത്തുനാട് സീറ്റില്‍ ബാബു ദിവാകരനെ ട്വന്റി20 നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ നിയമസഭാ സീറ്റുകളില്‍ ട്വന്റി20 മത്സരിക്കും. മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകും. - [കൊച്ചിയില്‍ ആവേശം വിതറി പ്രധാനമന്ത്രിയുടെ റോഡ് ഷോ](https://twenty20news.com/pm-modi-road-show/): അണികളില്‍ ആവേശ തിരയിളക്കി കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ റോഡ്‌ഷോ. പതിനായിരങ്ങളാണ് കൊച്ചി നഗരവീഥിയില്‍ മോദിജിയെ ഒരു നോക്ക് കാണാന്‍ തടിച്ചു കൂടിയത്. കലൂര്‍ സ്റ്റേഡിയം കവാടത്തിനു മുന്നില്‍ നിന്നുമായിരുന്നു മോദിജിയുടെ റോഡ് ഷോ ആരംഭിച്ചത്. തങ്ങളുടെ പ്രിയംകരനായ നേതാവ് കടുത്ത ചൂടും വെയിലും അവഗണിച്ച് നിരത്തിലിറങ്ങിയപ്പോള്‍ ‘മോദി മോദി’ വിളിയും ‘ഭാരത് മാതാ കീ ജയ് വിളികളുമായി ജനസാഹരം ഒപ്പം ഒഴുകിയെത്തി. തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ് ചന്ദ്രശേഖര്‍, ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ് എന്നിവരും ഉണ്ടായിരുന്നു. - [ആവേശം വാനോളം: എന്‍.ഡി.എ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി](https://twenty20news.com/nda-election-campaign/): കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിജി നേരിട്ടെത്തി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നതിന് പിന്നാലെ എന്‍.ഡി.എ. ക്യാമ്പ് തിരഞ്ഞെടുപ്പിനായി സജ്ജമായി. മാറാത്തതും മാറും കേരളവും മാറും എന്ന മുദ്രാവാക്യവുമായി എന്‍.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ ശൈലിതന്നെ മാറണമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദിജി ആവശ്യപ്പെട്ടു. കേരളീയ ശൈലിയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിജി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനെത്തിയത്. മാറിമാറി ഭരിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളതിനാല്‍ കേരളത്തിന്റെ വികസനത്തിനായി ഇരുമുന്നണികളും ഒന്നും ചെയ്യാന്‍ ശ്രദ്ധിക്കുന്നില്ലെന്നും യുവാക്കള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നതിന് ഇരുപക്ഷവും താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നും നരേന്ദ്രമോദിജി കുറ്റപ്പെടുത്തി. കേരളത്തിന് മനോഹരമായ ഭൂപ്രദേശമുണ്ട്. വിദ്യാഭ്യാസത്തിലും വിവരസാങ്കേതികവിദ്യയിലുമെല്ലാം സംസ്ഥാനം മുന്നിലാണ്. എന്നിട്ടും അര്‍ഹിക്കുന്ന വികസനം ഇവിടേക്ക് വരാത്തത് ഇടതു-വലതു മുന്നണികളുടെ നയവൈകല്യങ്ങള്‍ മൂലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സോളാര്‍ അഴിമതിയും, സി.എം.ആര്‍.എല്‍. അഴിമതിയും ചേര്‍ത്തുകെട്ടി ഇരുപക്ഷവും അഴിമതിക്കാര്യത്തിലും ഒന്നാണ് എന്നത് മോദിജി ഓര്‍മിപ്പിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍.ഡി.എഫ് കൊള്ളക്കാരായപ്പോള്‍, യു.ഡി.എഫിനെ കട്ടമുതല്‍ കടത്തുന്നവരായി മാറിയെന്നും മോദിജി കുറ്റപ്പെടുത്തി. തൃശ്ശൂരിലും തിരുവനന്തപുരത്തും ചില […] - [LDF - UDF മാറി മാറി ഭരിച്ചു, കേരളത്തെ കട്ട് മുടിച്ചു : സാബു ജേക്കബ്](https://twenty20news.com/sabu-jacob-abou-ldf-and-udf/): 70 വര്‍ഷക്കാലം എല്‍.ഡി.എഫും യു.ഡി.എഫും മാറി മാറി ഭരിച്ചു. ഈ കേരളത്തെ കട്ടുമുടിച്ചു, കൊള്ളയടിച്ചു. ഇവിടുത്തെ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും രക്തം ഊറ്റിക്കുടിച്ചു. ഒടുവിലവര്‍ ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ 70 വര്‍ഷംകൊണ്ട് ഇരു മുന്നണികളും നമുക്ക് നേടിത്തന്നത് എന്താണ്. സ്‌കൂളുകള്‍ മുതല്‍ കോളേജ് തലംവരെ മയക്കുമരുന്ന് സുലഭമായി അവര്‍ ലഭ്യമാക്കി. കള്ള് ഫാക്ടറികള്‍ തുടങ്ങി. ഓരോ കിലോമീറ്ററിന് ഉള്ളിലും മദ്യ ഷോപ്പുകള്‍ തുടങ്ങി. അഴിമതി നടത്തി, കടം വര്‍ധിച്ചു, വിലക്കയറ്റം കൂടി. ഇന്ന് ഇവിടുത്തെ സാധാരണക്കാരനും പാവപ്പെട്ടവനും ഒരു നേരത്തെ ഭക്ഷണം വയറ് നിറച്ച് കഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലെത്തി. അതുകൊണ്ട്, ഈ കേരളം മാറണം. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അറബി കടലില്‍ തൂത്തെറിയണം. അതിന് ഇന്ന് ഇന്ത്യയില്‍ ഒരേ ഒരാള്‍ക്കേ സാധിക്കു. ഇന്ത്യ ഭരിക്കുന്ന നമ്മുടെ പ്രീയപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്ക്. […] - [100 വർഷത്തിൽ അധികം പഴക്കമുള്ള സഭാതർക്കം തീർക്കുവാൻ നരേന്ദ്രമോദിക്കാവും : സാബു ജേക്കബ്](https://twenty20news.com/pm-modi-at-ernakulam/): കേരളത്തിലെ 100 വര്‍ഷം പഴക്കമുള്ള സഭാതര്‍ക്കം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക് അധികമായി നടന്നുവരുന്ന ഈ സഭാ തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. തത്സമയ സംപേക്ഷണം കാണാം.. - [മതം നോക്കി വെടിവച്ചുകൊന്നവര്‍ ഓര്‍ത്തില്ല ഇത് പഴയ ഇന്ത്യ അല്ലെന്ന്](https://twenty20news.com/sabu-jacob-nda/): ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രാദികള്‍ ഇത് പഴയ ഇന്ത്യയല്ല, മോദിജി നയിക്കുന്ന പുതിയ ഇന്ത്യയാണെന്ന് ഓര്‍ക്കണമായിരുന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു കൊന്നപ്പോള്‍ രാത്രികള്‍ക്കുള്ളില്‍തന്നെ തിരിച്ചടിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരര്‍ക്ക് നല്‍കിയ മറുപടി, ഇത് പഴയ ഇന്ത്യയല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യ അല്ല എന്നതായിരുന്നു. അമേരിക്ക താരിഫിലൂടെ ഇന്ത്യയെ ശ്വാസം മുട്ടിച്ചപ്പോള്‍, നിശബ്ദമായി നിന്ന്, 18 വര്‍ഷമായി പൊടിപിടിച്ചുകിടന്ന യൂറോപ്യന്‍ യൂണിയന്റെ കരാറില്‍ ഒപ്പുവെച്ച് അമേരിക്കയെ ഇന്ത്യയുടെ മുന്നില്‍ മുട്ടുകുത്തിച്ച നരേന്ദ്ര മോദിജി പറഞ്ഞത്, ഇത് ആരുടെയും മുന്നില്‍ മുട്ടുമടക്കുന്ന ഇന്ത്യയല്ല എന്നാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം എറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് സഭാ തര്‍ക്കം. ഇതുമായി ബന്ധപ്പെട്ട് ശ്രീ നരേന്ദ്ര മോദിജിയെ കാണുകയുണ്ടായി. എനിക്കുറപ്പുണ്ട്. […] - [കേരളത്തിന്റെ ഭാവിയുടെ രൂപരേഖ അവതരിപ്പിച്ച് പ്രധാനമന്ത്രി](https://twenty20news.com/pm-modi-for-kerrala/): കേരള ഇനി മുതല്‍ കേരളം ആയാണ് അറിയപ്പെടുക. ഇത് നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള ശബ്ദമാണ്. ഈ മഹത്തായ സംസ്ഥാനത്തെ രാജ്യം മുഴുവന്‍, ലോകം മുഴുവന്‍ ഇനി കേരളം എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ ഐതിഹാസികമായ തീരുമാനമെടുത്തത് ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് എന്നതിലും ഞാന്‍ അഭിമാനിക്കുന്നതായും ഇത് മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തിനുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിജി പറഞ്ഞു. കൊച്ചിയില്‍ നടന്ന എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്സമയ സംപേക്ഷണം കാണാം.. പ്രീയപ്പെട്ടവരേ, 21-ാം നൂറ്റാണ്ടിന്റെ ഈ സമയം എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സമയമാണ്. കേരളത്തിന് പുതിയ ഒരു ഭാവിയും തുടക്കവും ഉണ്ടാകേണ്ട സമയമാണിത്. കേരളത്തിലെ ജനത, ഇടത് വലത് രാഷ്ട്രീയത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവരാന്‍ മാനസികമായി തയ്യാറെടുത്തിരിക്കുന്ന സമയമാണിത്. ഇവിടെ ഒത്തുകൂടിയിരിക്കുന്ന വന്‍ ജനാവലിയുടെ മുഖത്തും ആ ആവേശം വ്യക്തമായി കാണാനാവുന്നുണ്ട്. തൃശൂരിലെ ജനത, കേരളത്തിലെ ജനങ്ങള്‍, നിരവധി പഞ്ചായത്തുകളിലെ ജനങ്ങള്‍ […] - [ഭാരതത്തെ ലോകനെറുകയില്‍ എത്തിച്ച മോദിജിക്കൊപ്പം: സാബു ജേക്കബ്](https://twenty20news.com/nda-twenty20/): കഴിഞ്ഞ 12 വര്‍ഷക്കാലത്തെ മോദിജിയുടെ ഭരണത്തിലൂടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലേയ്ക്ക് വളര്‍ന്നുവെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. കൊച്ചിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി പങ്കെടുത്ത എന്‍.ഡി.എ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.കെയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഇന്ന് 4-ാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു. ഡിജിറ്റല്‍ എക്കോണമിയില്‍ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഒരു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ലോക രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ദരിദ്ര രാജ്യത്തുനിന്ന് എത്തിയ ആള്‍ എന്ന രീതിയില്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക് പലപ്പോഴും തലകുനിച്ച് നിക്കേണ്ടിവന്നിരുന്നു. എന്നാല്‍ മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലൂടെ രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറി. ഇന്ന് ഇന്ത്യക്കാരനെന്ന് പറയുമ്പോള്‍ തന്റേടത്തോടെ, ധൈര്യത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള സാഹചര്യം ഇന്ന് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. നമുക്ക് മറക്കാനാവാത്ത സംഭവമായിരുന്നു സമീപ കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണം. നമ്മുടെ സഹോദരങ്ങളായ 26പേരെ, അവരുടെ അടിവസ്ത്രമൂരി മതം നോക്കി വെടിവെച്ചു […] - [പ്രധാനമന്ത്രിക്കൊപ്പം സാബു ജേക്കബും വേദി പങ്കിടും](https://twenty20news.com/sabu-m-jacob-with-pm-modi/): കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡണ്ട് ശ്രീ സാബു എം ജേക്കബും പ്രധാന മന്ത്രിക്കൊപ്പം വേദി പങ്കിടും. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്ന വികസന പ്രഖ്യാപനങ്ങളായിരിക്കാം കൊച്ചിയില്‍ നടക്കുന്ന എന്‍.ഡി.എ സമ്മേളനത്തിന്റെ പ്രധാന വിഷയം. വര്‍ഷങ്ങളായി വികസന പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കേരളത്തിനായി പുതിയ ദിശകള്‍ തുറക്കുന്ന പ്രഖ്യാപനങ്ങള്‍ എന്‍.ഡി.എ സമ്മേളനത്തില്‍ ഉയര്‍ന്നേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കേരള രാഷ്ട്രീയത്തിന്റെ ഭാവിയും സമ്മേളനത്തില്‍ ചര്‍ച്ചയാകും. - [പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍](https://twenty20news.com/pm-modi/): കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.15ന് നടക്കുന്ന പരിപാടിക്ക് കൊച്ചി കലൂര്‍ സ്‌റ്റേഡിയം വേദിയാകും. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാന്‍ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തില്‍ നിര്‍മിച്ച 23 റോഡുകളുടെ ഉദ്ഘാടനവും അമൃത ഭാരത സ്റ്റേഷന്‍ പദ്ധതിക്കു കീഴില്‍ വികസിപ്പിച്ച ഷൊര്‍ണൂര്‍ ജംക്ഷന്‍, കുറ്റിപ്പുറം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കൂടാതെ 5,500 കോടി രൂപ ചിലവില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്റിന് തറക്കല്ലിടുന്ന പ്രധാനമന്ത്രി, ഷൊര്‍ണൂര്‍-നിലമ്പൂര്‍ റോഡ് റെയില്‍പാത വൈദ്യുതവല്‍ക്കരണ പദ്ധതിയും രാഷ്ട്രത്തിനു സമര്‍പ്പിക്കും. - [കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി  വിത്ത് വിതരണ പദ്ധതി.](https://twenty20news.com/%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d/): കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2025–2026 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ വിത്ത് വിതരണ പദ്ധതിയുടെ ഉദ്ഘാടനംകിഴക്കമ്പലം കൃഷിഭവനിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കൃഷിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പ്രദേശത്തെ കാർഷിക ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഇഞ്ചി, മഞ്ഞൾ, ചേമ്പ് എന്നീ പ്രധാന കാർഷിക വിത്ത് ഇനങ്ങളാണ് വിതരണം ചെയ്തത്. പ്രദേശത്തെ ചെറുകിട കർഷകർക്ക് കൃഷിയിലേക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കാനും കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാനുമാണ് ഈ പദ്ധതി സഹായകരമാകുന്നത്. കൃഷി മേഖലയെ ശക്തിപ്പെടുത്തുകയും നാട്ടിലെ കാർഷിക സമൃദ്ധി വർധിപ്പിക്കുകയും ചെയ്യുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരം പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. നാടിന്റെ കാർഷിക ഉന്നമനത്തിനായി പരിശ്രമിക്കുന്ന കർഷകർക്ക് ഇത്തരം വിത്ത് വിതരണ പദ്ധതികൾ വലിയ ആശ്വാസവും പ്രോത്സാഹനവുമാണ് നൽകുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ, […] - ["ജനസാഗരം" കുന്നത്തുനാട് എം.എൽ.എ ഓഫീസിലേക്ക്, എൻ.ഡി.എയുടെ പ്രതിഷേധ മാർച്ച്.](https://twenty20news.com/%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%be%e0%b4%97%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%8e/): കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ജനസാഗരം. പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനം ട്വന്റി ട്വന്റി പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ നിർവഹിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന ഭരണ സമീപനം മാറ്റണമെന്നും മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു. പരിപാടിയിൽ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വികസന മന്ദഗതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ തുടരേണ്ടതുണ്ടെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എൻ.ഡി.എ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ചാണ് കുന്നത്തുനാട് എം.എൽ.എയുടെ ഓഫീസിലേക്ക് എൻ.ഡി.എ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. രാക്ഷ്ട്രീയ വൈര്യത്തിന്റെ പേരിൽ മണ്ഡലത്തിലെ പല വികസന പദ്ധതികളും എം.എൽ.