Home Uncategorized ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

ഇലക്ഷന്‍ പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20

258
0

കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്‍ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്‍ട്ടിയാണ് ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുന്നേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്. കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്നലെ (21.10.25) കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലേയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലേയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ അടക്കം 25 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യപിച്ചത്. 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം.ജേക്കബ് പറഞ്ഞു.

സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലേയും ഒന്നാംഘട്ട പ്രചരണം പൂര്‍ത്തിയാക്കി. പോസ്റ്റര്‍ പ്രചരണം, വാള്‍പെയിന്റിങ്ങ്, നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി സാബു എം.ജേക്കബ് പറഞ്ഞു. മാങ്ങയാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

അമ്പുനാട് (1) – പ്രീതി കെ.ജി, മലയിടംതുരുത്ത് (2) – ബീന ജോസഫ്, മാക്കീനിക്കര (3) – ചിന്നമ്മ പൗലോസി, കാരുകുളം (4) – മേരി ഏലിയാസ്, കാവുങ്ങപറമ്പ് (5) – സുജിത മോള്‍ റ്റി.എസ്, ചേലക്കുളം (6) – പ്രതിമ കെ.എന്‍, കുമ്മനോട് (7) – രാജന്‍ ഇ.ആര്‍., ചൂരക്കോട് (8) – ജോബി മാത്യു, ചൂരക്കോട് വെസ്റ്റ് (9) – മിനി വി.സി., ഞാറള്ളൂര്‍ (10) – ദീപ ജേക്കബ്, കുന്നത്തുകുടി (11) – പ്രസീല എല്‍ദോ, വിലങ്ങ് (12) – അമ്പിളി വിജില്‍, പൊയ്യക്കുന്നം (13) – ബിനി ബിജു, കിഴക്കമ്പലം (14) – ജിന്‍സി അജി, പഴങ്ങനാട് (15) – ഷീബ ജോര്‍ജ്, മാളേയ്ക്കമോളം (16) – രാധാമണി ധരണീന്ദ്രന്‍, താമരച്ചാല്‍ (17) – ലിന്റ ആന്റണി, ഊരക്കാട് (18) – ജിന്‍സി ബിജു, കാനാമ്പുറം (19) – രാജു കെ.വി., പൂക്കാട്ടുപടി (20) – ജിബി മത്തായി, പൂക്കാട്ടുപടി നോര്‍ത്ത് (21) – റഹിം എം.എം., വാഴക്കുളം ബ്ലോക്ക് ചേലക്കുളം ഡിവിഷന്‍ (10) – നിഷ അലിയാര്‍, കിഴക്കമ്പലം ഡിവിഷന്‍ (11) – മറിയാമ്മ ജോണ്‍, പൂക്കാട്ടുപടി ഡിവിഷന്‍ (12) – അസ്മ പി.എം., എറണാകുളം ജില്ല പഞ്ചായത്ത് വെങ്ങോല ഡിവിഷന്‍ (19) – സജന നസീര്‍

LEAVE A REPLY

Please enter your comment!
Please enter your name here