ട്വന്റി20 ഇനി പൂതൃക്കയ്ക്ക് നല്‍കുക ഫയര്‍ എഞ്ചിന്‍: വികസന പദ്ധതികളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സാബു ജേക്കബ്

0

പൂതൃക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് വിതരണം ചെയ്ത ട്വന്റി20 പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്ബ്. വികസന പദ്ധതികളില്‍ ട്വന്റി20യോട് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ആ മത്സരബുദ്ധിയെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=bckIRJRNmCM ട്വന്റി20 സൗജന്യ ആംബുലന്‍സ് നല്‍കുന്നതറിഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയില്‍ 2022 മുതല്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ ആംബുലന്‍സ് പൂതൃക്കയില്‍ കൊണ്ടുവന്ന് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചതായി ബന്നി ബഹനാന്‍ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്....

പൂതൃക്ക പഞ്ചായത്തിന് സൗജന്യ ആംബുലന്‍സ് കൈമാറി ട്വന്റി20

0

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പൂതൃക്ക പഞ്ചായത്തിന് വാഗ്ദാനം ചെയ്തിരുന്ന സൗജന്യ ആംബുലന്‍സ് പഞ്ചായത്തിന് കൈമാറി ട്വന്റി20. പൂതൃക്ക എ.ആര്‍.സി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബില്‍ നിന്നും പഞ്ചായത്തിലെ ട്വന്റി20യുടെ വാര്‍ഡ് മെമ്പര്‍മാര്‍ ആംബുലന്‍സ് ഏറ്റുവാങ്ങി. 9400 30 2020 എന്ന നമ്പരില്‍ ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. ഏകദേശം 20 ലക്ഷം രൂപയാണ് ആംബുലന്‍സ് സേവനത്തിനായി ചിലവായത്. https://www.youtube.com/watch?v=M0DHBfVga1o ട്വന്റി20 മെമ്പര്‍ക്ക് 20 ലക്ഷം രൂപ കോഴ നല്‍കി രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ പൂതൃക്ക പഞ്ചായത്തിലെ ഭരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി...

കേരളം മാറ്റത്തിന്റെ പാതയില്‍: വോട്ട് വിഹിതം വര്‍ധിപ്പിച്ച് എന്‍.ഡി.എ

0

ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനത്തിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതത്തില്‍ വലിയ മുന്നേറ്റമാണ് മുന്നണി നടത്തിയത്. വോട്ട് അടിസ്ഥാനത്തില്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്ത് മഞ്ചേശ്വരം മണ്ഡലമാണ്. ട്വന്റി20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് മണ്ഡലം 12-ാം സ്ഥാനത്താണ്. മൂന്ന് മണ്ഡലങ്ങളില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയപ്പോള്‍ 9 മണ്ഡലങ്ങള്‍ കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടമായത്. 30ല്‍ അധികം മണ്ഡലങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച എന്‍.ഡി.എ ഇരു മുന്നണികളെയും വിറപ്പിച്ചു. മണ്ഡലങ്ങള്‍ വോട്ട് അടിസ്ഥാനത്തില്‍: മഞ്ചേശ്വരം - 67696 നേമം - 57192 കാസര്‍ഗോഡ് - 56398 ചാത്തന്നൂര്‍ - 51923 പാലക്കാട് -...

കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു

0

ഭരണം ഇല്ലെങ്കില്‍ പോലും കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള കേന്ദ്ര പദ്ധതികള്‍ കേരളത്തിന് നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. https://youtube.com/shorts/63UPGQv7M4M?si=4pRL0fKS-6BTRuIS എയിംസ് അടക്കം കേന്ദ്രത്തില്‍ നിന്നുള്ള ഏത് പുതിയ പദ്ധതികള്‍ കൊണ്ടുവരണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൂടി സഹകരിച്ചാല്‍ മാത്രമേ സാധിക്കൂ. എയിംസ് കൊണ്ടുവരുമെന്ന് എന്‍.ഡി.എ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം ഉള്ളതുകൊണ്ടുതന്നെയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ കഴിയില്ല. എയിംസ്...

ഞങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം, ജനത്തെ വഞ്ചിക്കാന്‍ അനുവദിക്കില്ല.

0

എന്‍.ഡി.എയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. ജനങ്ങളെ വാഗ്ദാനം നല്‍കി വഞ്ചിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെങ്കില്‍ സര്‍ക്കാരിനെ തങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. https://youtube.com/shorts/Vn8qxcXZUK0?si=lEBOZlnPJWI3x0HI യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രകട പത്രികയില്‍ പറഞ്ഞിരിക്കുന്ന 3000 രൂപ പെന്‍ഷന്‍ അടക്കം ഈ മാസം മുതല്‍ നടപ്പിലാക്കണം. യു.ഡി.എഫ് ഇൗ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ലായെങ്കില്‍ പ്രതിപക്ഷത്തിന്റെ ചുമതല ഞങ്ങള്‍ ഏറ്റെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് ആയിരുന്നു പ്രതിപക്ഷത്ത് എങ്കിലും അവരെ പ്രതിപക്ഷമായി കേരളത്തിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നില്ല. എല്‍.ഡി.എഫും യു.ഡി.എഫും എന്ന് പറഞ്ഞാല്‍ കേരളത്തിന് പുറത്ത്...