എയുടെ നേതൃത്വത്തിൽ വൈകിപ്പിക്കുന്നതും പൊതുജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്തതുമാണ് പ്രതിഷേധത്തിന് കാരണമായത്. ഈ വിഷയങ്ങളിൽ സർക്കാരിന്റെയും ജനങ്ങളുടെയും ശ്രദ്ധ നേടുന്നതിനായാണ് പ്രതിഷേധ […] - ["വികസനമാണ് ലക്ഷ്യം" ട്വന്റി20 പാർട്ടി.](https://twenty20news.com/%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%ae%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d/): “വികസനമാണ് ലക്ഷ്യം” ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ, ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ സംസാരിക്കുന്നു. രിപാടിയിൽ ട്വന്റി20 പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ അധ്യക്ഷത വഹിക്കും. മുഖ്യ സന്ദേശം അഡ്വ. ചാർലി പോൾ അവതരിപ്പിക്കും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുക, പാർട്ടി പ്രവർത്തകരുമായി നേരിട്ട് ആശയവിനിമയം നടത്തുക എന്നിവയാണ് നേതൃസംഗമത്തിന്റെ പ്രധാന ലക്ഷ്യം. ട്വന്റി20 പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ അഡ്വക്കേറ്റ് ചാർളി പോൾ സംസാരിക്കുന്നു. - [LDF - UDF "സഭാ തർക്കം" ആത്മാർഥമായി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചോ ?](https://twenty20news.com/ldf-udf-%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%be%e0%b5%bc%e0%b4%a5%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf/): കേരളത്തിൽ ദീർഘകാലമായി തുടരുന്ന മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിവിധ കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ടെങ്കിലും, അതിന് സ്ഥിരപരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.  - [സഭാ തർക്കം: വിശ്വാസികളിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സാബു എം. ജേക്കബ്](https://twenty20news.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86/): ട്വന്റി20 എൻ.ഡി.എ. മുന്നണിയിലേക്ക് എത്തിയതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കര സഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ട ഇടപെടൽ ആരംഭിച്ചത്. ട്വന്റി ട്വന്റി പ്രസിഡന്റ് Sabu M. Jacob മുൻകൈയെടുത്തുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ Rajeev Chandrasekhar, ട്വന്റി ട്വന്റി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സഭാ തർക്കവുമായി ബന്ധപ്പെട്ട് തുടരുന്ന നിയമപോരാട്ടം വിശ്വാസികളിൽ ആശയക്കുഴപ്പവും വേദനയും സൃഷ്ടിക്കുന്നുവെന്ന് സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ, കോടതിക്ക് പുറത്ത് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ് ഏറ്റവും ഉചിതമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനും ആരാധനാലയങ്ങളിലെ സമാധാനം ഉറപ്പാക്കുന്നതിനും ഇരുപക്ഷവും സഹകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. - [സഭാ തർക്കത്തിൽ ഇടപെടാനുള്ള കാരണം..വാർത്താ സമ്മേളനത്തിൻറെ പൂർണരൂപം കാണാം.](https://twenty20news.com/%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3/): പ്രധാനമന്ത്രിയുടെ ഇടപെടല്‍: രാഷ്ട്രീയവും സാമൂഹികവുമായ പ്രതികരണങ്ങള്‍ ശക്തം മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി Narendra Modi ഇടപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ–സാമൂഹിക മേഖലകളില്‍ പ്രതികരണങ്ങള്‍ ശക്തമാകുകയാണ്. ദീര്‍ഘകാലമായി നിയമപരമായ വഴികളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ പ്രതീക്ഷ പള്ളികളില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കണം, ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണം, നിയമവിധി നടപ്പിലാക്കുന്നതിനൊപ്പം പരസ്പര ബഹുമാനവും ഉറപ്പാക്കണം—ഇതാണ് സാധാരണ വിശ്വാസികളുടെ ആവശ്യം. ദീര്‍ഘകാലമായി തുടരുന്ന ഈ തര്‍ക്കത്തില്‍ രാഷ്ട്രീയ ഇടപെടലല്ല, മറിച്ച് സ്ഥിരമായ സമാധാനപരമായ ധാരണ ഉണ്ടാകണമെന്നാണ് സമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ. - [കർഷകർക്ക് കൈത്താങ്ങായി ട്വന്റി20](https://twenty20news.com/%e0%b4%95%e0%b5%bc%e0%b4%b7%e0%b4%95%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9f/): കർഷകർക്ക് കൈത്താങ്ങായി ട്വന്റി20.  ഞാറള്ളൂരിൽ കൃഷിഭവന്റെയും ട്വന്റി20യുടെയും സഹകരണത്തോടെ 60 ഏക്കറിൽ വ്യാപിച്ച പാടശേഖരത്തിൽ വിളഞ്ഞ നെൽകൃഷി ശ്രദ്ധേയമായി.ഒരു കാലത്ത് തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും കാരണം കൃഷി മുടങ്ങിയിരുന്ന പ്രദേശമാണ് ഇന്ന് സമൃദ്ധിയുടെ പാതയിൽ മുന്നേറുന്നത്. ആവശ്യമായ വിത്ത്, വളം, യന്ത്രസഹായം, സാങ്കേതിക പിന്തുണ എന്നിവ ഉറപ്പാക്കിയതോടെയാണ് കർഷകർ ആത്മവിശ്വാസത്തോടെ കൃഷിയിലേക്ക് തിരിച്ചെത്തിയത്. “കൃഷി ലാഭകരമല്ലെന്ന ധാരണ മാറ്റാൻ കഴിഞ്ഞു. ശരിയായ പിന്തുണ ലഭിച്ചാൽ കർഷകർക്ക് വിജയിക്കാനാകുമെന്ന് തെളിയിച്ചു. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാർഷിക പദ്ധതികൾക്ക് നാട്ടുകാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുവാക്കളെയും കൃഷിയിലേക്ക് ആകർഷിക്കാൻ പരിശീലന ക്യാമ്പുകൾ, ആധുനിക കൃഷിരീതികൾ, യന്ത്രവൽക്കരണം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയിലെ ഈ പുരോഗതി ഗ്രാമവികസനത്തിന് പുതിയ ദിശാബോധം നൽകുന്നതായി വിലയിരുത്തപ്പെടുന്നു. - [റോഡ് വികസിച്ചാലേ നാട് വികസിക്കു. ചൂരക്കോട് കുന്നത്ത്കുടി കനാൽബണ്ട് റോഡിന്റെ ടാറിങ് പൂർത്തിയായി.](https://twenty20news.com/%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b5%87-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf/): കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ 2024–25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചൂരക്കോട്–കുന്നത്തുകൊടി കനാൽബണ്ട് റോഡിന്റെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്ന റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. മുൻപ് മൂന്നു മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ്, നാട്ടുകാർ സ്ഥലം വിട്ടുനൽകിയതോടെയാണ് അഞ്ചു മീറ്റർ വീതിയാക്കി വികസിപ്പിക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് മെമ്പർ അമ്പിളി അറിയിച്ചു. ജനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതിയെ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി. റോഡിന്റെ നിർമാണം പൂര്‍ത്തിയായതോടെ കിഴക്കമ്പലം, പെരുമ്പാവൂർ, പട്ടിമറ്റം മേഖലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമായി. മഴക്കാലങ്ങളിൽ പോലും ഗതാഗത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്ന പ്രദേശവാസികൾക്ക് ഇത് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. പുതിയ റോഡ് പ്രാദേശിക ഗതാഗതം സുഗമമാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും വ്യാപാര മേഖലയ്ക്കും വലിയ സഹായമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഗ്രാമീണ മേഖലകളിലെ വികസനം മുൻനിര്‍ത്തി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. - [ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുറന്നു.. ലോയല്‍റ്റി കാര്‍ഡിന്റെ വിതരണം തുടങ്ങി](https://twenty20news.com/%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf20-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae/): കിഴക്കമ്പലത്തെ ട്വന്റി20 പാർട്ടിയുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലേക്കുള്ള ലോയൽറ്റി കാർഡുകളുടെ വിതരണം ആരംഭിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന കേരളത്തിൽ സാധാരണ ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ അൻപത് ശതമാനം വരെ വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റിലൂടെ വിൽപ്പന നടത്തുന്നത്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മറവിൽ ഇടത്–വലത് മുന്നണികൾ ചേർന്ന് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിക്കുകയായിരുന്നു. തുടർന്നുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി20 പാർട്ടിയെ പരാജയപ്പെടുത്താൻ ഇടത്–വലത് മുന്നണികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പാർട്ടികൾ ഒന്നിച്ചു നിന്നു, നിരവധി അപരന്മാരെ നിർത്തിയും ശ്രമം നടത്തിയെങ്കിലും, ഇവർക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി20 പാർട്ടി കിഴക്കമ്പലം പഞ്ചായത്തിൽ ഭരണം നിലനിർത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനുവരി മുതലാണ് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഒരു കുടുംബത്തിൽ ഒരാൾക്ക് എന്ന രീതിയിലാണ് ലോയൽറ്റി കാർഡുകൾ അനുവദിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് വീണ്ടും തുറന്നതോടെ ജീവിതച്ചെലവ് കുറയ്ക്കാൻ വലിയ ആശ്വാസമാകുമെന്ന് വീട്ടമ്മമാർ അഭിപ്രായപ്പെട്ടു. - [ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20](https://twenty20news.com/%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%9a%e0%b5%87%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d/): കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെയും അവശത അനുഭവിക്കുന്നവരെയും കണ്ടെത്തി സഹായം എത്തിക്കുന്നതിൽ ട്വന്റി ട്വന്റി ഭരണസമിതി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് പറഞ്ഞു. നിലവിലെ സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണങ്ങളുടെ വിതരണത്തിനായി അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നതെന്നും പ്രസിഡണ്ട് വ്യക്തമാക്കി. മെഡിക്കൽ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ സഹായോപകരണങ്ങൾ സ്വീകരിക്കുന്നതിനായി പഞ്ചായത്തിൽ എത്തി. - [ട്വന്റി 20 പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.](https://twenty20news.com/twenty20-news-2/): ഫോട്ടോ മാറ്റര്‍ : ട്വന്റി20 പാര്‍ട്ടി എറണാകുളം നിയോജകമണ്ഡലം തല രാഷ്ട്രീയ വിശദീകരണയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ലീന സുഭാഷ്, ജോസ് പ്ലാക്കല്‍, അഡ്വ. ചാര്‍ളി പോള്‍, ടെനി തോമസ് എന്നിവര്‍ സമീപം. കൊച്ചി: ട്വന്റി 20 പാര്‍ട്ടി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം സൗത്ത് പനമ്പിള്ളി നഗറിലെ വെസ്റ്റന്‍ഡ് ഓഡിറ്റോറിയത്തില്‍ നടത്തി. ട്വന്റി20 പാര്‍ട്ടിയുടെ വികസന മാതൃക കേരളം മുഴുവന്‍ നടപ്പാക്കാന്‍ എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ സാധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ പറഞ്ഞു. ഇരു മുന്നണികളും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു രാഷ്ട്രീയ സഖ്യം ആവശ്യമായി വന്നുവെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോപകുമാര്‍. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. […] - [കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു.](https://twenty20news.com/%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af/): കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം 2025, 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു. കൃഷി ഓഫീസർ അമൃതലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി വളം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്ന് കൃഷി ഓഫീസർ അമൃതലക്ഷ്മി പറഞ്ഞു. 25 കിലോ വളത്തിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ മാത്രമാണ് ഈടാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ പറഞ്ഞു. തരിശായി കിടക്കുന്ന പ്രദേശങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. ജാതി കൃഷിക്കുള്ള വളം വാങ്ങുന്നതിനായി നിരവധി പേർ കൃഷിഭവനിൽ എത്തി. കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ട്വന്റി20യുടെ ലക്ഷ്യം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ട്വൻറി 20 പാർട്ടി പ്രസിഡൻറ് ശ്രീ സാബു ജേക്കബ് മാധ്യമങ്ങളെ കാണുന്നു…തത്സമയ സംപ്രേക്ഷണം - [കിഴക്കമ്പലം ബസ്റ്റാന്റ് നവീകരണം പുനരാരംഭിച്ചു. സിപിഎം ഗുണ്ടായിസം ട്വന്റി20 യുടെ നിയമ യുദ്ധത്തിന് മുന്നില്‍ മുട്ട് മടക്കി.](https://twenty20news.com/%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d/): കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടാം ട്വന്റി20 ഭരണ സമിതി വിഭാവനം ചെയ്ത രാജ്യാന്തര നിലവാരത്തിലുള്ള പഞ്ചായത്ത് ബസ്റ്റാന്റ്, കാത്തിരിപ്പ് കേന്ദ്രം, ഷീ ജിം, സൗജന്യ ഭക്ഷണശാല തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. 365 ദിവസവും പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സൗജന്യ ഭക്ഷണശാല ഉള്‍പ്പെടെ, ബസ് സ്റ്റാന്‍ഡ് അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാഷ്ടീയ വൈരത്തിന്റെ പേരില്‍ സിപിഎം, സിഐടിയു ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയിരുന്നു. രണ്ടാം ട്വന്റി20 ഭരണസമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും, അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെങ്കിലും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി ഭരണസമിതിക്ക് ഹൈക്കോടതിയെ വീണ്ടും സമീപിക്കേണ്ടി വന്നു. തദ്ദേശ തിരഞ്ഞെടുപ്പുവരെ ട്വന്റി20 പാര്‍ട്ടിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി ജനങ്ങളില്‍ ഭയവും, ഭിന്നിപ്പും, അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് കിഴക്കമ്പലം പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വികസന വിരോധികളായ ഇടത്-വലത് മുന്നണികള്‍ […] - [250 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് എതിരെ നിയമനടപടിയുമായി സാബു എം. ജേക്കബ്](https://twenty20news.com/reporter-tv-fake-news-2/): കിറ്റക്‌സ് ഗ്രൂപ്പിനെതിരെയും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് എതിരെയും അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുന്നതിനും പതിനായിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനിയെ തകര്‍ക്കുന്നതിനും ശ്രമിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായി എം.ഡി സാബു എം. ജേക്കബ്. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായമായും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആന്റോ അഗസ്റ്റിന് എങ്ങനെയാണ് ഒരു ചാനലിന്റെ എം.ഡിയാകാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന റിപ്പോര്‍ട്ടര്‍ പോലുള്ള ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി കേരളത്തിന്റെ മണ്ണില്‍ അന്നാ അലുമിനിയം, സാറാസ്, കിറ്റക്‌സ് തുടങ്ങി വിവിധ വ്യവസായങ്ങള്‍ നടത്തി ഒട്ടനവധി ഉല്‍പ്പന്നങ്ങളെ കേരളത്തിന്റെ വിപണിയില്‍ എത്തിച്ച ഒരു പ്രസ്ഥാനമാണ് അന്ന-കിറ്റക്‌സ് ഗ്രൂപ്പ്. കേരളത്തിന്റെ ചരിത്രത്തില്‍തന്നെ ഒരു വ്യവസായിക വിപ്ലവം ഉണ്ടാക്കിയ പ്രസ്ഥാനവും ഒപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന പ്രസ്ഥാപനവുമാണ് അന്ന-കിറ്റക്‌സ്. […] - [വ്യക്തിത്വം അടിയറവ് വയ്ക്കില്ല: ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന സഖ്യം](https://twenty20news.com/twenty20-sabu-m-jacob/): വ്യക്തിത്വം അടിയറവ് വയ്ക്കാനില്ലെന്നും ആശയങ്ങളെയും മൂല്യങ്ങളെയും ബലിയര്‍പ്പിക്കില്ലെന്നും വികസനമാണ് ട്വന്റി20യുടെ ലക്ഷ്യമെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം മുമ്പ് സി.