WHAT'S NEW
‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ കാണാന്‍ നല്ല ചേലാണെന്ന’ ചൊല്ല് പോലെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വിലാപം:...
ACCESSORIES
വികസനം ആദ്യാക്ഷരത്തില്‍ നിന്ന് തുടങ്ങി
മാറി മാറി ഭരണം.. സാധാരണക്കാർക്ക് എന്ത് കിട്ടി ???
WINDOWS PHONE
കൊടുങ്ങല്ലൂരില്‍ വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞ് ഡോ. വര്‍ഗീസ് ജോര്‍ജ്
LATEST ARTICLES
ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലേക്ക് ട്വന്റി20യുടെ സൗജന്യ ബസ് യാത്ര സേവനം ഇനി ഐക്കരനാട് പഞ്ചായത്തിനും സ്വന്തം
കുന്നത്തുനാട് നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ വിശപ്പ് രഹിത മണ്ഡലമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ട്വന്റി20 ആരംഭിച്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലേയ്ക്ക് ഉപഭോക്താക്കള്‍ക്കായി ആരംഭിച്ച സൗജന്യ ബസ് സര്‍വ്വീസ് സേവനം ഇനി ഐക്കരനാട് പഞ്ചായത്തില്‍നിന്നും. കോലഞ്ചേരി കോടതി കവലയില്‍ നിന്നാരംഭിച്ച ബസ് സര്‍വീസ് ട്വന്റി20 പാര്‍ട്ടി ചെയര്മാന് ബോബി എം ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ സേവനം ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും സാമ്പത്തിക ചിലവില്ലാതെ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ഒരു പഞ്ചായത്തിലേക്ക് ആഴ്ചയില്‍ 12 ട്രിപ്പ് എന്ന ക്രമത്തിലാണ്...
കിറ്റക്സിന് ആന്ധ്രയിലേയ്ക്ക് ക്ഷണം: സാബു ജേക്കബിനെ കാണാന്‍ മന്ത്രി നരാ ലോകേഷ് കൊച്ചിയില്‍
തെലുങ്കാനയ്ക്ക് പിന്നാലെ കിറ്റക്സിന് ആന്ധ്രപ്രദേശിലേയ്ക്കും ക്ഷണം. സംസ്ഥാനത്ത് വന്‍കിട അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് കിറ്റക്സ് ഗ്രൂപ്പിനെ നേരിട്ട് ക്ഷണിക്കാന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉത്തതതല സംഘം കൊച്ചിയിലെത്തി. കിറ്റക്സ് എംഡി സാബു ജേക്കബുമായി സംഘം കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. തെലുങ്കാനയുടെ വ്യവസായ മേഖലയ്ക്ക് കിറ്റക്സ് ഗ്രൂപ്പിന്റെ നിക്ഷേപം നല്കിയ ഊര്‍ജ്ജമാണ് ആന്ധ്രാ സര്‍ക്കാരിനെ ആകര്‍ഷിച്ചത്. അപ്പാരല്‍ മേഖലയില്‍ സമാന നിക്ഷേപം നടത്താന്‍ ക്ഷണിച്ചുകൊണ്ട് ആന്ധ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി എസ്. സവിത...
തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ടറിന്റെ ആരോപണങ്ങളെ തകര്‍ത്ത് സാബു ജേക്കബ്
തെലുങ്കാനയില്‍ കിറ്റക്സ് ആരംഭിച്ച പുതിയ ഫാക്ടറിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ടര്‍ ടി.വി ഉന്നയിച്ച ആരോപണങ്ങളെ തെളിവ് നിരത്തി വെല്ലുവിളിക്കുകയാണ് സാബു ജേക്കബ്. ഏത് ഏജന്‍സിയെ വെച്ച് വേണമെങ്കിലും അന്വേഷിക്കട്ടെ. ധൈര്യമുണ്ടെങ്കില്‍ ഏതെങ്കിലും ഒരു ആരോപണം തെളിയിക്കുന്നതിനുള്ള തെളിവ് റിപ്പോര്‍ട്ടര്‍ കൊണ്ടുവരട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു. https://www.youtube.com/watch?v=IA8jaA0pggw അഞ്ച് ആരോപണങ്ങളാണ് റിപ്പോര്‍ട്ടര്‍ ടി.വി പ്രധാനമായും ഉന്നയിച്ചത്. തെലുങ്കാന സര്‍ക്കാരിന്റെ സ്ഥലം ഈടുവെച്ച് 2000 കോടി ലോണ്‍ എടുത്തു എന്നതാണ് ആദ്യ ആരോപണം. തെലുങ്കാന സര്‍ക്കാരില്‍ നിന്നും 90 വര്‍ഷത്തെ പാട്ടത്തിന് സ്ഥലമെടുത്ത് അത് 3000 കോടി...
