പൂതൃക്ക പഞ്ചായത്തിന് പിന്നാലെ തിരുവാണിയൂർ പഞ്ചായത്തിലെ ജനങ്ങൾക്കും സൗജന്യ ആംബുലൻസ് കൈമാറാൻ ഒരുങ്ങി ട്വന്റി20. ആംബുലൻസിന് ഒപ്പം സൗജന്യ മൊബൈൽ മോർച്ചറിയും കൈമാറും.
ജൂലൈ 26ന് തിരുവാണിയൂർ നീരമുകൾ സെന്റ്. പീറ്റേഴ്സ് & സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജനസാഗരത്തെ സാക്ഷിയാക്കി പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് ട്വന്റി20 ജനപ്രതിനിധികൾക്ക് ആംബുലൻസ് കൈമാറും. കൂടാതെ മറ്റ് ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.