പി.എം ജില്ലാ സെക്രട്ടറി ഈ ഭൂമുഖത്തുനിന്ന് എന്നെ തൂത്ത് എറിയുമെന്ന് പറഞ്ഞു. ബന്നി ബഹന്നാന്‍ പറഞ്ഞു, ബി.ജെ.പിയുടെ മേഖല പ്രസിഡന്റ് ഞാന്‍ ഒരു കീടമാണെന്ന് പറഞ്ഞു. ഇതിനെല്ലാം ഞാന്‍ മറുപടി കൊടുത്തു. എന്റെ വ്യക്തിത്വം അടിയറവ് വച്ചുകൊണ്ട് ആരുടെ മുന്നിലും ഞാന്‍ നില്‍ക്കില്ല. അത് ബി.ജെ.പിക്കാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും ഏതൊരാളായാലും ശരി. എന്നെ അക്രമിച്ചാല്‍ അതില്‍ പതിന്മടങ്ങ് ഇരട്ടിയായിട്ട് ഞാന്‍ തിരിച്ച് ആക്രമിച്ചിട്ടുമുണ്ട്, അവരുടെ വായ അടപ്പിച്ചിട്ടുമുണ്ട്. ഇനി ആയാലും അത് ഉണ്ടാകും. അതുകൊണ്ട് ഞങ്ങളുടെ ആശയങ്ങളും മൂല്യങ്ങളും ബലികഴിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആയിരിക്കില്ല ട്വന്റി20 മുന്നോട്ട് കാഴ്ചവയ്ക്കുക. ഇത് കേരളത്തിന് നന്മ കൊണ്ടുവരുന്ന, കേരളത്തിന് വികസനം കൊണ്ടുവരുന്ന, കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരു സഖ്യമായിരിക്കും എന്‍.ഡി.എ-ട്വന്റി20 […] - [ലക്ഷ്യം വികസിത കേരളം: എന്‍.ഡി.എ സഖ്യത്തില്‍ പ്രതികരിച്ച് സാബു എം. ജേക്കബ്](https://twenty20news.com/twenty20-nda/): ട്വന്റി20 പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമായിരുന്നു എന്‍.ഡി.എ പ്രവേശനമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണത്. കാരണം, താനൊരു രാഷ്ട്രീയക്കാരനല്ല, വ്യവസായിയാണ്. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച്, ഈ നാട് നശിപ്പിക്കുന്നതുകണ്ട് മനം മടുത്ത് ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതെന്നും അങ്ങനെയാണ് ട്വന്റി20 എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്നും പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ട് 10 വര്‍ഷമെ ആകുന്നുള്ളുവെങ്കിലും കഴിഞ്ഞ 14 വര്‍ഷമായി കേരളത്തിന്റെ വികസനത്തിന് വേണ്ടി, ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒട്ടനവധി മാതൃകാപരമായ പദ്ധതികള്‍ തങ്ങള്‍ നടത്തി. അതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഭക്ഷ്യ സുരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം പിടിച്ച് നിര്‍ത്തുമെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയില്ലാ എന്ന് മാത്രമല്ല, അവശ്യ സാധനങ്ങളുടെ വില മുന്ന്-നാല് ഇരട്ടിയായി വര്‍ധിക്കുന്ന […] - [കമ്പനിയുടെ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല താനെന്ന് സാബു എം. ജേക്കബ്](https://twenty20news.com/kitex-share-value/): കമ്പനി ഓഹരിയുടെ മൂല്യം കൂടുന്നതും കുറയുന്നതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 300 രൂപ ഉണ്ടായിരുന്ന ഓഹരി 150 രുപയിലേയ്ക്ക് താഴ്ന്നു. അതിന് പല കാരണങ്ങളുണ്ട്. ഓഹരികള്‍ കൂടിയും കുറഞ്ഞുമിരിക്കും. ഞാന്‍ ഓഹരി വിറ്റ് പണമുണ്ടാക്കുന്ന ആളല്ല. ഞാന്‍ ഏതെങ്കിലും ഒരു ഷെയര്‍ വിറ്റിട്ടുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശരിയാണ്. ഇപ്പോള്‍ ഏതാണ്ട് 30 വര്‍ഷമായി ഈ കമ്പനി തുടങ്ങിയിട്ട്. ഇന്നുവരെ ഒരു രൂപയുടെപോലും ഷെയര്‍ വിറ്റിട്ടില്ല. അതുകൊണ്ട് ഓഹരിയുടെ മൂല്യം കൂടിയാലും കുറഞ്ഞാലും തന്നെയത് ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. - [എല്ലാം സുതാര്യം: കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ല](https://twenty20news.com/kitex-garments/): കമ്പനിയുടെ കാര്യത്തില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും, എല്ലാം സുതാര്യമാണെന്നും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെബി പോലുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണ പരിധിയില്‍വരുന്ന സറ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയമപരവും സുതാര്യവുമാണെന്ന് കമ്പനിയുടെ ട്രാന്‍സാക്ഷനുകള്‍ ഓഡിറ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്യണം. അതുകൊണ്ടാണ് കമ്പനിയെ സംബന്ധിച്ച് ബാലന്‍സ് ഷീറ്റ് വയബിള്‍ ആണെന്ന് ഒരു തേര്‍ഡ് പാര്‍ട്ടി ഓഡിറ്റര്‍ സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. ലോകത്തിലെതന്നെ അഞ്ചാം സ്ഥാനത്തുള്ള, അത്രയും റെപ്യൂട്ടഡ് ആയിട്ടുള്ള ഒരു ഓഡിറ്ററാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ കഴിഞ്ഞ 33 വര്‍ഷത്തെ ഒരു ട്രാന്‍സാക്ഷനിലും തെറ്റായതോ, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതോ അല്ലായെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ, കമ്പനിയുടെ ബാലന്‍സ് ഷീറ്റ് പരിശോധിക്കുന്ന, നിയമം അറിയാവുന്ന ഏതൊരു ഉദ്യോഗസ്ഥനും അതില്‍ തെറ്റുകളൊന്നും ഇല്ലെന്ന് മനസ്സിലാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. - [ന്യൂനപക്ഷങ്ങളുടെ ശബ്ദമാകാന്‍ ട്വന്റി 20. ഇടതും വലതും ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് രക്തം ഊറ്റി കുടിക്കുന്നവര്‍](https://twenty20news.com/twenty20-to-be-the-voice-of-minorities/): കേരളത്തിലെ ഇടതും വലതും ന്യൂനപക്ഷങ്ങളെചൊല്ലി ഒരുപാട് വിലപിക്കുന്നതല്ലാതെ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ടോയെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. രണ്ട് ആടുകളെ കൂട്ടിയിടിപ്പിച്ച് അവയുടെ രക്തം ഊറ്റിക്കുടിക്കുന്ന ചെന്നായ്ക്കളുടെ സ്ഥാനമാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും ഇടത്-വലത് മുന്നണികളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ന്യൂനക്ഷങ്ങളെ തമ്മിലടിപ്പിച്ച് അവരുടെ രക്തം ഊറ്റിക്കുടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്ക് ആര്‍ക്കും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇൗ പ്രശ്‌നങ്ങള്‍ക്ക് അവര്‍ പരിഹാരം കാണുകയുമില്ല. കാരണം ഇടത്-വലത് പക്ഷങ്ങളെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ മുതലെടുപ്പാണ്. രാഷ്ട്രീയം എത്രത്തോളമുണ്ടോ അത്രയും കാലം ഈ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിട്ടുള്ള ശ്രമങ്ങളാണ് എല്‍.ഡി.എഫും യു.ഡി.എഫും നടത്തിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിലൂടെ, തീര്‍ച്ചയായിട്ടും ഇവിടുത്തെ ന്യൂനപക്ഷങ്ങളെ, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ, അവരുടെ പ്രയാസങ്ങളെ, ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിന്, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടുപിടിക്കുക എന്നതായിരിക്കും […] - [ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ ; കിറ്റെക്‌സിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ വാര്‍ത്ത](https://twenty20news.com/reporter-tv-fake-news/): കിഴക്കമ്പലം : (27.01.2026) കിറ്റെക്‌സ് ഗാര്‍മെന്‍സിനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പതിനായിരത്തില്‍ പരം ആളുകള്‍ ജോലിചെയ്യുന്ന കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ കിറ്റെക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പ്രസിഡന്റായിട്ടുള്ള ട്വന്റി20 പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ എന്‍ഡിഎയുടെ ഘടക കക്ഷിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വോഷണത്തില്‍ നിന്നും രക്ഷപെടാനായാണ് ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയായതെന്നാണ് റിപ്പോര്‍ട്ടര്‍ ചനല്‍ വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെയും, സെബിയുടെയും മേല്‍നോട്ടത്തില്‍ കഴിഞ്ഞ 33 വര്‍ഷമായി കിഴക്കമ്പലത്ത് പ്രവര്‍ത്തിച്ചുവരുന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായ കിറ്റെക്‌സിന് നാളിതുവരെ നിയമ ലംഘനത്തിന്‍രെ പോരില്‍ യാതൊരു പിഴയോ, […] - [ടന്റി20ക്ക് എതിരെ വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്](https://twenty20news.com/fake-news-against-twenty20/): ട്വന്റി20-എന്‍.ഡി.എ സഖ്യത്തിന് പിന്നാലെ കിറ്റക്‌സ് ഗാര്‍മെന്റ്‌സ് കമ്പനിയുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് കമ്പനി മാനേജിങ് ഡയറക്ടറും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ്. കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അന്വേഷണ നിഴലില്‍ എത്തിയതിനാലാണ് എന്‍.ഡി.എയുമായി ട്വന്റി20 സഖ്യത്തിന് തയ്യാറായത് എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചാലനിന്റെ വ്യാജ വാര്‍ത്ത. കഴിഞ്ഞ 33 വര്‍ഷമായി നടക്കുന്ന കമ്പനിയുടെ ഓഡിറ്റിങ്ങില്‍ ഇതുവരെ അപാകതകള്‍ സംഭവിച്ചായി ഒരു ഏജന്‍സികള്‍ക്കും കണ്ടെത്താന്‍ സാധിക്കുകയോ ഒരു പരാതി ഉന്നയിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനത്തിന് വഴങ്ങി കമ്പനിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചില ചാനലുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. കമ്പനിയുടെ പേരില്‍ സാബു എം. ജേക്കബിന് ഇ.ഡി സമന്‍സ് അയച്ചതായും ഈ ഭീഷണിക്ക് വഴങ്ങിയല്ലേ നിങ്ങള്‍ എന്‍.ഡി.എയുമായി സഖ്യത്തിന് തയ്യാറായതെന്നും ആരാഞ്ഞുകൊണ്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ കഴിഞ്ഞ ദിവസം തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി സാബു എം. ജേക്കബ് […] - [വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി](https://twenty20news.com/%e0%b4%b5%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%86%e0%b4%a6%e0%b4%af%e0%b4%95%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%a4%e0%b4%b2-%e0%b4%a8%e0%b4%a8%e0%b4%a8-%e0%b4%a4%e0%b4%9f%e0%b4%99%e0%b4%99/): വിദ്യ എന്നത് വെറുമൊരു ‘അഭ്യാസം’ എന്നതിനപ്പുറം ഗുണനില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രബോധമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് അനിവാര്യമാണെന്ന ബോധ്യത്തോ ടെയാണ് ട്വന്റി20 ഗ്രാമപഞ്ചായത്തുകളില്‍ ഇടപെട്ടുപോരുന്നത്. കേവലം അക്ഷരാഭ്യാസം നല്‍കുന്നതിനപ്പുറം, സാമൂഹികമായും ശാസ്ത്രീയമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആരംഭിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്ന അംഗനവാടികളില്‍ നിന്നാണ്. ഓരോ വിദ്യാര്‍ത്ഥിയെയും അവരുടെ ആദ്യഘട്ടം മുതല്‍ ശ്രദ്ധിക്കുകയും, തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിലൂടെ അവരെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കാന്‍ പ്രാ പ്തരാക്കുകയും ചെയ്യുക എന്നതാണ് ടന്റി20യുടെ ലക്ഷ്യം. ഹൈടെക് അംഗനവാടികള്‍ മുതല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ക്കാര്‍ സ്‌കുളുകളുടെ നിര്‍മ്മാണം വരെ നീളുന്ന ഈ ഇടപെടലുകള്‍, സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ട്വന്റി20യുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. വളരെ ശോചനീയാവസ്ഥയിലായിരുന്നു പഞ്ചായത്തുകളിലെ അങ്കണവാടികള്‍ പലതും. ട്വന്റി20 ഭരണസമിതിയുടെ ഇടപെടലോടെ ഈ ചിത്രം മാറി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ഈ അംഗനവാടികളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. ഇന്ന് ഇവയില്‍ […] - [ദമ്പതികളെ ആദരിച്ച് ട്വന്റി20](https://twenty20news.com/%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d/): വിവാഹ ബന്ധങ്ങള്‍ക്ക് ആയുസ്സ് കുറയുന്ന ഈ കാലത്ത്, 50 വര്‍ഷത്തെ വിവാഹ ജീവിതം പൂര്‍ത്തിയാക്കി സമൂഹത്തിന് മാതൃകയായ ദമ്പതികളെ ആദരിച്ചുകൊണ്ട് കുടുംബ ജീവിതത്തിന്റെ പ്രധാന്യമാണ് ട്വന്റി20 പ്രചരിപ്പിച്ചത്. ഇത്തരത്തിലുള്ള 219 ദമ്പതികളെ പൊന്നാട അണിയിച്ചും സമ്മാനങ്ങള്‍ കൈമാറിയുമാണ് പൊതു സമൂഹത്തിന് മുന്നില്‍ ട്വന്റി20 ആദരിച്ചത്. മാതൃകാപരമായ കുടുംബ ജീവിതം, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുമെന്ന സന്ദേശം കേരള ജനതയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ ട്വന്റി20ക്ക് സാധിച്ചു. - [നാടിന്റെ വികസന കുതിപ്പിന് എന്‍.ഡി.എയ്ക്ക് കൈകൊടുത്ത് ട്വന്റി20](https://twenty20news.com/twenty20-party-joins-nda/): നാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ മുന്നണിയായ എന്‍.ഡി.എയ്‌ക്കൊപ്പം അണിചേര്‍ന്ന് ട്വന്റി20. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബിനെയും ട്വന്റി20യുടെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടി അംഗങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.ഡി.എയിലേയ്ക്ക് സ്വാഗതം ചെയ്തു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ നാഴികകല്ല് തീര്‍ത്ത ട്വന്റി20യുടെ പ്രവര്‍ത്തനങ്ങളെയും, ആ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിന്റെ നേതൃപാഠവത്തെയും പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി, കേരളം ഒരു മാറ്റം ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ട്വന്റി20യിലൂടെ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടി. ട്വന്റി20യുടെയും എന്‍.ഡി.എയുടെയും വികസന സങ്കല്‍പ്പങ്ങള്‍ ഒത്തുചേരുകവഴി, കേരളത്തെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ ഒരു മൂന്നാം മുന്നണി സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്നും, കേരളം എന്‍.ഡി.എ ഭരിക്കുന്ന കാലം വിദൂരമല്ലെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ജമാത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, നിരോധിത പ്രസ്ഥാനമായ പി.എഫ്.