തെലുങ്കാന സര്‍ക്കാരിനെയും ബാങ്കുകളെയും കിറ്റക്സ് വഞ്ചിച്ചുവെന്ന വ്യാജ ആരോപണം: തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ടറിന് മറുപടിയുമായി സാബു ജേക്കബ്
തെലുങ്കാന സര്‍ക്കാരിനെ കിറ്റക്സ് വഞ്ചിച്ചുവെന്ന റിപ്പോര്‍ട്ടര്‍ ടി.വിയുടെ മറ്റൊരു വ്യാജ ആരോപണംകൂടി തെളിവുകള്‍ നിരത്തി പൊളിക്കുകയാണ് സാബു ജേക്കബ്. കിറ്റക്സ് തെലുങ്കാനയില്‍ പോയി തെലുങ്കാന സര്‍ക്കാരിന്റെ സ്ഥലം 90 വര്‍ഷത്തിന് പാട്ടത്തിനെടുത്ത് ആ സ്ഥലത്തിന്റെ വില 3000 കോടിയായി ഉയര്‍ത്തിക്കാട്ടി ഈടുവെച്ച് ബാങ്കുകളില്‍നിന്ന് 2000 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തി എന്നതാണ് റിപ്പോര്‍ട്ടര്‍ ടി.വി ഉന്നയിച്ച മറ്റൊരു വ്യാജ ആരോപണം. എന്നാല്‍ കിറ്റക്സ് സര്‍ക്കാരിന്റെ ഒരു സ്ഥലംപോലും ബാങ്കിന് ഈടായി കൊടുത്തിട്ടില്ലാ എന്ന് മാത്രമല്ല, ഒരു ഏക്കറിന് 20 ലക്ഷം രൂപവെച്ച് 38...
റിപ്പോര്‍ട്ടര്‍ ചാനലിന്റെ വ്യാജ വാര്‍ത്തകള്‍ക്കും ഭീഷണികള്‍ക്കും അന്ത്യംകുറിക്കും: ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സാബു ജേക്കബ്
ബ്രോഡ്കാസ്റ്റിങ് ലൈസന്‍സ് ഇല്ലാതെ, യാതൊരു നിയമങ്ങളും പാലിക്കാതെ സംപ്രേക്ഷണം നടത്തുന്ന ചില മാധ്യമങ്ങള്‍, റെയ്റ്റിങ് കൂട്ടാന്‍ വേണ്ടി നിരന്തണം വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദ്ദാഹരണമാണ് റിപ്പോര്‍ട്ടര്‍ ടി.വിയെന്ന് സാബു ജേക്കബ് പറഞ്ഞു. https://www.youtube.com/watch?v=2_Anm4vQCEE നിരവധി വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി, അവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പണം തട്ടിയിട്ടുണ്ട്. എന്നെക്കുറിച്ചും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ അവര്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് എതിരെ മുന്‍സിഫ് കോടതിയില്‍ 200 കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുകയും, ഇനി തന്നെ കുറിച്ച് റിപ്പോര്‍ട്ടര്‍...
രാഷ്ട്രീയ കച്ചവടത്തിലും തോല്‍ക്കാത്ത നാട്: കോലഞ്ചേരി ഈസ്റ്റില്‍ ട്വന്റി20ക്ക് മിന്നും ജയം
പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് എട്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി ട്വന്റി20. 96 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ട്വന്റി20 സ്ഥാനാര്‍ത്ഥി ദീനമ്മ ജേക്കബ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ കുതിര കച്ചവടത്തിന്റെ ഭാഗമായി ട്വന്റി20 വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോന് രാജിവെച്ചൊഴിഞ്ഞ സീറ്റിലേയ്ക്കാണ് മത്സരം നടന്നത്. നിരവധി അപവാദ പ്രചരണങ്ങളെയും രാഷ്ട്രീയ കുതന്ത്രങ്ങളെയും ഭീഷണികളെയും നേരിട്ടാണ് ട്വന്റി20 വാര്‍ഡില്‍ മത്സരിച്ചത്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്നത് അഭിമാന പോരാട്ടമായി കാണുന്നതിനൊപ്പം പരമാവധി ഭൂരിപക്ഷം നേടി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനും...
റിപ്പോര്‍ട്ടര്‍ ടി.വി ഈ നവംബറില്‍ അടച്ചുപൂട്ടും, ലൈസന്‍സില്ലാതെ ചാനലിന് പ്രവര്‍ത്തിക്കാനാവില്ല.
