Home Top News ട്വന്റി20 ഇനി പൂതൃക്കയ്ക്ക് നല്‍കുക ഫയര്‍ എഞ്ചിന്‍: വികസന പദ്ധതികളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സാബു...

ട്വന്റി20 ഇനി പൂതൃക്കയ്ക്ക് നല്‍കുക ഫയര്‍ എഞ്ചിന്‍: വികസന പദ്ധതികളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് സാബു ജേക്കബ്

പൂതൃക്ക പഞ്ചായത്തിലെ ജനങ്ങള്‍ക്കായി സൗജന്യ ആംബുലന്‍സ് വിതരണം ചെയ്ത ട്വന്റി20 പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്ബ്. വികസന പദ്ധതികളില്‍ ട്വന്റി20യോട് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെങ്കില്‍ ആ മത്സരബുദ്ധിയെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി20 സൗജന്യ ആംബുലന്‍സ് നല്‍കുന്നതറിഞ്ഞ് എറണാകുളം ജില്ലാ ആശുപത്രിയില്‍ 2022 മുതല്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ ആംബുലന്‍സ് പൂതൃക്കയില്‍ കൊണ്ടുവന്ന് ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചതായി ബന്നി ബഹനാന്‍ എം.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ ഉപയോഗിച്ചിരുന്ന പഴയ ആംബുലന്‍സാണ് പൂതൃക്ക പഞ്ചായത്തിനുവേണ്ടി എന്ന രീതിയില്‍ സര്‍വ്വീസ് നടത്താനായി കോണ്‍ഗ്രസ് എത്തിച്ചത്. സൗജന്യ ആംബുലന്‍സ് സേവനമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഒടുവില്‍ സൗകര്യപൂര്‍വ്വം ആ സൗജന്യം പിന്‍വലിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. നല്ലത് ആര് ചെയ്താലും അത് അംഗീകരിക്കുന്നതില്‍ ട്വന്റി20ക്ക് തടസ്സമില്ല. എന്നാല്‍ ബെന്നി ബഹന്നാന്‍ എം.പി അനുവദിച്ചത് എന്ന രീതിയില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് പഞ്ചായത്തില്‍ എത്തിച്ചത് ജനങ്ങളുടെ കണ്ണില്‍പൊടിയിടലാണ്.

വീഡിയോയുടെ പൂര്‍ണ രൂപം കാണാം

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം നല്ലത് തന്നെയാണ്. പ്രത്യേകിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ആണെങ്കില്‍. ഇത്തരത്തില്‍ പൂതൃക്ക പഞ്ചായത്തിനായി ട്വന്റി20 അടുത്തതായി ഒരു ഫയര്‍ എഞ്ചിനാണ് സംഭാവനചെയ്യാന്‍ പദ്ധതിയിടുന്നത്. കഴിയുമെങ്കില്‍ കോണ്‍ഗ്രസും ഒരു ഫയര്‍ എഞ്ചിന്‍ പഞ്ചായത്തിലേയ്ക്ക് നല്‍കട്ടെയെന്നും, വികസന മാതൃകകളില്‍ നമുക്കൊരു മത്സരം നടത്തിനോക്കാമെന്നും അദ്ദേഹം കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here