ഐ തുടങ്ങിയ സംഘടനകളുമായി […] - [തൊഴിലുറപ്പിനുള്ള പണിയായുധ വിതരണം](https://twenty20news.com/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af/): തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ തൊഴിലാളികള്‍ക്കും പണി ആയുധങ്ങള്‍ വിതരണം ചെയ്തത് ട്വന്റി20. ഇതുവഴി തൊഴിലുറപ്പ് ജോലികള്‍ സുഗമമാക്കുന്നതിനും, തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ട്വന്റി20ക്ക് സാധിച്ചു. - [വലയ്ക്കില്ല, ചുറ്റിക്കില്ല നമ്മുടെ സ്വന്തം പഞ്ചായത്ത് ഓഫീസ്](https://twenty20news.com/%e0%b4%b5%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2/): ജനസേവനം എന്നത് വാക്കുകളില്‍ ഒതുങ്ങേണ്ടതല്ല. വിവിധ ആവശ്യങ്ങള്‍ക്കായി ട്വന്റി20 പഞ്ചായത്തുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ക്കുമായി സദാ സേവനസജ്ജരായ മൂന്ന് മെമ്പര്‍മാര്‍ ഉണ്ടായിരിക്കും. പരമാവധി വേഗത്തില്‍ ഏതൊരാവശ്യവും നടത്തിക്കൊടുക്കുവാന്‍ ഇവരുടെ സഹായം ലഭിക്കുമെന്ന് മാത്രമല്ല, അന്നത്തെ ദിവസം ആവശ്യം നിറവേറ്റിയില്ലെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിക്കും. അപേക്ഷയ്ക്ക് ആവശ്യമായ സ്റ്റാമ്പുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം രേഖകളുടെ പകര്‍പ്പുകളും സൗജന്യമായി ലഭിക്കുന്നതിനായി ട്വന്റി20 പഞ്ചായത്തുകളില്‍ ആധുനിക നിലവാരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനും അത് പ്രവര്‍ത്തിപ്പിക്കുവാന്‍ ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. - [ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട്- തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.](https://twenty20news.com/%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf20%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4/): ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള ട്വന്റി20യുടെ ആസൂത്രിത ഇടപെടലുകളും വ്യക്തമായ വികസന ദർശനവുമാണ് തീണ്ടാപ്പാറ റോഡിന് ഇപ്പോൾ ശാപമോക്ഷം നേടിക്കൊടുത്തത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും, പ്രദേശത്തിന് സമഗ്ര പുരോഗതി കൈവരിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വാക്കുകളിലല്ല, പ്രവൃത്തിയിലൂടെയുള്ള വികസനമാണ് ട്വന്റി20യുടെ രാഷ്ട്രീയം. - [പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.](https://twenty20news.com/%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b1%e0%b5%80/): കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പുതുക്കിപ്പണിതതോടെ, നാട്ടുകാരുടെ യാത്ര ഏറെ സുഗമമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും മൂലം ഉണ്ടായിരുന്ന അപകട സാധ്യതകളും ഇതോടെ ഒഴിവായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഈ വികസന പ്രവര്‍ത്തനം പ്രദേശത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ശക്തമായ ചുവടുവയ്പ്പാണിതെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കിഴക്കമ്പലത്ത് ട്വൻറി 20 യുടെ വികസനം തുടര്‍ച്ചയായി മുന്നേറുകയാണ്. #twenty20party. #sabumjacob - [വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സംരക്ഷണഭിത്തി.](https://twenty20news.com/%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b1-%e0%b4%ae%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e0%b4%b8%e0%b4%b8%e0%b5%8d-%e0%b4%b5/): കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 11 വാര്‍ഡിൽ കുന്നത്തുകുടി – വെള്ളാറ മോളം – ടെക്‌സസ് വില്ല റോഡ് സൈഡ് സംരക്ഷണഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു. റോഡിന്റെ സുരക്ഷ ഉറപ്പാക്കുകയും, മഴക്കാലത്ത് മണ്ണിടിച്ചില്‍ പോലുള്ള അപകട സാധ്യതകള്‍ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.  - [കിഴക്കമ്പലം പഞ്ചായത്തില്‍ മുട്ടക്കൊഴി വിതരണം നടന്നു.](https://twenty20news.com/%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2/): പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2025–2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന “അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍” പദ്ധതിയുടെ ഭാഗമായാണ് ഈ വിതരണം സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ ഗുണഭോക്താക്കള്‍ക്കാണ് മുട്ടക്കൊഴികള്‍ കൈമാറിയത്. കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുകയും, വീടുകളില്‍ തന്നെ ചെറിയ തോതില്‍ വരുമാനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പാക്കിയ കോഴിവിതരണ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ലിത ആന്റണി അറിയിച്ചു. മുന്‍കാലങ്ങളില്‍ വിതരണം ചെയ്ത കോഴികളുടെ വളര്‍ച്ചയും മുട്ട ഉല്‍പാദനവും ഗുണഭോക്താക്കള്‍ക്ക് നല്ല പ്രയോജനമായിട്ടുണ്ടെന്നും, അതാണ് പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രേരണയായതെന്നും അവര്‍ വ്യക്തമാക്കി. ഗ്രാമീണ കുടുംബങ്ങളെ സ്വയംപര്യാപ്തരാക്കുക, അടുക്കളമുറ്റം പ്രയോജനപ്പെടുത്തുക, ആരോഗ്യമുള്ള ഭക്ഷണം വീടുകളില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കിഴക്കമ്പലം പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനുള്ള സാധ്യതകളും പഞ്ചായത്ത് പരിഗണിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. #sabumjacob #twenty20party - [അംഗപരിമിതര്‍ക്ക് വാഹനം](https://twenty20news.com/%e0%b4%85%e0%b4%82%e0%b4%97%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%82/): കിഴക്കമ്പലം പഞ്ചായത്തിലെ അംഗപരിമിതരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായും പരസഹായം കൂടാതെ യാത്ര ചെയ്യുന്നതിനായും മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് ട്വന്റി 20. ഇതുവഴി, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഇറങ്ങിവരുന്നതിനും ലോട്ടറി കച്ചവടം അടക്കമുള്ള സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും പഞ്ചായത്തിലെ അംഗപരിമിതര്‍ക്ക് സാധിച്ചു. - [കരുതല്‍ ഉറപ്പുവരുത്തിയ വിവിധ സേവനങ്ങള്‍](https://twenty20news.com/%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5/): വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അപേക്ഷകളോ നിവേദനങ്ങളോ ആയി ഭരണാധികാരികളുടെ കരുണകാത്ത് നില്‍ക്കേണ്ടവരല്ല ജനങ്ങള്‍. മറിച്ച്, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും, കൃത്യമായ ഇടവേളകളില്‍ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു നാടിനെ നയിക്കേണ്ടവരാണ് ഭരണാധികാരികള്‍. ഈ ആശയത്തെ ഉള്‍ക്കൊണ്ട് ട്വന്റി 20 നടത്തിവരുന്ന വിവിധ സേവനങ്ങള്‍ പൊതുജനത്തിന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തെ മെച്ചപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. അഴിമതി രഹിത ഭരണ നിര്‍വ്വഹണം എന്നത് ആശയങ്ങളില്‍ ഒതുക്കാതെ പ്രവൃത്തിയിലൂടെ സാധ്യമാക്കുകയാണ് ട്വന്റി 20. ജനങ്ങളുടെ പണം ജനങ്ങളിലേയ്ക്ക് തിരികെ എത്തിക്കുന്നതിന് വിവിധ പദ്ധതികളെ ആസൂത്രം ചെയ്യുന്നതിനും, മുഴുവന്‍ ഗുണഭോക്താക്കളെയും കണ്ടെത്തി പദ്ധതിയുടെ ഭാഗമാക്കുന്നതിനും ട്വന്റി 20 ശ്രദ്ധചെലുത്തുന്നു. കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, അടിയന്തിര സഹായങ്ങള്‍ ആവശ്യമുള്ളവര്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള മുഴുവന്‍ ആളുകളെയും വിവിധ പദ്ധതികളുടെ ഭാഗമാക്കുന്നതില്‍ ട്വന്റി 20 വിജയിച്ചു. ഭരണകര്‍ത്താക്കള്‍ ഒരുക്കുന്ന സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന അവബോധം […] - [ക്ഷീര കര്‍ഷകര്‍ക്ക് അയ്യായിരത്തിലധികം കന്നുകുട്ടികളെ വിതരണം ചെയ്ത് ട്വന്റി20](https://twenty20news.com/%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0-%e0%b4%95%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%af%e0%b5%8d%e0%b4%af/): മികച്ച ഇനത്തില്‍പ്പെട്ട അയ്യായിരത്തിലധികം കന്നുകുട്ടികളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി ഈ പദ്ധതിയിലൂടെ ട്വന്റി20 വിതരണം ചെയ്തത്. ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകളും മറ്റ് സഹായങ്ങളും ട്വന്റി20യുടെ നേതൃത്വത്തില്‍ നല്‍കിയതിലൂടെ കന്നുകാലി വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നതിനും, സംരംഭം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോകു ന്നതിനും കര്‍ഷകര്‍ക്ക് സഹായകമായി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയ്ക്ക് കരുത്തേകുക, പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്വന്റി 20 കന്നുകുട്ടി വിതരണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന ഉത്പാദനശേഷിയുള്ള കന്നുകാലികളെ ലഭ്യമാക്കുക വഴി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. - [4460 പോത്തുകുട്ടികളെ വിതരണ, ചെയ്തു](https://twenty20news.com/4460-%e0%b4%aa%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%9a/): മാംസ ഉത്പാദന മേമേഖലയിലൂടെ പ ഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് അധിക വരുമാനം കണ്ടെത്താന്‍ ട്വന്റി20യുടെ നേത്യ ത്വത്തില്‍ 4460 പോത്തിന്‍കുട്ടികളെ വിതര ണം ചെയ്തു. സാധാരണയായി ഗ്രാമപഞ്ചായത്തുകള്‍ പോത്തിന്‍കുട്ടി വിതരണം പോലുള്ള പദ്ധതികള്‍ മുന്‍പ് നടപ്പാക്കിയിട്ടില്ലാത്തതിനാല്‍, ഇത് സാധാരണക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനും ജീവിത നില വാരം ഉയര്‍ത്താനും വലിയ സഹായകമായി മാംസ ഉല്‍പാദനത്തില്‍ വര്‍ദ്ധനവ് വരുത്തുക എന്ന ദീര്‍ഘകാല ലക്ഷ്യവും ഈ വിതരണ പദ്ധതിക്ക് പിന്നിലുണ്ട്. - [7500 താറാവുകളെ വിതരണം ചെയ്തു](https://twenty20news.com/7500-%e0%b4%a4%e0%b4%be%e0%b4%b1%e0%b4%be%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81/): പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലൂന്നിയുള്ള സ്വയം തൊഴില്‍ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകവഴി ഒരേ സമയം കൃഷിക്കൊപ്പം അധികവരുമാനം കണ്ടെത്താന്‍ ട്വന്റി20 കര്‍ഷകരെ പ്രോത്സാഹിപ്പിച്ചുപോന്നു. ഇതിന്റെ ഭാഗമായി ട്വന്റി20 പഞ്ചായത്തുകളിലെ 1500 കുടുംബങ്ങള്‍ക്ക് 5 വീതം 7500 താറാവുകളെ വിതരണം ചെയ്തു. കൊയ്ത്തുകഴിഞ്ഞ പ്പാടങ്ങളില്‍ നിന്നുള്ള വരു മാനം അടുത്ത കൃഷി ഇറ ക്കുംവരെ നിലച്ചുപോകുന്ന ചെറിയ ഇടവേളകളെ പോലും വരുമാനമാര്‍ഗമാക്കി മാറ്റാന്‍ ഇതുവഴി സാധിച്ചു. താമരച്ചാല്‍, പഴങ്ങനാട്, കടമ്പയാര്‍ മേഖലകളിലെ പാടശേഖരങ്ങള്‍ക്ക് ഇതോടെ താറാവ് കൃഷി വ്യാ പിച്ചു. ഇതോടെ പുതിയ ഒരു കാര്‍ഷിക സമ്പ്രദായവും നാട്ടില്‍ നിലവില്‍ വന്നു. - [അടുക്കള മുറ്റത്ത് കോഴിവളർത്തൽ: മുട്ടക്കോഴി വിതരണവുമായി ട്വന്റി20](https://twenty20news.com/kozhi-valarthal/): ക്ഷീര-മാംസ ഉത്പാദന മേഖലകളോടൊപ്പം, മുട്ട ഉത്പാദന മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ട്വന്റി20 മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ മുട്ട കോഴികളെ നൽകുന്നതിലൂടെ, മുട്ടയ്ക്ക് വേണ്ടി പുറത്ത് ആശ്രയിക്കുന്നത് ഒഴിവാക്കുകയും, അധികമുള്ള മുട്ടകൾ വിറ്റ് ചെറിയൊരു വരുമാനം നേടാനും കുടുംബങ്ങളെ ഇത് സഹായിക്കുന്നു. പ്രോട്ടീൻ നിറഞ്ഞ മുട്ടയുടെ ലഭ്യത ഉറപ്പാക്കുന്നതിലൂടെ, പഞ്ചായത്ത് പരിധിയിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലവാരവും ഉയർത്താൻ ഈ പദ്ധതിക്ക് സാധിക്കുന്നു. ഫലവൃക്ഷത്തൈകൾ, പച്ചക്കറിത്തൈകൾ എന്നിവ വിതരണം ചെയ്യുന്നതുപോലെ, ജനങ്ങളുടെ ജീവിതനിലവാരം നേരിട്ട് ഉയർത്താൻ ലക്ഷ്യമിട്ടുള്ള ജനകീയ ഇടപെടലുകളുടെ ഭാഗമായാണ് ഈ പദ്ധതിയും ട്വന്റി20 നടപ്പാക്കുന്നത്. - ['ആട്ഗ്രാമം പദ്ധതി'; 500 കുടുംബങ്ങൾക്ക് സ്വയം തൊഴിൽ, 6,000 രൂപ പ്രതിമാസ വരുമാനം](https://twenty20news.com/aadu-gramam-project/): സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ട്വന്റി20 നടപ്പാക്കിയ ‘ആട്ഗ്രാമം’ പദ്ധതി പ്രകാരം, 500 കുടുംബങ്ങൾക്ക് 5 ആടുകളെ വീതം കൂട് സഹിതം സൗജന്യമായി വിതരണം ചെയ്തു. വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചത്. ഗുണഭോക്താക്കളായ ഓരോ കുടുംബത്തിനും 5 ആടുകളെ വീതമാണ്, പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക കൂടുകൾ സഹിതം നൽകിയത്. ഈ പദ്ധതിയിൽ നിന്ന് ഓരോ കുടുംബത്തിനും 6000 രൂപ വരെ പ്രതിമാസ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇത് മറ്റ് വരുമാന മാർഗ്ഗമില്ലാത്ത കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. കൂടാതെ, പഞ്ചായത്തിന്റെ പരിധിയിൽ ആട്ടിൻപാൽ, ആട്ടിറച്ചി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിച്ചു. ഗ്രാമീണ മേഖലയിലെ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിൽ ട്വന്റി20യുടെ ശ്രദ്ധേയമായ ഒരു കാൽവെപ്പാണിത്. - [2000 കുടുംബങ്ങൾക്ക് മലബാറി ആടുകൾ സൗജന്യമായി വിതരണം ചെയ്തു](https://twenty20news.com/malabari-goats/): അത്യുൽപാദന ശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ആടു ഗ്രാമം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ, 2,000 കുടുംബങ്ങൾക്ക് ട്വന്റി20യുടെ നേതൃത്വത്തിൽ സൗജന്യമായി ആടുകളെ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനും ക്ഷീര-മാംസ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുന്നതിനും വേണ്ടിയാണ് ട്വന്റി20 ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആടു വളർത്തലിൽ താൽപ്പര്യമുള്ള ഓരോ കുടുംബങ്ങൾക്കും ഒരു മലബാറി ആടിനെ വീതമാണ് സൗജന്യമായി നൽകിയത്. നാട്ടിൽ പൊതുവേ മാംസത്തിനും പാലിനുമായി നാടൻ ആടുകളെയായിരുന്നു മുൻപ് വളർത്തിയിരുന്നത്. എന്നാൽ, ഈ പദ്ധതിയിലൂടെ അത്യുൽപാദനശേഷിയുള്ള മലബാറി ആടുകളെ കർഷകർക്ക് പരിചയപ്പെടുത്താനും വളർത്താനും പ്രോത്സാഹിപ്പിക്കാൻ സാധിച്ചു. ഇത് ക്ഷീര-മാംസ ഉത്പാദനത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതിനും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു മാതൃകാപരമായ കാൽവെപ്പാണ്. - [ഇവിടം സ്വര്‍ഗ്ഗമാണ്.](https://twenty20news.com/heaven-in-kerala/): ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന്റെ ടൈറ്റിലാണിത്. ഒരു ഫാമിനെയും ജൈവകൃഷി നടത്തുന്ന കര്‍ഷകനെയും അയാള്‍ അതിജീവിക്കുന്ന പ്രതിസ ന്ധികളെയും മനസ്സിലെ നന്മയെയും പ്രമേയമാക്കിയ ചിത്രത്തെ ജനങ്ങള്‍ ആവോളം സ്വീകരിച്ചു. ഒരു ചലച്ചിത്രത്തിന്റെ കഥയ്ക്കും അതിലെ സാങ്കല്‍പികമായ കഥാപാത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ജീവിത ത്തിലും ഇത്തരം അപൂര്‍വ്വവും അതിശയകരവുമായ കാഴ്ചകളുണ്ട്. ഇത്തരത്തില്‍ ഒരല്‍പം അതിശയോക്തിയുള്ളതാണ് കിഴക്കമ്പലം എന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ കാഴ്ചകള്‍. എന്തെന്നാല്‍ ഇവിടം സ്വര്‍ഗ്ഗമാണ്. ബിസിനസിലെ വളര്‍ച്ചയേക്കാള്‍ കിഴക്കമ്പലം എന്ന തന്റെ ഗ്രാമത്തിന്റെ വളര്‍ച്ചയായിരുന്നു എം. സി.