ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. നെടുമ്പാശ്ശേരിയില്‍ ചേര്‍ന്ന എന്‍ഡിഎ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയില്‍ സാബു ജേക്കബിനൊപ്പം ട്വന്റി20 വൈസ് ചെയര്‍മാന്‍ വി. ഗോപകുമാര്‍, പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ എന്നിവരും പങ്കെടുത്തു.
ഒരേ ലക്ഷ്യത്തോടെ, ഒരേ ദൗത്യത്തോടെ ഒരുമിച്ച് ഒരു വികസിത കേരളം കെട്ടിപ്പടുക്കാമെന്ന് സാബു ജേക്കബിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എംഎല്‍എ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കേരളത്തിന് ശോഭനമായ ഭാവി വാഗ്ദാനം ചെയ്തുകൊണ്ട്, ലക്ഷ്യബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബിജെപി/എന്‍ഡിഎ സഖ്യം ജനങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്ക് പേജിലൂടെ ആയിരുന്നു എംഎല്‍എ രാജീവി ചന്ദ്രശേഖറിന്റെ പ്രതികരണം.