റിപ്പോര്‍ട്ടര്‍ ടി.വി ഉടന്‍ അടച്ചുപൂട്ടുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ചാനല്‍ ഉടമകളുടെ ശ്രമം താന്‍ പരാജയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=yBgRK5Grhg8 റിപ്പോര്‍ട്ടര്‍ ടി.വിക്ക് ലൈസന്‍സില്ലാ എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്നും ഞാന്‍ അനുകൂല ഉത്തരവ് നേടി. ചാനലിന് എതിരെ രണ്ട് മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്, എന്നെ കക്ഷി ചേര്‍ക്കാതെ ചാനല്‍ ഉടമകള്‍ ആ ഉത്തരവില്‍ ഇന്ജക്ഷന് ഓര്‍ഡര്‍ വാങ്ങി. പിന്നാലെ ഞാന്‍ ഈ വിഷയത്തില്‍ കോടതിയെ വീണ്ടും സമീപിക്കുകയും, അടുത്ത...
സുരക്ഷാ ക്ലിയറന്‍സോ ലൈസന്‍സോ ഇല്ല: റിപ്പോര്‍ട്ടര്‍ ടി.വിയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത
ആന്റോ അഗസ്റ്റിന് സഹോദരന്മാരെ മരം മുറി കേസില്‍ അറസ്റ്റ് ചെയ്തത് പിണറായി സര്‍ക്കാരാണ്. എന്നാല്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ ഒരു ചാനലുമായിട്ട് വരുന്ന അദ്ദേഹത്തെ മാമോദിസ മുക്കി സിപിഎമ്മുകാര്‍ വിശുദ്ധനായിട്ട് പ്രഖ്യപിച്ച കാഴ്ചയാണ് നാം കണ്ടത്. ഈ ചാനല്‍ മേടിക്കുന്നതിനുള്ള പണം എവിടെനിന്ന് വന്നു. ആര് നല്കി എന്നിവ പരിശോധിക്കണമെന്നും, ഇതിന് പിന്നില്‍ വലിയ കള്ളപ്പണ ഇടപാടും ഹവാല ഇടപാടും നടന്നിട്ടുണ്ടെന്നും സാബു ജേക്കബ് ആരോപിച്ചു. മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടന്ന റെയ്ഡിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=yBgRK5Grhg8 ഇത് വെറുമൊരു മെസ്സി വിവാദം...
‘ആരാന്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ കാണാന്‍ നല്ല ചേലാണെന്ന’ ചൊല്ല് പോലെയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ വിലാപം: സാബു ജേക്കബ്
ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ചേലാണെന്ന് പറയുന്നതുപോലെയാണ് റെയ്ഡ് വിഷയത്തില്‍ ആന്റോ അഗസ്റ്റില്‍ വിലപിക്കുന്നതെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. മെസ്സി വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ടി.വി ചാനലില്‍ പോലീസ് നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=yBgRK5Grhg8 പതിനായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന കിറ്റക്സിന്റെ ഫാക്ടറിയില്‍ തുടര്‍ച്ചയായി 12 ദിവസമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് റെയ്ഡ് നടന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി. ജീവനക്കാരെ ബാത് റൂമില്‍ പോലും പോകാന്‍ ഉദ്യോഗസ്ഥര്‍ അന്ന് അനുവദിച്ചില്ല. അവര്‍ക്ക് തോന്നുന്ന രേഖകളെല്ലാം പിടിച്ചുകൊണ്ടുപോയി. ഒരു...
മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ റിപ്പോര്‍ട്ടര്‍ നടത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനം
റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് ചാനല്‍ ഉടമകള്‍ നടത്തിയ അഴിമതിയാണ് ഇപ്പോള്‍ എസ്.ഐ.ടി അന്വേഷിക്കുന്നത്. എന്നാല്‍, അവര്‍ നടത്തിയ ഏറ്റവും ചെറിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് മെസ്സിയുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പ്. https://youtu.be/yBgRK5Grhg8?si=XugGSoUKPfadlNw9 കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷനാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ബാലന്‍സ് ഷീറ്റിലുള്ളത്. കേരളത്തിലെ മറ്റൊരു മാധ്യമങ്ങള്‍ക്കും ലഭിക്കാത്ത കുത്തനെയുള്ള സാമ്പത്തിക നേട്ടമാണ് റിപ്പോര്‍ട്ടര്‍ കാണിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഹവാല ഇടപാടുകള്‍ അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള സൂചനയാണ്. ആയതിനാല്‍...









