ജേക്കബ്ബ് സ്വപ്നം കണ്ടിരുന്നത്. ഇവിടുത്തെ ജനങ്ങള്‍ക്കായി അദ്ദേഹം ലക്ഷ്യമാക്കിയിരുന്ന ഒട്ടേ റെ സേവന പദ്ധതികളുണ്ടായിരുന്നു. സ്വന്തം നാടിനായി അദ്ദേഹം കണ്ട സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് മക്കളായ സാബു ജേക്കബും ബോബി ജേക്കബും യാഥാര്‍ഥ്യമാക്കുന്നത്. ചെറുപ്പം മുതലേ അച്ഛന്‍ പറ ഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമാണ് വ്യവസായങ്ങള്‍ വളരണം. അതിനോടൊപ്പം തന്നെ നമ്മുടെ ഗ്രാമവും വളരണം. നമ്മുടെ ഗ്രാമം വളര്‍ന്നു […] - [പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി](https://twenty20news.com/puthusserikkadav-bridge-road/): പഞ്ചായത്ത് തലത്തില്‍ ട്വന്റി20യുടെ വികസ മുന്നേറ്റങ്ങളില്‍ മറ്റൊരു നാഴികക്കല്ല് തീര്‍ത്ത് പുതുശ്ശേരിക്കടവ് പാലം റോഡ് റീ ടാറിംങ്ങ് പൂര്‍ത്തിയായി. കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 പഴങ്ങനാടിലെ കടമ്പ്രയാറിനോട് ചേര്‍ന്നുകിടക്കുന്ന റോഡാണ് പുതുശ്ശേരിക്കടവ് പാലം റോഡ്. 880 മീറ്റര്‍ നീളമുള്ള ഈ റോഡിന്റെ റീ ടാറിങ്ങിന് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. മികച്ച ഗുണമേന്മയും റോഡിന്റെ വീതിയും ദീര്‍ഘകാല സുരക്ഷയും ഉറപ്പുവരുത്തിയാണ് റീ ടാറിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്ക് റോഡ് ഗതാഗതത്തിനായി പൂര്‍ണമായും തുറന്നുനല്‍കി. ടാറിംങ്ങ് പൂര്‍ത്തിയതോടുകൂടി പള്ളിക്കര, കാക്കനാട്, ഇന്‍ഫോപാര്‍ക്ക് മേഖലയിലേക്കുള്ള യാത്ര സുഗമമാകുമെന്ന് വാര്‍ഡ് മെമ്പര്‍ ഷീബ എ.ആര്‍ പറഞ്ഞു. - [മരുന്നുകള്‍ക്ക് 50% വിലക്കുറവുമായി ട്വന്റി20 മെഡിക്കല്‍ ഷോപ്പ്](https://twenty20news.com/twenty20-medicalshop/): ഇന്ന് പല നിര്‍ധന കുടുംബങ്ങളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതിന് പ്രധാന കാരണം, അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ വിലകൂടിയ മരുന്നുകള്‍ വാങ്ങുന്നതിനായി പണം മുടക്കുന്നതാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വിലയേറിയ മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്തതിനാല്‍, നിര്‍ധനരായ രോഗികള്‍ക്ക് അവ ഒഴിവാക്കേണ്ടിവരുന്നു. ഇത് രോഗം കൂടുതല്‍ മൂര്‍ച്ഛിക്കുന്നതിനും തല്‍ഫലമായി, പലര്‍ക്കും അകാലത്തില്‍ ജീവന്‍ നഷ്ടമാകുന്നതിനും ഇടയാക്കാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലാണ് ട്വന്റി20 മെഡിക്കല്‍ ഷോപ്പ് പദ്ധതിക്ക് തുടക്കമിട്ടത്. ഈ മെഡിക്കല്‍ ഷോപ്പുകളിലൂടെ, എല്ലാ രോഗങ്ങള്‍ക്കുമുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ 50% വരെ വിലക്കുറവില്‍ രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു. ട്വന്റി20യുടെ ഈ ഇടപെടലിലൂടെ, സാധാരണക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു. - [ആധുനിക സേവനങ്ങളുമായി ഷോപ്പിങ് കോംപ്ലക്‌സ്](https://twenty20news.com/shoping-complex/): നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന, നഗര സൗന്ദര്യം ഗ്രാമവാസികള്‍ക്കും അസ്വദിക്കാന്‍ അവസരമൊരുക്കുന്ന മികച്ച ഒരു പദ്ധതിയുടെ പണിപ്പുരയിലാണ് ഇന്ന് ട്വന്റി. കിഴക്കമ്പലത്ത്, മാര്‍ക്കറ്റ് ജംഗ്ഷനിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്ഥാനത്ത്, നിര്‍മ്മാണത്തിലും പ്രൗഢിയിലും വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുംവിധം ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സ്, നാടിന്റെ വികസന സങ്കല്‍പ്പങ്ങളുടെ നാഴികകല്ലാകും എന്നതില്‍ സംശയമില്ല. ഏകദേശം 60,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന ഷോപ്പിങ് കോംപ്ലക്‌സ് സമുച്ചയം ഏതൊരു സാധാരണക്കാരനും ആഢംബരത്തിന്റെ അനുഭവം പകരുംവിധത്തിലാണ് ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് നിലകളിലായി നിര്‍മാണം ലക്ഷ്യമിടുന്ന ഈ പദ്ധതിയില്‍ വിപുലമായ സേവനങ്ങളാണ് ഒരുക്കാന്‍ പദ്ധതിയിടുന്നത്. എല്ലാ ലോകോത്തര ബ്രാന്‍ഡുകളുടെയും ഷോറൂമുകള്‍, കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഫാമിലി കഫെറ്റീരിയ, സെന്‍ട്രലൈസ്ഡ് എ.സി, മുലയൂട്ടുന്ന അമ്മമാര്‍ക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള ‘ഫീഡിങ് റൂം’ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശുചിത്വപൂര്‍ണമായ ടോയ്‌ലറ്റ് സൗകര്യം, സ്ത്രീകള്‍ക്കായി പ്രത്യേക കാത്തിരിപ്പ് സൗകര്യം, കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വിനോദത്തില്‍ ഏര്‍പ്പെടുന്നതിനായി ഗെയ്മിങ് ഏരിയ തുടങ്ങി വികസിത രാജ്യങ്ങളുടെ മാതൃകയിലാണ് […] - [കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു.](https://twenty20news.com/%e0%b4%9f%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf20%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a/): ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ നിർണായകമായ മുന്നേറ്റമായി, ട്വന്റി20യുടെ നേതൃത്വത്തിൽ കൂരാച്ചി–പാങ്കോട് ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന തീണ്ടാപ്പാറ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. വാർഡ് 13 (പുളിഞ്ചോട്), വാർഡ് 14 (പാങ്കോട് ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നാട്ടുകാർ റോഡിനായി സ്ഥലം വിട്ടുനൽകിയിരുന്നുവെങ്കിലും, പദ്ധതി നടപ്പാകാതെ കിടക്കുകയായിരുന്നു. ഇതോടെ പ്രദേശം കാടുപിടിച്ച് ഗതാഗതത്തിന് പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലായിരുന്നു. പഞ്ചായത്തിൽ ട്വന്റി20 അധികാരത്തിലെത്തിയതോടെയാണ് വികസന പ്രവർത്തനങ്ങൾക്ക് യഥാർത്ഥ വേഗം ലഭിച്ചത്. പൊതുജനങ്ങളോടൊപ്പം നിന്നുള്ള ട്വന്റി20യുടെ ആസൂത്രിത ഇടപെടലുകളും വ്യക്തമായ വികസന ദർശനവുമാണ് തീണ്ടാപ്പാറ റോഡിന് ഇപ്പോൾ ശാപമോക്ഷം നേടിക്കൊടുത്തത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും, പ്രദേശത്തിന് സമഗ്ര പുരോഗതി കൈവരിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. വാക്കുകളിലല്ല, പ്രവൃത്തിയിലൂടെയുള്ള വികസനമാണ് ട്വന്റി20യുടെ രാഷ്ട്രീയം. - [വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം](https://twenty20news.com/%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b1%e0%b5%81%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-33750-hdpc-%e0%b4%9a%e0%b4%9f%e0%b5%8d/): നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC (High-Density Polyethylene Composite) ചട്ടികള്‍ ട്വന്റി20 വിതരണം ചെയ്തത്. ഈടുനില്‍ക്കുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ 33,750 എണ്ണം HDPC ചട്ടികള്‍, അത്രയും എണ്ണം പച്ചക്കറിത്തൈകള്‍ സഹിതമാണ് സൗജന്യമായി നല്‍കിയത്. ടെറസ്സുകളിലും ബാല്‍ക്കണികളിലും എളുപ്പത്തില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ ഈ ചട്ടികള്‍ സഹായകമായി. ഓരോ വീട്ടിലും ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. - [13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍](https://twenty20news.com/13679-%e0%b4%95%e0%b4%9f%e0%b4%ac%e0%b4%99%e0%b4%99%e0%b4%b3%e0%b4%95%e0%b4%95-%e0%b4%87%e0%b4%9f%e0%b4%b5%e0%b4%b3-%e0%b4%95%e0%b4%b1%e0%b4%b1%e0%b4%95%e0%b4%b3/): കൃഷി പ്രോത്സാഹിപ്പിക്കാനും വിഷരഹിത ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട്, ട്വന്റി20യുടെ നേതൃത്വത്തില്‍ 13,679 കുടുംബങ്ങള്‍ക്ക് ഇടവിള കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകള്‍ തോറും കൃഷി വ്യാപിപ്പിച്ച് ഭക്ഷ്യസുരക്ഷയില്‍ സ്വയംപര്യാപ്തത നേടാനുള്ള ട്വന്റി20യുടെ ശ്രമങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ പദ്ധതിയാണ് ഇടവിള കിറ്റ് വിതരണം. ഓരോ വീട്ടുമുറ്റത്തും ചെറിയ തോതിലെങ്കിലും കൃഷി ആരംഭിക്കാന്‍ ഈ കിറ്റുകള്‍ ജനങ്ങള്‍ക്ക് വലിയ പ്രചോദനമായി. പയര്‍, പാവല്‍, പടവലം, വെണ്ട, ചീര തുടങ്ങിയ വിവിധതരം പച്ചക്കറികളുടെ വിത്തുകളും തൈകളും ഉള്‍പ്പെടുന്ന ഈ കിറ്റുകള്‍, കുടുംബങ്ങള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ സഹായിച്ചു. കൃഷി ഒരു ജീവിതരീതിയായി മാറ്റാനും, ഉത്പാദനച്ചെലവ് കുറയ്ക്കാനും ഈ പദ്ധതി സഹായകരമായി. - [22,753 പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്തു](https://twenty20news.com/22753-%e0%b4%aa%e0%b4%b2%e0%b4%b5%e0%b4%a8-%e0%b4%a4%e0%b4%95%e0%b4%b3-%e0%b4%b5%e0%b4%a4%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%af%e0%b4%a4/): കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 തൈ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി, 22,753 പ്ലാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്കും വീടുകള്‍ക്കും സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധവും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യതയുമുള്ള ചക്കയുടെ ലഭ്യത ഈ പദ്ധതിയിലൂടെ വര്‍ദ്ധിച്ചു. മറ്റു ഫലവൃക്ഷങ്ങളെപ്പോലെ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കാന്‍ പ്ലാവിന് സാധിക്കും. കാര്‍ഷിക ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ട്വന്റി20 പ്രതിജ്ഞാബദ്ധമാണ്. - [27,500 മാവിന്‍ തൈകള്‍ വിതരണം ചെയ്തു](https://twenty20news.com/27500-mango-plants/): കര്‍ഷകര്‍ക്ക് അധിക വരുമാനവും നാടിന് ഫലവര്‍ഗ്ഗങ്ങളുടെ ഉത്പാദനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 മാവ് കൃഷിക്ക് ഊന്നല്‍ നല്‍കിയത്. ഇതിന്റെ ഭാഗമായി, 27,500 മാവിന്‍ തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. പോഷകസമൃദ്ധമായ മാമ്പഴ ഉത്പാദനം വീടുകളിലും തോട്ടങ്ങളിലും വ്യാപിപ്പിക്കാന്‍ ഈ വിതരണം സഹായകരമായി. ഫലവൃക്ഷങ്ങള്‍ ദീര്‍ഘകാലത്തേക്ക് വരുമാനം നല്‍കുന്നതിനാല്‍ കര്‍ഷകരുടെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിലൂടെ പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ട്വന്റി20യുടെ പ്രതിബദ്ധത ഈ പദ്ധതിയിലൂടെ വ്യക്തമാകുന്നു. - [47,300 ജാതിതൈകള്‍ വിതരണം ചെയ്തു](https://twenty20news.com/47300-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%a4%e0%b5%88%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4/): കര്‍ഷകരുടെ സാമ്പത്തിക ഭാവിയെ ശക്തിപ്പെടുത്തുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ട്വന്റി20 ജാതിക്കൃഷിക്ക് പ്രോത്സാഹനം നല്‍കിയത്. ഇതിന്റെ ഭാഗമായി, 47,300 ജാതിത്തൈകളാണ് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ജാതിക്കൃഷിക്ക് കുറഞ്ഞ പരിപാലനം മതി എന്നതിനാലും ഇതിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി മൂല്യമുള്ളതിനാലും കര്‍ഷകര്‍ക്ക് ഇത് സ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗം ഉറപ്പാക്കുന്നു. മറ്റു കൃഷികളെ അപേക്ഷിച്ച് ജാതിയുടെ ആദായം ദീര്‍ഘകാലത്തേക്ക് കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. കാര്‍ഷിക വൈവിധ്യവല്‍ക്കരണത്തിലൂടെ കര്‍ഷകരെ കൂടുതല്‍ ശാക്തീകരിക്കുകയാണ് ട്വന്റി20 ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. - [3.75 ലക്ഷം നേന്ത്രവാഴ വിത്തുകള്‍: കര്‍ഷകരുടെ സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ട്വന്റി 20](https://twenty20news.com/nenthravazha-plants-distribution/): കര്‍ഷകരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ട്വന്റി 20 നടത്തിവരുന്ന കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി, 3.75 ലക്ഷം നേന്ത്രവാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്യതത്. കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കാവുന്ന വാഴക്കൃഷി പ്രോത്സാഹിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സ്ഥിരവും അധികവുമായ വരുമാനം ഉറപ്പാക്കാന്‍ സഹായിക്കും. ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിനായി വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം, വിളവെടുക്കുന്ന വാഴക്കുലകള്‍ ന്യായവിലയ്ക്ക് സംഭരിക്കാനും ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാനുമാണ് പദ്ധതി ലക്ഷ്യം വെച്ചത്. ഈ സംരംഭത്തിലൂടെ കാര്‍ഷികോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും, കര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കുന്ന സുസ്ഥിരമായ ഒരു കാര്‍ഷിക ശൃംഖല സ്ഥാപിക്കുകയും ചെയ്യുകയാണ് ട്വന്റി20. - [4.5 ലക്ഷം ഞാലിപ്പൂവന്‍ വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു](https://twenty20news.com/njalippoovan-plants-distribution/): 4.5 ലക്ഷം ഞാലിപ്പൂവന്‍ വാഴ വിത്തുകളാണ് കര്‍ഷകര്‍ക്ക് ട്വന്റി 20 സൗജന്യമായി വിതരണം ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വരുമാനം നല്‍കുന്ന ഞാലിപ്പൂവന്‍ കൃഷി കര്‍ഷകര്‍ക്ക് നെല്‍കൃഷിക്ക് പുറമെ ഒരു അധിക വരുമാന മാര്‍ഗ്ഗം ഉറപ്പാക്കി. വിത്തുകള്‍ സൗജന്യമായി നല്‍കുന്നതിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ട്വന്റി20ക്ക് സാധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഉണ്ടായിരുന്നപ്പോള്‍ വിളവെടുക്കുന്ന വാഴപ്പഴം സംഭരിച്ച് ന്യായവിലയില്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുന്ന സുസ്ഥിരമായ ഒരു കാര്‍ഷിക ശൃംഖലയാണ് ഈ പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. - [കൊയ്ത്തും കിളയും എളുപ്പമാക്കാന്‍ ആധുനിക യന്ത്രങ്ങള്‍](https://twenty20news.com/twnety20-for-agriculture-support/): തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കില്ല. ട്വന്റി20 നല്‍കിയ 5 ഹാര്‍വെസ്റ്ററുകളും 6 ടില്ലറുകളും കര്‍ഷകര്‍ക്ക് സൗജന്യ സേവനത്തിനായി രംഗത്തുണ്ട്. തൊഴില്‍ക്ഷാമം കാര്‍ഷിക മേഖലയെ തളര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, കിഴക്കമ്പലത്തെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായിരിക്കുകയാണ് ട്വന്റി20യുടെ നൂതന യന്ത്രവല്‍ക്കരണ പദ്ധതി. കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. പാടങ്ങളിലെ പ്രധാന