കിഴക്കമ്പലം പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ട്വിന്റി20യുടെ കരുതല്‍. തൊഴിലുറപ്പ് പണികളില്‍ ഏര്‍പ്പെടുമ്പോള്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്ലൗസ്, ബൂട്ട്സ്, ടാര്‍പോളിന്‍ ഷീറ്റ് എന്നിവയാണ് വിതരണം ചെയ്തത്.
സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം അമ്പുനാട് ഒന്നാം വാര്‍ഡിലെ തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് നല്കി കൊണ്ട് ബഹുമാനപ്പെട്ട ട്വന്റി20 പാര്‍ട്ടി ചെയര്മാന് ശ്രീ ബോബി എം. ജേക്കബ് നിര്‍വ്വഹിച്ചു. കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും തൊഴിലുറപ്പ് ജീവനക്കാര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.














