കുന്നത്തുനാട് നിയോജക മണ്ഡലത്തെ സമ്പൂര്‍ണ്ണ വിശപ്പ് രഹിത മണ്ഡലമായി മാറ്റുക എന്ന ലക്ഷ്യത്തോടെ ട്വന്റി20 ആരംഭിച്ച ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലേയ്ക്ക് ഉപഭോക്താക്കള്‍ക്കായി ആരംഭിച്ച സൗജന്യ ബസ് സര്‍വ്വീസ് സേവനം ഇനി ഐക്കരനാട് പഞ്ചായത്തില്‍നിന്നും. കോലഞ്ചേരി കോടതി കവലയില്‍ നിന്നാരംഭിച്ച ബസ് സര്‍വീസ് ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി എം ജേക്കബ് ഉദ്ഘാടനം ചെയ്തു.

ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ സേവനം ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്കും സാമ്പത്തിക ചിലവില്ലാതെ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് സൗജന്യ ബസ് സര്‍വ്വീസ് ആരംഭിച്ചത്. ഒരു പഞ്ചായത്തിലേക്ക് ആഴ്ചയില്‍ 12 ട്രിപ്പ് എന്ന ക്രമത്തിലാണ് ബസ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സൗജന്യ യാത്രയും ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റിലെ സബ്‌സിഡിയും വഴി പ്രദേശത്തെ പട്ടിണി പൂര്‍ണ്ണമായി തുടച്ചു നീക്കുക എന്നതാണ് ട്വന്റി 20 പാര്‍ട്ടിയുടെ വികസന നയം.

ബസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാര്‍, മധ്യമേഖല വൈസ് പ്രസിഡന്റ് അഡ്വ. ചാര്‍ളിപോള്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ഡോ. വി.എസ് കുഞ്ഞുമുഹമ്മദ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിന്റോ ജോര്‍ജ്, കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് ദീപക് രാജന്‍ ,നിയോജക മണ്ഡലം ഭാരവാഹികളായ ജോബി വര്‍ഗ്ഗീസ്, അഡ്വ. രാജു മാത്യു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, വൈസ് പ്രസിഡന്റ് ഡീന ദീപക്,മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.