ജോലികളായ കൊയ്ത്തും നിലമൊരുക്കലും വേഗത്തിലാക്കാന്‍ ട്വന്റി20 സൗജന്യ സേവനത്തിനായി 5 ആധുനിക കൊയ്ത്തുയന്ത്രങ്ങള്‍ (Harvester) ലഭ്യമാക്കി. കൊയ്ത്ത് വേഗത്തിലാക്കാനും, വിളനാശം തടയാനും അടുത്ത കൃഷിക്കായി പാടം ഒരുക്കാനും കൊയ്ത്തുയന്ത്രങ്ങള്‍ സഹായിക്കുന്നു. ഇതോടൊപ്പം, ട്രാക്ടറുകള്‍ ഇറങ്ങാന്‍ കഴിയാത്ത ചെറിയ പാടങ്ങളിലും ചതുപ്പ് നിലങ്ങളിലും കൃഷിയിറക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനായി 6 ടില്ലറുകളും സൗജന്യമായി സേവനത്തിനായി രംഗത്തുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനിന്നവര്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറച്ചുകൊണ്ട്, കൃഷി ലാഭകരമാക്കാന്‍ ഈ യന്ത്രങ്ങള്‍ വലിയ സഹായമാണ് ചെയ്യുന്നത്. കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ട്വന്റി20 ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്. - [കാര്‍ഷിക സേവനത്തിന് 6 ടില്ലറുകള്‍](https://twenty20news.com/tiller-for-agriculture/): കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് യന്ത്രവല്‍ക്കരണം അനിവാര്യമാണെന്ന കാ ഴ്ചപ്പാടാണ് ട്വന്റി 20 ഇവിടെ പ്രാവര്‍ത്തി കമാക്കുന്നത്. ട്രാക്ടറുകള്‍ ഇറക്കാന്‍ സാ ധിക്കാത്ത ചെറിയ കൃഷിയിടങ്ങളിലും, നന വാര്‍ന്ന ചതുപ്പ് നിലങ്ങളിലും നിലമൊരുക്കു ക എന്നത് കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളി യായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതി നായി, ട്വന്റി20 6 ടില്ലറുകള്‍ സേവനത്തിനാ യി കര്‍ഷകര്‍ക്ക് ലഭ്യമാക്കി. ഈ യന്ത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിലം കിളച്ചുമറിക്കാന്‍ സാധിക്കുന്നത്, സാമ്പത്തിക ബുദ്ധി മുട്ടുകള്‍ കാരണം കൃഷിയില്‍നിന്ന് വിട്ടുനി ന്നവര്‍ക്ക് വലിയ ആശ്വാസമായി. ഉല്‍പ്പാദനച്ചെലവ് കുറച്ചുകൊണ്ട്, കൃ ഷി ലാഭകരമാക്കാന്‍ ഈ ടില്ലറുകള്‍ വലിയ സഹായമാണ് ചെയ്യുന്നത്. ഗ്രാമീണ കാര്‍ ഷിക മേഖലയിലെ എല്ലാ വിഭാഗം കര്‍ഷക രെയും ചേര്‍ത്തുനിര്‍ത്താനുള്ള ട്വന്റി20യുടെ ജനകീയ സമീപനം ഈ പദ്ധതിയിലൂടെ വ്യ ക്തമാകുന്നു - [കര്‍ഷകര്‍ക്ക് ട്വന്റി20യുടെ 11 ട്രാക്ടറുകള്‍](https://twenty20news.com/tractor-for-farmers/): തൊഴില്‍ക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാന്‍ ട്വന്റി20 വിപ്ലവകരമായ യന്ത്രവല്‍ക്കരണം നടപ്പാക്കി. പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുമറിക്കാന്‍ 11 ട്രാക്ടറുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു. കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തൊഴിലാളികളുടെ കുറവും ഉയര്‍ന്ന കൂലിയും. ഈ കാരണങ്ങളാല്‍ കൃഷി ഉപേക്ഷിച്ച ഒട്ടനവധി കര്‍ഷകരുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ട്വന്റി20 നടപ്പാക്കിയത് യന്ത്രവല്‍ക്കരണ പദ്ധതിയാണ്. പഞ്ചായത്തിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20 11 ട്രാക്ടറുകളാണ് സൗജന്യ സേവനത്തിനായി നല്‍കിയത്. ഈ ട്രാക്ടറുകള്‍ ഉപയോഗിച്ച്, പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളും സൗജന്യമായി ഉഴുതുനല്‍ക്കുകയാണ്. സാമ്പത്തിക ഭാരം കാരണം കൃഷിയില്‍നിന്ന് വിട്ടുനിന്ന കര്‍ഷകര്‍ക്ക് ഇത് വലിയ ആശ്വാസമായി. കൃഷി ആരംഭിക്കുന്നതിലെ പ്രാഥമിക ചെലവ് കുറച്ചുകൊണ്ട്, ട്വന്റി20 നല്‍കുന്ന ഈ പിന്തുണ, കര്‍ഷകര്‍ക്ക് കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക രംഗത്തേക്ക് തിരിച്ചെത്താന്‍ പ്രചോദനമായി. നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം പുനരുജ്ജീവിപ്പിക്കാന്‍ ഈ യന്ത്രവല്‍ക്കരണ മാതൃക ഒരുപാട് സഹായിക്കുന്നു. - [സമൃദ്ധിയുടെ വിളനിലം: 2312 ഏക്കറില്‍ നെല്‍കൃഷി വ്യാപിപ്പിച്ച് ട്വന്റി20](https://twenty20news.com/twenty20-in-agriculture/): കിഴക്കമ്പലം പഞ്ചായത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകിക്കൊണ്ട് ട്വന്റി20യുടെ നേതൃത്വത്തില്‍ 2312 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി വിജയകരമായി നടപ്പാക്കി വരുന്നു. നെല്‍കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കാനുള്ള ഈ ശ്രമം പഞ്ചായത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവും യന്ത്രവല്‍ക്കരണവും നല്‍കിക്കൊണ്ട്, നഷ്ടത്തിലായിരുന്ന നെല്‍കൃഷിയെ ലാഭകരമായ ഒരു വരുമാന മാര്‍ഗ്ഗമായി തിരികെ കൊണ്ടുവരാന്‍ ഈ സംരംഭത്തിലൂടെ സാധിച്ചു. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അതുവഴി നെല്ലുല്‍പ്പാദനത്തില്‍ പഞ്ചായത്തിന് സ്വയംപര്യാപ്തത നേടാനും സാധിച്ചു. - [തരിശ്ശ് ഭൂമിയില്‍ നിന്ന് വിളനിലത്തിലേയ്ക്ക്](https://twenty20news.com/twenty20-agriculture-revolution/): ഒരു കാലത്ത് തരിശായിക്കിടന്ന പാടങ്ങള്‍ ഇന്ന് കിഴക്കമ്പലത്ത് സമൃദ്ധിയുടെ കതിരണിഞ്ഞിരിക്കുന്നു. വിഷരഹിത ഭക്ഷണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും, കര്‍ഷകരെ ശാക്തീകരിക്കാനും ട്വന്റി20 നടപ്പാക്കിയ സമഗ്രമായ പദ്ധതികള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, കളകള്‍ നിറഞ്ഞ പാടങ്ങളും ഉപയോഗശൂന്യമായ കൃഷിഭൂമികളുമായിരുന്നു കിഴക്കമ്പലം പഞ്ചായത്തിലെ കാഴ്ച. ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥ. എന്നാല്‍, ട്വന്റി20 ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഈ ചിത്രം മാറിമറിഞ്ഞു. ‘ഈ നാടിന് ആവശ്യമുള്ളതെല്ലാം ഇവിടെ ഉല്‍പാദിപ്പിക്കണം’ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാര്‍ഷിക വിപ്ലവം ഇന്ന് ഏക്കറുക്കണക്കിന് തരിശുഭൂമിയെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഭൂമി സൗജന്യമായി കൃഷിയോഗ്യമാക്കി നല്‍കിയ ട്വന്റി20, നെല്ല്, കരിമ്പ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങി ഒട്ടേറെ വിളകള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നു. വിഷരഹിതമായ ജൈവ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് വഴി ലഭ്യമാക്കിയിരുന്നു. നൂറുകണക്കിന് ഏക്കര്‍ തരിശുഭൂമികളില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതും, ഏക്കറുകണക്കിന് സ്ഥലത്ത് കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കര […] - [കൃഷിയുടെ വഴിയേ ട്വന്റി20](https://twenty20news.com/twenty20-in-agriculture-sector/): പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും അഴിമതിക്കാരായ നേതാക്കളെയും മാറ്റിനിര്‍ത്തി ട്വന്റി20 ഒരു പുതിയ വികസന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ്. നാം ഗൃഹാതുരത്വത്തോടെ അയവിറക്കുന്ന നാട്ടിന്‍പുറത്തിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും വിഷമില്ലാത്ത ഭക്ഷണവും മാത്രമല്ല, എല്ലാവരെയും ഒരേപോലെ സമൃദ്ധിയിലേക്ക് നയിക്കാനും ഉതകുന്ന സമത്വത്തിന്റെ വികസന സ്വപ്പ്‌നം കൂടിയാണ്. കൃഷി ഗ്രാമവികസനത്തിന്റെ ഒരു ഭാഗമാണ്. മനുഷ്യന്റെ അടിസ്ഥാനം കൃഷിയാണ്. ആദ്യകാലങ്ങളില്‍ കൃഷിയില്‍ നിന്നാണ് മനുഷ്യന്‍ തുടങ്ങിയത്. എന്നാല്‍ കൃഷിയില്‍ നിന്ന് വ്യാവസായികമായി മനുഷ്യന്‍ മാറിയപ്പോള്‍ നെല്‍പ്പാടങ്ങള്‍ നികത്തി. കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. കൃഷിയിടങ്ങള്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞു. അതാണ് ഇന്നത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. വെള്ളം കുറഞ്ഞു, മാലിന്യം കൂടി, വായുമലിനീകരണം കൂടി. ഇത് മനുഷ്യന്റെ ജീവിതസാഹചര്യങ്ങളില്‍ മാറ്റം വരുത്തി. പണ്ട് മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന കാലത്ത് രോഗങ്ങള്‍ കുറവായിരുന്നു. ഇന്ന് നമ്മള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. കൃഷി നിര്‍ത്തി ആളുകള്‍ കൃത്രിമ ജീവിതത്തിലേക്ക് പോയി. അത് ജീവിതസാഹചര്യം മാറ്റി, രോഗങ്ങള്‍ കൂടി. ട്വന്റി20 നാട്ടില്‍ വികസനം കൊണ്ടുവരു […] - [കരുണ വറ്റാത്ത കുടിവെള്ള വിതരണം](https://twenty20news.com/drinking-water/): ട്വന്റി20 അധികാരത്തില്‍ എത്തുന്നതിന് മുമ്പുവരെ, കിഴക്കമ്പലം പഞ്ചായത്ത് നിവാസികള്‍ നേരിട്ടിരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ശുദ്ധജല ലഭ്യതയായിരുന്നു. വേനല്‍കാലമായാല്‍ കിണറുകള്‍ വറ്റുകയും, പൈപ്പ് കണക്ഷനുകള്‍ പ്രഹസനം മാത്രമാവുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ പോലും 1000 രൂപ നിരക്കില്‍ ടാങ്കറുകളിലെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്ന സാഹചര്യവും സാധാരണമായിരുന്നു. എന്നാല്‍ സമഗ്രമായ കുടിവെള്ള വിതരണ പദ്ധതികളിലൂടെ ഈ ക്ഷാമത്തിന് അറുതിവരുത്താന്‍ ട്വന്റി20ക്ക് സാധിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ കൂറ്റന്‍ കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിച്ചു. ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് പ്രത്യേകം തയ്യാറാക്കിയ പൈപ്പ് കണക്ഷനുകളിലൂടെ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നതില്‍ ട്വന്റി20 വിജയിച്ചു. എന്നാല്‍ എല്ലാ പ്രദേശങ്ങളിലും ഈ വാട്ടര്‍ ടാങ്കുകളുടെ സേവനം എത്തിക്കുക സാധ്യമായിരുന്നില്ല. ഇത്തരം പ്രദേശങ്ങളിലാകട്ടെ കൃത്യമായ ഇടവേളകളിലും, ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും ടാങ്കറുകളിലൂടെ ശുദ്ധമായ കുടിവെള്ളമെത്തിച്ച് ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ട്വന്റി20ക്ക് സാധിച്ചു. ശുദ്ധജലം എത്തിക്കുന്നതിനൊപ്പം ശുദ്ധജല സംഭരണത്തെയും ട്വന്റി20 പ്രോത്സാഹിപ്പിച്ചു. വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തും, ശുദ്ധജല ഉപയോഗത്തില്‍ ബോധവത്കരണങ്ങള്‍ നല്‍കിയും, പഞ്ചായത്ത് […] - [17,338 കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍](https://twenty20news.com/pipe-connection-for-17338-families/): പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ നേ തൃത്വത്തില്‍ പഞ്ചായത്ത് ഭരണം മാറി മാറി കയ്യാളിയിരുന്ന കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. കു ടിവെള്ളത്തിനായി ദുരിതം അനുഭവിക്കേ ണ്ടിവന്ന ഒരു ജനതയുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ മുന്‍ ഭരണാ ധികാരികള്‍ക്ക് കഴിഞ്ഞില്ല. ട്വന്റി20 ഭരണമേ റ്റെടുത്ത ശേഷം, പഞ്ചായത്തുകളിലെ 17,338 കുടുംബങ്ങള്‍ക്കാണ് പുതിയ പൈപ്പ് കണ ക്ഷന്‍ നല്‍കിയത്. ഇതിലൂടെ, ഭൂരിപക്ഷം കുടുംബങ്ങളുടെയും വീട്ടുമുറ്റത്ത് ഇന്ന് ശുദ്ധജലം എത്തിക്കഴിഞ്ഞു. കുടിവെള്ളത്തിനായി ഒരു ജനതയ്ക്ക് കിലോമീറ്ററുകള്‍ താണ്ടേണ്ടിയിരുന്ന അവ സ്ഥയ്ക്ക് ഈ പദ്ധതിയിലൂടെ വിരാമമിടാന്‍ ട്വന്റി20ക്ക് സാധിച്ചു. വലിയ പ്രോജക്റ്റുക ളെക്കുറിച്ച് സംസാരിച്ചവര്‍ പോലും സാധാ രണക്കാരന്റെ ഈ അടിസ്ഥാന ആവശ്യം കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍, ട്വന്റി20 വാ ക്കുകളിലല്ല, പ്രവൃത്തിയിലൂടെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കി. ഓരോ വീട്ടിലും ശുദ്ധജ ലം എത്തിച്ച ഈ നേട്ടം ട്വന്റി20യുടെ ജന പക്ഷ ഭരണത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന അടയാളമാണ്. - [കുടിവെള്ളം സംഭരിക്കാൻ ട്വന്റി 20യുടെ 576 വാട്ടർ ടാങ്കുകൾ](https://twenty20news.com/water-tank/): ശുദ്ധജലം വീട്ടിലെത്തിയാൽ മാത്രം പോരാ, അത് സുരക്ഷിതമായി സംഭരിക്കുകയും വേണം. ഈ പ്രാധാന്യം തിരിച്ചറിയാൻ മുൻപ് കിഴക്കമ്പലം ഭരിച്ച രാഷ്ട്രീയ പാർട്ടികൾക്ക് സാധിച്ചിരുന്നില്ല. ദരിദ്ര കുടുംബങ്ങൾ വെള്ളം സംഭരിക്കാൻ പാത്രങ്ങളും പഴയ ടാങ്കുകളും ആശ്രയിച്ചിരുന്ന, അശാസ്ത്രീയമായ ഒരു രീതിയാണ് മുൻ ഭരണങ്ങളിൽ നിലനിന്നിരുന്നത്. പലപ്പോഴും ഇത് രോഗങ്ങൾക്കും കാരണമായി. ട്വന്റി 20 വന്നപ്പോൾ, കുടിവെള്ള സംഭരണത്തിന് സുരക്ഷയൊരുക്കി. ട്വന്റി 20 ഭരണസമിതിയുടെ ദീർഘവീക്ഷണം ഇവിടെയും പ്രകടമായി. പൈപ്പ് കണക്ഷനുകൾ നൽകിയതിനോടൊപ്പം, വെള്ളം സുരക്ഷിതമായും ശുദ്ധമായും സംഭരിക്കാനുള്ള സംവിധാനം ഒരുക്കാനും അവർ മുൻകൈയെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ കണ്ടെത്തി, അവർക്ക് 576 പുതിയ വാട്ടർ ടാങ്കുകളാണ് ട്വന്റി 20 വിതരണം ചെയ്തത്. ഈ ടാങ്കുകൾ വഴി, കിഴക്കമ്പലത്തെ 576 കുടുംബങ്ങൾക്ക് കുടിവെള്ളം ശുദ്ധമായി സംഭരിക്കാനും, വേനൽക്കാലത്ത് പോലും ജലലഭ്യത ഉറപ്പാക്കാനും കഴിഞ്ഞു. വെറും പൈപ്പ് ലൈൻ വലിക്കുന്ന പ്രോജക്റ്റിൽ ഒതുങ്ങാതെ, അത് ഉപയോഗിക്കുന്ന സാധാരണക്കാരന്റെ ആരോഗ്യം കൂടി കണക്കിലെടുത്താണ് ട്വന്റി 20 […] - [146 വാട്ടര്‍ ടാങ്കുകളുടെ നിര്‍മ്മാണം](https://twenty20news.com/146-water-tanks/): വേനല്‍ക്കാലം പല പ്രദേശങ്ങള്‍ക്കും ദുരിത കാലമായിരുന്നു. കിണറുകള്‍ വറ്റി, പൈപ്പുകളില്‍ കുടിവെള്ളം വരാതെ, ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍, കുടിവെള്ളത്തെ വാഗ്ദാനങ്ങളില്‍ ഒതുക്കിയപ്പോള്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ട്വന്റി 20 ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി 146 വാട്ടര്‍ ടാങ്കുകള്‍ ട്വന്റി20യുടെ നേതൃത്വത്തില്‍ പണി കഴിപ്പിച്ചു. 