Home Top News ട്വന്റി20 ഭരണം മാറിയതോടെ ഭരണ നിര്‍വ്വഹണവും താളം തെറ്റി: പൂതൃക്ക പഞ്ചായത്തില്‍ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസിന്...

ട്വന്റി20 ഭരണം മാറിയതോടെ ഭരണ നിര്‍വ്വഹണവും താളം തെറ്റി: പൂതൃക്ക പഞ്ചായത്തില്‍ ജനങ്ങളെ സേവിക്കാന്‍ കോണ്‍ഗ്രസിന് മടി

നെറികെട്ട രാഷ്ട്രീയ കാപട്യത്തിലൂടെ പൂതൃക്ക പഞ്ചായത്ത് ഭരണത്തില്‍നിന്നും ട്വന്റി20യെ മാറ്റി നിര്‍ത്തിയ കോണ്‍ഗ്രസ്, ഭരണം കയ്യിലെത്തിയതോടെ ജനങ്ങളെ കൈവിട്ടുവെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. ട്വന്റി20 ആയിരുന്നു ഇപ്പോഴും പഞ്ചായത്ത് ഭരിച്ചിരുന്നത് എങ്കില്‍, ജനങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റാന്‍ എല്ലാ ദിവസവും മൂന്ന് ട്വന്റി20 മെമ്പര്‍മാര്‍ പഞ്ചായത്തില്‍ എപ്പോഴും ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ സേവനങ്ങള്‍ക്കായി പഞ്ചായത്ത് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷണ സൗകര്യം ട്വന്റി20 ഇപ്പോഴും തുടര്‍ന്നേനെ. കഴിയുമെങ്കില്‍ ട്വന്റി20 നടത്തിവന്ന ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കാണിക്കട്ടെ. അതിന് കഴിയില്ലെങ്കില്‍ ഈ സേവനങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ ട്വന്റി20ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കട്ടെയെന്നും സേവനങ്ങള്‍ തുടര്‍ന്ന് നല്‍കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നത് അടക്കം പഞ്ചായത്തില്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്വന്റി20 മെമ്പര്‍മാര്‍ ഭരണസമിതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അനുമതി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ട്വന്റി20 ഭരിക്കുന്ന മറ്റ് പഞ്ചായത്തുകള്‍ക്ക് സമാനമായി പൂതൃക്ക പഞ്ചായത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് ഭരണസമിതി തയ്യാറാകണമെന്നും, കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പൂതൃക്കയിലെ ജനങ്ങള്‍ക്കായി ട്വന്റി20 പ്രഖ്യാപിച്ച ആംബുലന്‍സ് ട്വന്റി20 വാര്‍ഡ് മെമ്പര്‍മാര്‍ക്ക് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്വന്റി20യുടെ സൗജന്യ ആംബുലന്‍സ് സേവനം

LEAVE A REPLY

Please enter your comment!
Please enter your name here