ബ്രോഡ്കാസ്റ്റിങ് ലൈസന്‍സ് ഇല്ലാതെ, യാതൊരു നിയമങ്ങളും പാലിക്കാതെ സംപ്രേക്ഷണം നടത്തുന്ന ചില മാധ്യമങ്ങള്‍, റെയ്റ്റിങ് കൂട്ടാന്‍ വേണ്ടി നിരന്തണം വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദ്ദാഹരണമാണ് റിപ്പോര്‍ട്ടര്‍ ടി.വിയെന്ന് സാബു ജേക്കബ് പറഞ്ഞു.
നിരവധി വ്യക്തികളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി, അവര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ പണം തട്ടിയിട്ടുണ്ട്. എന്നെക്കുറിച്ചും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ അവര്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിന് എതിരെ മുന്‍സിഫ് കോടതിയില്‍ 200 കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുകയും, ഇനി തന്നെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടി.വി വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവും വാങ്ങി. തുടര്‍ന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് റിട്ട് ഫയല്‍ ചെയ്യുകയും, അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തതായി സാബു ജേക്കബ് പറഞ്ഞു.
ഈ ഉത്തരവുകള്‍ നിലനില്‍ക്കെയാണ് നിയമത്തെയും കോടതി ഉത്തരവുകളെയും കാറ്റില്‍പ്പറത്തി റിപ്പോര്‍ട്ടര്‍ ടി.വി സെപ്റ്റംബര്‍ 25ന് രാവിലെ മുതല്‍ തനിക്കെതിരെ വീണ്ടും നിരന്തരം വ്യാജ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിന് എതിരെ കോടതിയലക്ഷ്യ നടപടികളുമായി കിറ്റക്സ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന് പുറമെ സിവില്‍ ഡിഫമേഷന്‍ സ്യൂട്ട്, ക്രിമിനല്‍ ഡിഫമേഷന്‍, പ്രൈവറ്റ് അന്യായം, പോലീസ് കേസ് എന്നിവ ഒരേസമയം കേരളത്തിലും തെലുങ്കാനയിലും റിപ്പോര്‍ട്ടര്‍ ടി.വിക്കും ചാനല്‍ ഉടമയ്ക്കും എതിരെ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചതായും സാബു ജേക്കബ് പറഞ്ഞു. ഈ നടപടികള്‍ക്ക് കാരണം, ഇനി ഒരിക്കലും ഇവര്‍ മറ്റൊരാളെയോ സ്ഥാപനത്തെയോ വ്യാജ വാര്‍ത്തകളുടെ മറവില്‍ ഇത്തരത്തില്‍ അപമാനിക്കാന്‍ പാടില്ല. ഈ ചാനല്‍ ഇങ്ങനെ തുടരുന്നത് കേരളത്തിനും രാജ്യത്തിനും അപകടമാണ്. ഇതിന് ഒരാളെങ്കിലും മുന്‍കൈ എടുത്താല്‍ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് ശക്തമായ നിയമ നടപടികളുമായി താന്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