2937 കുടംബങ്ങള്‍ക്കാണ് ഇതുവഴി ട്വന്റി20 ശുദ്ധജല ലഭ്യത ഉറപ്പാക്കിയത്. കുടിവെള്ള പ്രശ്നത്തിന് താല്‍ക്കാലിക ശമനമൊരുക്കുന്നതിന് പകരം വാട്ടര്‍ടാങ്കുകള്‍ വഴി കുടിവെള്ളം വീട്ടിലെത്തുന്ന വിധത്തിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. - [ജീവനുറവകള്‍ ഇനി വീട്ടുമുറ്റത്ത്](https://twenty20news.com/water-resources/): ജീവന്റെ നിലനില്‍പ്പിനുള്ള അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ് ശുദ്ധമായ കുടിവെള്ളം. കനത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കിഴക്കമ്പലത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവന്നത് വര്‍ഷങ്ങളാണ്. വേനല്‍കാലത്ത് കിണറുകള്‍ വറ്റുന്നതും പൈപ്പ് കണക്ഷനുകളില്‍ കുടിവെള്ളമെത്താത്തതും ജനജീവിതം ദുസ്സഹമാക്കി. ഇടത്-വലത് പക്ഷങ്ങള്‍ മാറിമാറി ഭരിച്ചിട്ടും പരിഹാരം കാണാതിരുന്ന, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ ട്വന്റി20 അറുതിവരുത്തി. കിഴക്കമ്പലത്തെ അര്‍ഹരായ 723 കുടുംബങ്ങള്‍ക്ക് പുതിയ കിണറുകള്‍ നിര്‍മിച്ചുനല്‍കിയാണ് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ട്വന്റി20 ശാശ്വത പരിഹാരം കണ്ടെത്തിയത്. സുരക്ഷിതമായ ശുദ്ധജല ലഭ്യത വീട്ടുമുറ്റത്ത് ഉറപ്പാക്കുകവഴി ആരോഗ്യകരമായ ജീവിതസാഹചര്യം സാധ്യമാക്കുകയെന്ന ട്വന്റി20യുടെ ദീര്‍ഘവീക്ഷണമാണ് വ്യക്തമാക്കുന്നത്. - [79 പൊതുകിണറുകള്‍ക്ക് പുതുജീവന്‍](https://twenty20news.com/public-wells-renovation/): ഒരുകാലത്ത് കിഴക്കമ്പലത്തെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്ന പൊതുകിണറുകള്‍ ഇന്ന് വീണ്ടും സജീവമായിരിക്കുന്നു. മാലിന്യങ്ങളടിഞ്ഞ് ഉപയോഗശൂന്യമായിത്തീര്‍ന്നിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ പൊതുകിണറുകള്‍ക്ക് ഏറ്റെടുത്ത് സമഗ്രമായ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ട്വന്റി20 അവയ്ക്ക് പുതുജീവന്‍ നല്‍കിയത്. ചെളിയും പായലും നിറഞ്ഞിരുന്ന കിണറുകള്‍ പൂര്‍ണമായി വൃത്തിയാക്കി, ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ശാസ്ത്രീയമായ ജലപരിശോധനകളും നടത്തി. വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തിയശേഷം ഈ കിണറുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകാടുത്തു. പൊതുകിണറുകളുടെ പുനരുദ്ധാരണത്തിലൂടെ ഗ്രാമത്തിലെ പൊതു ജലസ്രോതസ്സുകള്‍ വീണ്ടും ഉപയോഗപ്രദമാവുകയും, കുടിവെള്ള ലഭ്യത മെച്ചപ്പെടുകയും ചെയ്തു. ട്വന്റി20യുടെ ഈ സംരംഭം ജലസുരക്ഷ ഉറപ്പാക്കുന്നതിലുപരി, സമൂഹത്തില്‍ പരിസ്ഥിതി ബോധവും കൂട്ടായ്മയും പുനര്‍സ്ഥാപിച്ചു. വെള്ളത്തിന്റെ മൂല്യം തിരിച്ചറിയാനും ജലസ്രോതസ്സുകളെ സംരക്ഷിക്കാനും ഈ പ്രവര്‍ത്തനം ഗ്രാമവാസികള്‍ക്ക് പ്രചോദനമായി. - [നാടിന് ഉണര്‍വേകി കുളം നവീകരണം](https://twenty20news.com/water-resource-renovation/): ഒരുകാലത്ത് നമ്മുടെ നാടിന്റെ ജീവനാഡിയും മഴവെള്ള സംഭരണികളുമായിരുന്ന കുളങ്ങൾ, മഴക്കാലത്ത് ശേഖരിക്കുന്ന ജലം വേനൽക്കാലത്ത് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഒരുപോലെ ഉപകരിക്കേണ്ടതായിരുന്നു. എന്നാൽ, ദീർഘവീക്ഷണമില്ലാത്ത മുൻ ഭരണകൂടങ്ങളുടെ അനാസ്ഥ കാരണം ഒട്ടനവധി കുളങ്ങൾ മൂടപ്പെട്ടും നശിച്ചുംപോയി. ഈ കെടുകാര്യസ്ഥത ജലക്ഷാമത്തിന് വഴിയൊരുക്കി. ഈ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് ട്വന്റി20 ഭരണസമിതി ദീർഘവീക്ഷണത്തോടെ ഇടപെട്ടത്. പഞ്ചായത്തിലെ 77 കുളങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. മൂടപ്പെട്ടും നശിച്ചും കിടന്നിരുന്ന എല്ലാ കുളങ്ങളെയും അളന്നുതിരിച്ച്, ചെളി നീക്കം ചെയ്ത്, കരിങ്കല്ലുകൊണ്ട് വശങ്ങൾ ഉറപ്പിച്ചും, സുന്ദരമായ കൈവരികൾ സ്ഥാപിച്ചും ട്വന്റി20 അവയെ പുതിയ ജീവനുറവകളാക്കി മാറ്റി. പഴമയുടെ സ്മരണ നിലനിർത്തിക്കൊണ്ട് ആധുനികതയും സൗന്ദര്യവും കൂട്ടിച്ചേർത്ത ഈ സമീപനം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ട്വന്റി20യുടെ ഈ കുളം നവീകരണ പദ്ധതി പ്രദേശത്തിൻ്റെ പരിസ്ഥിതി പുനരുജ്ജീവനത്തിൽ വലിയൊരു നേട്ടമായി മാറി. ഇന്ന് ഈ കുളങ്ങൾ കുട്ടികൾക്ക് നീന്തൽ പഠിക്കാനും, മത്സ്യകൃഷിയെ പരിപോഷിപ്പിക്കാനും, […] - [തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍](https://twenty20news.com/karinkal-bhiththikal/): കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും നീക്കം ചെയ്താണ് തോടുകളുടെ ഇരുവശങ്ങളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചത്. തോടുകളുടെ ഇരുവശങ്ങളിലുമായി ഇതുവരെ 7 കിലോമീറ്ററോളം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കുന്നതിനും, മഴവെള്ളം തോടുകളിലേയ്ക്ക് ഒഴുകിയെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാകുന്നതിനും ഈ പദ്ധതി ഗുണം ചെയ്തു. തോടുകള്‍ക്ക് പുതുജീവന്‍ ലഭിച്ചതോടെ, സമീപ പ്രദേശങ്ങളിലെ കിണറുകള്‍ക്കും പുതുജീവന്‍ ലഭിക്കുകയും, ജലക്ഷാമത്തിന് ശമനം ലഭിക്കുകയും ചെയ്തു. വൃത്തിയായി കെട്ടിയ വശങ്ങള്‍, തോട്ടിലെ മത്സ്യ സമ്പത്തിനെ പ്രോത്സാഹിപ്പിക്കുകയും, തോടുകളിലേയ്ക്ക് മാലിന്യം തള്ളുന്ന പ്രവണയെ മനശാസ്ത്രപരമായി നേരുടുകയും ചെയ്യുന്നതില്‍ വിജയിച്ചു. ഇതുമൂലം വെള്ളപ്പൊക്കവും അതുമൂലം ഉണ്ടാവുന്ന […] - [കൃഷിയിടങ്ങളില്‍ കരുതലായി ആധുനിക തടയണകള്‍](https://twenty20news.com/adhunika-thadayinakal/): മഴക്കാല വെള്ളപ്പൊക്കവും വേനല്‍കാല വരള്‍ച്ചയും കാര്‍ഷിക മേഖലയ്ക്ക് എന്നും വെല്ലുവിളി തീര്‍ക്കുന്ന കാലത്ത് ശാസ്ത്രീയമായ പോംവഴികളിലൂടെ പ്രശ്ന പരിഹാരം കണ്ട് ട്വന്റി20. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോടുകള്‍ കൃഷിയിടങ്ങളില്‍ മടവീഴ്ചകള്‍ക്ക് കാരണമാവുകയും കൃഷി നാശം സംഭവിക്കുകയും ചെയ്യുന്നത് സാധാരണമായിരുന്നു. വേനല്‍ കാലത്ത് ജലസംഭരണികള്‍ വറ്റിവരളുന്നതും, മഴക്കാലത്ത് ലഭിച്ചിരുന്ന അധിക ജലത്തെ സംഭരിച്ച് നിര്‍ത്തുന്നതില്‍ പരാജയപ്പെുന്നതും കാര്‍ഷിക മേഖലയെ വലച്ചു. ഈ സാഹചര്യത്തിലാണ് കാലാവസ്ഥയ്ക്ക് ആനുപാതികമായി ജല ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അത്യാധുനിക തടയിണകള്‍ കെട്ടി നേരിടാനുള്ള ആശയം ട്വന്റി20 നടപ്പിലാക്കിയത്. കിഴക്കമ്പലം പഞ്ചായത്തിലൂടെ ഒഴുകുന്ന 28 കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന തോടുകളെയാണ് ട്വന്റി 20 ഭരണസമിതി ജലസംഭരണത്തിനായി പരിവര്‍ത്തനം ചെയ്തത്. തോടുകളുടെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തിക്കൊണ്ടുതന്നെ, വെള്ളം ഒലിച്ചുപോകാതെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടി ഓരോ 200 മീറ്ററിലും ആധുനിക രീതിയിലുള്ള തടയണകള്‍ നിര്‍മ്മിച്ചു. വെള്ളത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കാന്‍ കഴിയുന്ന ആധുനിക ഷട്ടറുകളാണ് തടയിണകളുടെ പ്രത്യേകത. അലൂമിനിയം കോട്ടിംഗ് ഉള്ള മികച്ച മരപ്പലകകള്‍ ഉപയോഗിച്ചാണ് […] - [തോടുകള്‍ക്ക് കരുത്തേകി കരിങ്കല്‍ ഭിത്തികള്‍](https://twenty20news.com/walls-for-rivers/): കാര്‍ഷിക മേഖലയിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനും, ജല സ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി ട്വന്റി20യുടെ നേതൃത്വത്തില്‍ നടത്തിയ കിഴക്കമ്പലം പഞ്ചായത്ത് തോട് നവീകരണം ശ്രദ്ധേയമായി. പ്രധാന തോടുകളുടെ വശങ്ങള്‍ കരിങ്കല്ല് കെട്ടി സംരക്ഷിച്ചു. ഇത്, തോടുകളുടെ വശങ്ങള്‍ മണ്ണിടിഞ്ഞ് സമീപ പ്രദേശങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനും തോടുകളുടെ സംരക്ഷണത്തിനും സഹായകരമായി. രണ്ടുലക്ഷം ടണ്‍ ചെളിയും പായലും നീക്കം ചെയ്താണ് തോടുകളുടെ ഇരുവശങ്ങളും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചത്. തോടുകളുടെ ഇരുവശങ്ങളിലുമായി ഇതുവരെ 7 കിലോമീറ്ററോളം കരിങ്കല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായി. കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടുന്നതിനുള്ള ചാലുകള്‍ നിര്‍മിക്കുന്നതിനും, മഴവെള്ളം തോടുകളിലേയ്ക്ക് ഒഴുകിയെത്തി വെള്ളക്കെട്ടുകള്‍ ഒഴിവാകുന്നതിനും ഈ പദ്ധതി ഗുണം ചെയ്തു. തോടുകള്‍ക്ക് പുതുജീവന്‍ ലഭിച്ചതോടെ, സമീപ പ്രദേശങ്ങളിലെ കിണറുകള്‍ക്കും പുതുജീവന്‍ ലഭിക്കുകയും, ജലക്ഷാമത്തിന് ശമനം ലഭിക്കുകയും ചെയ്തു. വൃത്തിയായി കെട്ടിയ വശങ്ങള്‍, തോട്ടിലെ മത്സ്യ സമ്പത്തിനെ പ്രോത്സാഹിപ്പിക്കുകയും, തോടുകളിലേയ്ക്ക് മാലിന്യം തള്ളുന്ന പ്രവണയെ മനശാസ്ത്രപരമായി നേരുടുകയും ചെയ്യുന്നതില്‍ വിജയിച്ചു. ഇതുമൂലം വെള്ളപ്പൊക്കവും അതുമൂലം ഉണ്ടാവുന്ന […] - [തെളിനീരൊഴുകുന്ന ജലാശയങ്ങള്‍ വീണ്ടെടുത്ത് ട്വന്റി20](https://twenty20news.com/twenty20s-initiatives-to-retrieve-water-resources/): ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവപോലെതന്നെ മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകമാണ് ജലം. വസ്ത്രം കഴുകുന്നതിന് മുതല്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കുവരെ ജല ഉപയോഗം കുത്തനെ വര്‍ധിച്ചിരിക്കുന്ന ഈ കാലത്ത് ജലാശയങ്ങളുടെ യോചനീയാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ്. ശുദ്ധമായ കുടിവെള്ളത്തിനൊപ്പം ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്കടക്കം വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടിവന്ന ഒരു നാടിനെ ജല ലഭ്യതയില്‍ സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിന് ട്വന്റി 20 വഹിച്ച പങ്ക് അത്രമേല്‍ വലുതാണ്. ജല സ്രോതസ്സുകളെ ഉജ്ജീവിപ്പിക്കുകവഴി നാട്ടിലെ കുളങ്ങളും കിണറുകളും ജലസമൃദ്ധമാക്കാന്‍ ട്വന്റി 20ക്ക് കഴിഞ്ഞു. വേനല്‍കാല ജല ലഭ്യതയും, കൃഷിക്ക് ആവശ്യമായ ജലവും ഒരുപോലെ കണ്ടെത്തുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളില്‍ സാമൂഹിക ബോധവും ശാസ്ത്ര ബോധവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ പ്രധാന തോടുകള്‍ ചെളി നിറഞ്ഞ് കാടുപിടിച്ച് ശോചനീയാവസ്ഥയില്‍ ആയിരുന്നു. കാലക്രമേണ വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷി നാശം സംഭവിക്കുന്നതും, വേനല്‍ കാലത്ത് കിണറുകള്‍ വറ്റുന്നതും പതിവായി. […] - [ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് നടപ്പിലാക്കി ട്വന്റി20](https://twenty20news.com/gramaswaraj-by-twenty20/): “ഗ്രാമസ്വരാജ്” — ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ആത്മാവ്, എന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ സ്വപ്നം, കേരളത്തിലെ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി20 യാഥാർത്ഥ്യമാക്കി. ജനങ്ങളുടെ നന്മയ്ക്കായി, അഴിമതിയില്ലാതെ, ജനപക്ഷ ഭരണസമ്പ്രദായത്തിലൂടെ വികസനത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം സൃഷ്ടിച്ചുകൊണ്ടാണ് ട്വന്റി20 ഗാന്ധിജിയുടെ ആശയം പ്രാവർത്തികമാക്കിയത്. മറ്റ് രാക്ഷ്ട്രീയ പാർട്ടികളിൽ നിന്നും 2013 ൽ കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ 37 ലക്ഷം രൂപയുടെ കടബാധ്യതയിലായിരുന്നു. ഈ കടബാധ്യതയിൽ നിന്നാണ് ട്വന്റി20യുടെ ഭരണ യാത്ര ആരംഭിക്കുന്നത്. വ്യവസായതോടൊപ്പം എന്റെ നാടും നന്നാകണം എന്ന സാബു ജേക്കബിന്റെ ലക്ഷ്യബോധവും, അഴിമതി രഹിതവും, ശാസ്ത്രീയവുമായ ഭരണ കാഴ്ചപ്പാടുകളും, ഇന്ന് ഈ പഞ്ചായത്തിനെ 32 കോടി രൂപ നീക്കിയിരിപ്പുള്ള രാജ്യത്തെ മികച്ച പഞ്ചായത്താക്കി മാറ്റിയിരിക്കുകയാണ്. ഇതേ വികസന മാതൃകയിലൂടെ ട്വന്റി20 ഭരിച്ച 4 പഞ്ചായത്തുകളിലായി 50 കോടി രൂപ നീക്കിയിരിപ്പും കണ്ടെത്തി. ഈ നേട്ടം, അഴിമതി രഹിത ഭരണത്തിന്റെ ശക്തി ജനങ്ങളിലാണ് എന്ന ഗാന്ധിജിയുടെ തത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ഗ്രാമവികസനത്തിൽ ജനങ്ങളുടെ […] - [" അവർ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി "](https://twenty20news.com/they-maide-us-politicians/): ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കണമെന്നോ ട്വന്റി20 കരുതിയിരുന്നില്ല. ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഞങ്ങളെ നിര്‍ബന്ധിച്ച് ഇതിലേക്ക് ഇറക്കിയത് എന്നുള്ളതാണ് സത്യം. അതുകൊണ്ട്, തോപ്പില്‍ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ പേരിന് സമാനമായി, ‘അവര്‍ ഞങ്ങളെ രാഷ്ട്രീയക്കാരാക്കി’ എന്ന് പറയേണ്ടിവരും. രാഷ്ട്രത്തെ സംബന്ധിച്ച ഏതു പ്രവര്‍ത്തനവുമാകാം രാഷ്ട്രീയം; അല്ലാതെ കക്ഷിരാഷ്ട്രീയമല്ല. ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് ഞങ്ങളാണ്. നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം – ഇതു മാത്രമാണ് ഞങ്ങള്‍ ലക്ഷ്യംവച്ചത്. എന്നാല്‍, പരമ്പരാഗത രാഷ്ട്രീയക്കാരെ സംബന്ധിച്ച്, ഭരണത്തില്‍ കയറി കിട്ടുന്ന കാലാവധിക്കുള്ളില്‍ പരമാവധി സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. അവര്‍ രാഷ്ട്രീയത്തെ കൊള്ളയടിക്കുന്ന ഒരു മേഖലയാക്കി മാറ്റിയിരിക്കുന്നു. അതേസമയം, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് നടപ്പിലാക്കിക്കൊണ്ടാണ് ട്വന്റി20 മുന്നോട്ട് പോകുന്നത്. നാടിന്റെ വികസനം നടപ്പാക്കുന്നതോടൊപ്പംതന്നെ ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്. ഇതിനെ സമാന്തര രാഷ്ട്രീയം എന്ന് പറയാന്‍ കഴിയില്ല; ഇതൊരു യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.ട്വന്റി20 ഒരു സാമൂഹിക സേവന […] - [ട്വന്റി20 ജനാധിപത്യം സംരക്ഷിക്കുമ്പോള്‍..](https://twenty20news.com/when-twenty20-protect-democracy/): ട്വന്റി20ക്ക് എതിരായി കാലങ്ങളായി പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണമാണ് കോര്‍പ്പറേറ്റ് പിന്തുണയോടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമായി മാറിയ ട്വന്റി20 പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ ഭരണ സംവിധാനത്തിന് ഭീഷണിയാണ് എന്നത്. വാക്കുകളെ ഭംഗിയുള്ള വാചകങ്ങളാക്കി ജനങ്ങളുടെ ചിന്താശേഷിക്ക് മുമ്പില്‍ കണ്‍കെട്ട് വിദ്യ നടത്തുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ വെറുമൊരു തെരുവ് പ്രകടനം എന്ന രീതിയില്‍ മാത്രമാണ് ഈ ആരോപണത്തെ ട്വന്റി20 വിലയിരുത്തുന്നത്. എന്താണ് ജനാധിപത്യമെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇക്കൂട്ടര്‍ ആരെയാണ് വിഡ്ഢികളാക്കുന്നത് ജനാധിപത്യം എന്നതിന്റെ അര്‍ത്ഥമാണ് നാം ആദ്യം വിലയിരുത്തേണ്ടത്. ജനാധിപത്യം എന്നാല്‍, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടുന്ന ഭരണസമിതി ജനങ്ങളെ നയിക്കുന്ന സംവിധാനമാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍, തിരഞ്ഞെടുപ്പില്‍ മറ്റുള്ളവരെ പോലെതന്നെ മത്സരിച്ച് ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണസമിതികളാണ് ട്വന്റി20യുടെ നേതൃത്വത്തില്‍ വിവിധ പഞ്ചായത്തുകള്‍ ഭരിക്കുന്നത്. ഞങ്ങളോടൊപ്പം മത്സരിച്ച രാഷ്ട്രീയപാര്‍ട്ടികളെ ജനാധിപത്യ വ്യവസ്ഥിതിയുടെ കീഴില്‍ നിലംപരിശാക്കിയാണ് 2015ല്‍ കിഴക്കമ്പലത്ത് 19 സീറ്റില്‍ 17 സീറ്റുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ട്വന്റി20 വിജയിച്ചത്. തങ്ങളെ ഭരിക്കേണ്ടത് ട്വന്റി20 […] - [പഞ്ചായത്ത് ഭരണം പിടിച്ച കഥ](https://twenty20news.com/twenty-20-kizhakambalam-panchayath/): സര്‍ക്കാരും പഞ്ചായത്തും നിര്‍വ്വഹിക്കേണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ട്വന്റി20 നടപ്പിലാക്കിയപ്പോള്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ അമര്‍ഷം രൂപപ്പെട്ടു. ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ച വികസന പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ മുടക്കി. നാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കുമുതലുള്ള കുഴല്‍ കിണര്‍ പദ്ധതി ട്വന്റി20 നടപ്പിലാക്കാന്‍ ശ്രമിച്ചു. പദ്ധതിക്കായി മുഴുവന്‍ തുകയും മുടക്കിയത് കിറ്റെക്സായിരുന്നു. എന്നാല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കുഴല്‍ക്കിണര്‍ കുഴിക്കാനാവില്ലെന്ന നിലപാടില്‍ പഞ്ചായത്ത് ഉറച്ചുനിന്നു. ഒടുവില്‍, ട്വന്റി20യുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് മുന്നില്‍ പഞ്ചായത്ത് മുട്ടുമടക്കി. വികസനത്തെ എതിര്‍ക്കുന്ന പഞ്ചായത്തിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും ജനങ്ങള്‍ അകന്നു തുടങ്ങി. 2015ലെ ഓണക്കാലത്ത് ഈ അകല്‍ച്ച കൂടുതല്‍ പ്രകടമായി. ട്വന്റി20 തുടങ്ങിയ ഓണച്ചന്ത പോലീസിനെ ഉപയോഗിച്ച് ബലമായി പൂട്ടിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചു. ഒപ്പം, കളക്ടറെ സ്വാധീനിച്ച് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും ഒപ്പം ടിവി, ഫ്രിഡ്ജ് അടക്കമുള്ള ഗൃഹോപകരണങ്ങള്‍ വിപണി വിലയേക്കാള്‍ പകുതി വിലയ്ക്കാണ് […] - [ഇടത് വലത് രാഷ്ട്രീയ മുന്നണികളെ വിറപ്പിച്ച് 9-ാം സ്ഥാനം കരസ്ഥമാക്കി ട്വന്റി20](https://twenty20news.com/twenty20-news/): സംസ്ഥാനത്തെ മുഴുവന്‍ മുന്നണികളെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും ഒറ്റയ്ക്ക് നേരിട്ട് കേരള ചരിത്രത്തില്‍ ആദ്യമായി ട്വന്റി20 എന്ന രാഷ്ട്രീയ പ്രസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ ഒമ്പതാം സ്ഥാനം കരസ്ഥമാക്കി കരുത്ത് തെളിയിച്ചിരിക്കുന്നു. നെറികെട്ട രാഷ്ട്രീയ തന്ത്രങ്ങളെ ഒന്നാകെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ട്വന്റി20 ഈ വിജയം കരസ്ഥമാക്കിയത് എന്നത് പാര്‍ട്ടിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ തിളക്കം കൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ ട്വന്റി20ക്ക് സാധിച്ചു. ഭരണ വിരുദ്ധ വികാരം മുതല്‍ മുന്നണികളുടെ പൊള്ളയായ വികസന കാഴ്ചപ്പാടുകള്‍വരെ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞകാല വികസന മുന്നേറ്റങ്ങളും പകരം വയ്ക്കാനാവാത്ത വികസന കാഴ്ചപ്പാടുകളും ഭരണ നേട്ടങ്ങളുമായാണ് ട്വന്റി20 ജനവിധി തേടിയത്. ഇതോടെ, ട്വന്റി20യുടെ വളരുന്ന ജനപിന്തുണ തങ്ങളുടെ ഭാവിയെ ചോദ്യം ചെയ്യുമെന്ന തിരിച്ചറിവില്‍ കേരളത്തിലെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തി. പിന്നാലെ, കേരള രാഷ്ട്രീയം ഇന്നുവരെ കണ്ടിട്ടില്ലാത്ത അവിശുദ്ധ കുട്ടുകെട്ടിന് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തയ്യാറാകുന്ന കാഴ്ചയാണ് ജനങ്ങള്‍ കണ്ടത്. […] - [നിയമസഭ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കും; സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ്](https://twenty20news.com/twenty20-niyamasabha-election/): നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്‍പതിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ ട്വന്റി-20. മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയാക്കിയെന്ന് സാബു എം ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. ‘140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്ലൊരു വിജയമാണ് കാഴ്ചവെച്ചത്. ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു’ സാബു എം ജേക്കബ് പറഞ്ഞു. പ്രഗത്ഭരായിട്ടുള്ള ആളുകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മത്സരിക്കുന്ന സ്ഥലങ്ങളെയും സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് എറണാകുളത്ത് ട്വന്റി-20യുടെ സാന്നിധ്യം ഉണ്ടായിരുന്നു. - [കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു](https://twenty20news.com/kizhakkambalam-panchayath/): കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന കുതിപ്പുകള്‍ക്ക് ആക്കം കൂട്ടുവാന്‍ പുതിയ പഞ്ചായത്ത് ഭരണസമിതിയുടെ അമരക്കാരായി ട്വന്റി20 സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി ജിന്‍സി അജി, വൈസ് പ്രസിഡന്റായി പ്രസീല എല്‍ദോ എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്ക് പുറമെ, ഷീബ ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, വികസനം, ലിന്‍ഡ ആന്റണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, അമ്പിളി വിജില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യ-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു. - [ഐക്കരനാട് പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റു](https://twenty20news.com/aikaranad-panchayat/): തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ ഐക്കരനാട് പഞ്ചായത്തിന്റെ ഭരണകര്‍ത്താക്കളായി ട്വന്റി20യുടെ കരുത്തുറ്റ സാരഥികള്‍ ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റായി പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റായി ഡീനാ ദീപക് എന്നിവരാണ് ചുമതലയേറ്റത്. ഇവര്‍ക്കൊപ്പം എബി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസനം, അനിത സി.കെ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ക്ഷേമം, കുര്യാക്കോസ് ടി.വി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യം-വിദ്യാഭ്യാസം എന്നിവരും നിര്‍ണായക സ്ഥാനങ്ങളില്‍ ചുമതലയേറ്റു. - [തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20 സാരഥികളുടെ സത്യപ്രതിജ്ഞ 21ന്](https://twenty20news.com/thiruvaniyoor-panchayath/): പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്ത് മികച്ച വിജയം കരസ്ഥമാക്കിയ തിരുവാണിയൂര്‍ പഞ്ചായത്തിലെ ട്വന്റി20യുടെ പുതിയ സാരഥികള്‍ അധികാരമേല്‍ക്കുന്നു. 21-12-2025 ഞായറാഴ്ച രാവിലെ 10ന് തിരുവാണിയൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്വന്റി20യുടെ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രിന്‍സി എല്‍ദോ (വാര്‍ഡ് 5 – ചെമ്മനാട് സൗത്ത്), മോള്‍സി ജോസഫ് (വാര്‍ഡ് 7 – മോനപ്പിള്ളി), അനി കെ. മത്തായി (വാര്‍ഡ് 8 – വെങ്കിടി), ബിന്‍സി സജീവ് (വാര്‍ഡ് 9 – മരങ്ങാട്ടുള്ളി), നാന്‍സി റോയി (വാര്‍ഡ് 11 – തിരുവാണിയൂര്‍ സൗത്ത് ), വില്‍മ ജോര്‍ജ് (വാര്‍ഡ് 12 – തിരുവാണിയൂര്‍ സിറ്റി), റെജി വര്‍ഗീസ് (വാര്‍ഡ് 13 – കണ്യാട്ടുനിരപ്പ്), ജിന്‍സി ജോര്‍ജ് (വാര്‍ഡ് 17 – മുരിയമംഗലം), ശ്രീരഞ്ജിനി എസ്.എന്‍ (വാര്‍ഡ് 18 – മാമല) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. - [വാക്കുപാലിച്ച് ട്വന്റി20: ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഡിസംബര്‍ 22ന് തുറക്കും](https://twenty20news.com/twenty20-food-safety-market/): ജനങ്ങള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. അമ്പത്തയ്യായിരം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കിഴക്കമ്പലത്തെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വീണ്ടും ജനങ്ങളിലേക്ക് തിരികെയെത്തുന്നു. ഡിസംബര്‍ 22 തിങ്കളാഴ്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പൂര്‍വ്വാധികം മികവോടെ തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതിബന്ധങ്ങളെ മറികടന്ന് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുമെന്ന് സാബു എം. ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഗ്ദാനങ്ങള്‍ക്ക് അപ്പുറം പ്രവൃത്തിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20യെന്ന് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ സാബു എം. ജേക്കബ് വീണ്ടും തെളിയിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍, ഇടത്-വലത് മുന്നണികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. 55000ല്‍ അധികം കുടുംബങ്ങളുടെ ദൈനംദിന ജീവിതച്ചെലവില്‍ വന്‍ ആശ്വാസം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. കൂടാതെ നൂറില്‍ അധികം പ്രദേശവാസികള്‍ക്കും നിരവധി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തൊഴിലവസരം ഒരുക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20ക്ക് അന്ന് സാധിച്ചിരുന്നു. മാര്‍ക്കറ്റ് അടച്ചുപൂട്ടിയതോടെ, അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് സാധാരണക്കാരെ […] - [കുന്നത്തുനാട്ടില്‍ കരുത്തോടെ ട്വന്റി20](https://twenty20news.com/twenty20-in-kunnathunad/): കൊച്ചി: ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും നഷ്ടമായെങ്കിലും വോട്ടുകണക്കില്‍ കിഴക്കമ്പലത്ത് ട്വന്റി 20യുടെ നില ഭദ്രം. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ കുന്നത്തുനാടും മഴുവന്നൂരും കൈവിട്ടു. പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി20 നിര്‍ണ്ണായക ശക്തിയായി. പുത്തന്‍കുരിശ് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ സാന്നിദ്ധ്യമറിയിച്ചു.ആദ്യമായി മത്സരിച്ച തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ അക്കൗണ്ട് തുറക്കാനായി. കൂടാതെ പൂതൃക്കയില്‍ ഏഴ്, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ രണ്ട് സീറ്റ്, തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഒന്‍പത് സീറ്റ്, തൊടുപുഴയിലെ മണക്കാട് പഞ്ചായത്തില്‍ ഒരു സീറ്റ്, വെങ്ങോല പഞ്ചായത്തിലെ ആറ് വാര്‍ഡും ഒരു ബ്ലോക്ക് ഡിവിഷനും കരസ്ഥമാക്കി. കിഴക്കമ്പലത്ത് ഇടതു-വലതു മുന്നണികളുടെ കൂട്ടായ്മ ട്വന്റി 20ക്കെതിരെ മത്സരരംഗത്ത് വന്നെങ്കിലും ഏഴ് വാര്‍ഡുകളില്‍ ഒതുങ്ങി. 14 വാര്‍ഡുകളും ട്വന്റി 20 നിലനിര്‍ത്തി. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ 154 പഞ്ചായത്ത് വാര്‍ഡുകളില്‍ വാഴക്കുളത്തെ 24 വാര്‍ഡുകളിലും കുന്നത്തുനാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും മാത്രമാണ് ട്വന്റി 20 വിട്ടുനിന്നത്. ഇടതു-വലത്-എന്‍.ഡി.എ മുന്നണികള്‍ ട്വന്റി 20യുമായി […] - [വിജയിച്ച ട്വന്റി20 സ്ഥാനാര്‍ത്ഥികളും, വാര്‍ഡുകളും, ബ്ലോക്കുകളും മുനിസിപ്പാലിറ്റിയും.](https://twenty20news.com/twenty20-election-result/): ഐക്കരനാട് സന്ധ്യ പോള്‍ (വാര്‍ഡ് 1 – പഴംതോട്ടം), അഖില രാജേഷ് ( വാര്‍ഡ് 2- പടപ്പറമ്പ്), കുര്യാകോസ് റ്റി.വി ( വാര്‍ഡ് 3- വലമ്പൂര്‍), ഡീന ദീപക് ( വാര്‍ഡ് 4 – ഏഴിപ്രം), ജിജോ വര്‍ഗ്ഗീസ് ( വാര്‍ഡ് 5 – കടയിരുപ്പ്), ഏലിയാസ് മാത്യു ( വാര്‍ഡ് 6 – മങ്ങാട്ടൂര്‍), രഞ്ജിത കെ.വി ( വാര്‍ഡ് 7 – തോന്നിക), എല്‍സി മത്തായി ( വാര്‍ഡ് 8 – കടമറ്റം), ജിജി എല്‍ദോ ( വാര്‍ഡ് 9 – കിടച്ചിറ ), രമ്യ തങ്കപ്പന്‍ ( വാര്‍ഡ് 10- പെരിങ്ങോള്‍), അനു എല്‍ദോസ് ( വാര്‍ഡ് 11 – തൊണ്ടിപ്പീടിക), ആശ കുട്ടപ്പന്‍ ( വാര്‍ഡ് 12 – പാറേപ്പീടിക), എബി മാത്യു ( വാര്‍ഡ് 13 – പുളിഞ്ചോട്), പ്രസന്ന പ്രദീപ് ( വാര്‍ഡ് 14 – പാന്‍കോട്), അനിത സി.കെ ( വാര്‍ഡ് […] ## Pages - [GO LIVE](https://twenty20news.com/go-live/) - [](https://twenty20news.com/1421-2/): [dflip id=”1413″ type=”thumb”][/dflip] - [Twenty20 eMagazine](https://twenty20news.com/twenty20-emagazine/): [dflip id=”1413″][/dflip] ട്വന്റി20 : ദി റിയൽ കേരള സ്റ്റോറി ട്വന്റി20യുടെ അഴിമതി രഹിത ഭരണത്തിന്റെയും വികസന വിപ്ലവത്തിന്റെയും നേർക്കാഴ്ചകളാണ് ഈ മാഗസിന്റെ ഉള്ളടക്കം. നാടിന്റെ പുരോഗതികളെ രേഖപ്പെടുത്തുന്ന ലേഖനങ്ങൾ, സുതാര്യമായ ഭരണത്തിന്റെ വിജയകഥകൾ, നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങൾ, സമഗ്രമായി ഈ മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി രഹിതവും സുതാര്യവുമായ ഭരണത്തിന്റെ ശക്തി എങ്ങനെയാണ് ഒരു പ്രദേശത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചതെന്ന് നിങ്ങൾക്കും മനസിലാക്കാം. വായിക്കൂ, മനസിലാക്കൂ, നാടിന്റെ നന്മക്കായി ട്വന്റി 20 ക്കൊപ്പം അണിചേരൂ. 👉 https://twenty20party.com/join Voice of Transparent Governance | Vision for a New Kerala Twenty20 eMagazine is the official digital publication that captures the spirit, vision, and impact of the Twenty20 Movement — Kerala’s unique people-centric governance model. The magazine brings together inspiring stories of development, innovation, and integrity from […] - [Wayanad](https://twenty20news.com/wayanad/) - [Thiruvananthapuram](https://twenty20news.com/thiruvananthapuram/) - [Pathanamthitta](https://twenty20news.com/pathanamthitta/) - [Palakkad](https://twenty20news.com/palakkad/) - [Malappuram](https://twenty20news.com/malappuram/) - [Kozhikode](https://twenty20news.com/kozhikode/) - [Kottayam](https://twenty20news.com/kottayam/) - [Kollam](https://twenty20news.com/kollam/) - [Kasaragod](https://twenty20news.com/kasaragod/) - [Kannur](https://twenty20news.com/kannur/) - [Idukki](https://twenty20news.com/idukki/) - [Alappuzha](https://twenty20news.com/alappuzha/) - [DISTRICTS](https://twenty20news.com/districts/) - [24*7 LIVE CHANNEL](https://twenty20news.com/live-tv-247/) - [Aikkaranadu](https://twenty20news.com/aikkaranadu/) - [Homepage - Random](https://twenty20news.com/homepage-random/) - [Homepage - Less Images](https://twenty20news.com/homepage-less-images/) - [Homepage - Big Slide](https://twenty20news.com/homepage-big-slide/) - [Homepage - Loop](https://twenty20news.com/homepage-loop/) - [Homepage - Magazine](https://twenty20news.com/homepage-magazine/):   - [Homepage - Newspaper](https://twenty20news.com/homepage-newspaper/) - [Homepage - Infinite Scroll](https://twenty20news.com/homepage-infinite-scroll/) - [Homepage - Full Post Featured](https://twenty20news.com/homepage-full-post-featured/) - [Homepage - Sport](https://twenty20news.com/homepage-sport/) - [Homepage - Tech](https://twenty20news.com/homepage-tech/) - [Homepage - Fashion](https://twenty20news.com/homepage-fashion/) - [News](https://twenty20news.com/) - [Contact](https://twenty20news.com/contact/) [comment]: # (Generated by Hostinger Tools Plugin)