ട്വന്റി20യുടെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ ഡിസ്‌കൗണ്ടുകളുടെ പെരുമഴയാണ് നല്‍കിവരുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് ജനങ്ങളെ ഓര്‍മിപ്പിച്ചു. പൂതൃക്കയില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സാധ്യമാക്കുമെന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 നല്‍കിയ വാഗ്ദാനമാണ്. ജനവിധി മറ്റൊന്നായിരുന്നു എങ്കിലും, വാഗ്ദാനം ചെയ്തതുപോലെ ഏഴിപ്രം, മോനിപ്പിള്ളി എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് തുടങ്ങുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
50 ശതമാനം ഡിസ്‌കൗണ്ടില്‍ പച്ചക്കറി, 50 ശതമാനം ഡിസ്‌കൗണ്ടില്‍ വെളിച്ചെണ്ണ, പലചരക്ക് സാധനങ്ങള്‍ക്ക് 40 ശതമാനം ഡിസ്‌കൗണ്ട്, ബേക്കറി വിഭവങ്ങള്‍ക്ക് ഡിസ്‌കൗണ്ട് 30 ശതമാനം, പഴവര്‍ഗങ്ങള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ട്, ചിക്കനും ഫിഷും 40 ശതമാനം ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ നല്‍കിവരുന്നത്.
ചിക്കനും ഫിഷും ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍നിന്നും ധൈര്യമായി മേടിക്കാം. ഓരോ രണ്ട് മണിക്കൂറിലും ഫിഷിന്റെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ മറ്റൊരിടത്തം ഇത്തരത്തില്‍ ധൈര്യപൂര്‍വ്വം മായം ചേര്‍ക്കാത്ത ഫിഷ് വാങ്ങാന്‍ കഴിയുന്ന മറ്റൊരിടമില്ല. മരുന്നുകള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഷാംപു പോലുള്ളവയ്ക്ക് 40 ശതമാനം ഡിസ്‌കൗണ്ട് തുടങ്ങിയവയും നല്‍കിപ്പോരുന്നു.
ട്വന്റി20 എന്ന പ്രസ്ഥാനം രാഷ്ട്രീയ ലക്ഷ്യത്തോടെ രൂപപ്പെട്ടതല്ല. ഭരണകൂടം നാടിനെ ചൂഷണം ചെയ്യുന്നതുകണ്ട് അതിന് പരിഹാരം എന്ന നിലയില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ്. ഇന്ന് നാട് ഭരിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള ഭരണകൂടം ഈ വികസനങ്ങള്‍ നടപ്പിലാക്കിയാല്‍ ട്വന്റി20ക്ക് ഈ വികസനങ്ങള്‍ ചെയ്യേണ്ടിവരില്ല. അധികാരമേറ്റ് മാസങ്ങള്‍ പിന്നിട്ടിട്ടും പൂതൃക്ക പഞ്ചായത്തില്‍ ഒരു രൂപയുടെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഓര്‍ക്കുക, പ്രതിപക്ഷത്ത് ശക്തമായ നിലയില്‍ ട്വന്റി20 ഉണ്ടാകും. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം നിലവിലെ സാഹചര്യത്തിലും യാതൊരു മടിയും കൂടാതെ ട്വന്റി20 ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി20യുടെ സൗജന്യ ആംബുലന്‍സ് സേവനം