ട്വന്റി20യെ വളര്‍ത്തിയത് എതിരാളികള്‍

0

നമുക്കൊരു എതിരാളി വരുമ്പോഴാണ് മുന്നോട്ട് പോകാനും വളരാനുമുള്ള സാഹചര്യം ഉണ്ടാവുകയെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. https://youtube.com/shorts/MjXnxcspUQo?si=RKaXYnmtLHhGnW8_ ഞങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ഞങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുകയും ചെയ്തിട്ടുള്ളത് ശ്രീനിജനെയാണ്. പക്ഷേ ട്വന്റി20യെ ഏറ്റവും കൂടുതല്‍ വളര്‍ത്തിയതും ശ്രീനിജനാണ്. ഒരു ശത്രു ഉണ്ടാവുകയും അയാള്‍ തുടര്‍ച്ചയായി ആക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍ ട്വന്റി20 കൂടതല്‍ ശക്തമാവുകയാണ് ചെയ്യുക. ശ്രീനിജന്‍ ഇടയ്ക്ക് നിശബ്ദനാകുന്ന കാഴ്ചയാണ് കണ്ടിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി ആക്രമിച്ചിരുന്നുവെങ്കില്‍ എറണാകുളത്തെ പല സീറ്റുകളും ഇന്ന് ട്വന്റി20 നേടിയേനെ. ഒരാളുടെയും ആക്രമണങ്ങളെ ഭയക്കുന്നവരല്ല ട്വന്റി20...

പാര്‍ട്ടി വോട്ടുകള്‍ നഷ്ടമായില്ല, ഭൂരിപക്ഷവും നിക്ഷ്പക്ഷ വോട്ടര്‍മാര്‍

0

ബി.ജെ.പി വോട്ടുകള്‍ പൂര്‍ണമായും ട്വന്റി20ക്ക് ലഭിച്ചുവോ എന്ന് ചിന്തിക്കുന്നതും വോട്ട് കണക്കുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരുടെയും വോട്ടുകള്‍ ലഭിച്ചതുകൊണ്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതെങ്കില്‍ ഇത്തവണ എന്ത് സംഭവിച്ചുവെന്ന് ചിന്തിച്ചാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. https://youtube.com/shorts/Q25m4Xc-7z0?si=lQGaJ3RZkRs1DWgs കോണ്‍ഗ്രസ് ആയാലും കമ്മ്യൂണിസ്റ്റ് ആയാലും ബി.ജെ.പി ആയാലും ട്വന്റി20 ആയാലും തീവ്ര രാഷ്ട്രീയമുള്ള പ്രവര്‍ത്തകള്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണുള്ളത്. ഭൂരീപക്ഷവും നിക്ഷപക്ഷ നിലപാടുള്ള വോട്ടര്‍മാരാണ്. അവര്‍ സാഹചര്യത്തിന് അനുസരിച്ച് ഓരോ പാര്‍ട്ടിക്കും...

കുടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് പാര്‍ട്ടി ശക്തമായതിനാല്‍

0

കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചത് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ഭാരം കൂട്ടിയിട്ടില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ട്വന്റി20 നേരിട്ടത് നിഷ്പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://youtube.com/shorts/h0uHj4eZNLI?si=cwkya2y0RVcJWe__ 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കുന്നത്തുനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് ട്വന്റി20ക്ക് സംഘടനാ സംവിധാനം ഉണ്ടായിരുന്നത്. ആ മൂന്ന് പഞ്ചായത്തുകളിലെ സംഘടനാ സംവിധാനം ഉപയോഗിച്ച് എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി20 അന്ന് ഒറ്റയ്ക്ക് മത്സരിച്ചത്. 2026ല്‍ മത്സരിക്കുമ്പോള്‍ 19 സീറ്റുകളില്‍ എന്‍.ഡി.എ എന്ന മഹാ സഖ്യത്തിന്റെ പിന്തുണയോടെയാണ് ട്വന്റി20 മത്സരിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് 2021ലെ...

ശക്തമായി തിരിച്ചുവരും: കേരളത്തില്‍ മാറ്റം കൊണ്ടുവരും

0

സ്വാധീന മേഖലയായ കൊച്ചിയില്‍ വോട്ടുകുറയാല്‍ പല കാരണങ്ങളുണ്ടെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് അടക്കം തിരിച്ചടിയായെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂട്ടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. https://youtube.com/shorts/JmR_OMt7Tgs?si=OFZX19v0nPqEhOED ട്വന്റി20 ചെല്ലാനം എന്ന സംഘടന ട്വന്റി20യുടെ ഭാഗമാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ട്വന്റി20ക്ക് ഇവരുമായി യാതൊരു ബന്ധവുമില്ല. ജനങ്ങള്‍ അവര്‍ക്ക് ഭരണം കൊടുത്തുവെങ്കിലും ഒരു രീതിയിലും അവര്‍ക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ആ നാടിന് വലിയ ചീത്തപ്പേരുണ്ടാക്കി. തെറ്റിദ്ധരിച്ച ചെല്ലാനത്തെ ജനം അവര്‍ ട്വന്റി20യുടെ...

ട്വന്റി20ക്ക് എതിരെ സംഘടിതമായ ആക്രമണം

0

ട്വന്റി20ക്ക് എതിരെ സംഘടിതമായ ആക്രമണം ഉണ്ടെന്നത് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണെന്നും ട്വന്റി20 എന്‍.ഡി.എ മുന്നണിയില്‍ എത്താനുള്ള കാരണം പോലും ഈ സംഘടിതമായ വേട്ടയാടലാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://youtube.com/shorts/ovHch8k-icQ?si=LtR3yQrEmlQ03uzQ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ എല്‍.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയും പി.ഡി.പിയും വെല്‍ഫയര്‍ പാര്‍ട്ടിയും ഇള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ് ട്വന്റി20 ഇത്തരത്തില്‍ ഒരു മുന്നണി പ്രവേശനത്തിന് തയ്യാറായത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു ആലോചന ഉണ്ടായിരുന്നുവെങ്കില്‍ മുന്നണി പ്രവേശനം നേരത്തെ...