Home Kizhakkambalam നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സ്ത്രീ മുന്നേറ്റം, ഞാറക്കല്‍ 13-ാം വാര്‍ഡില്‍ കരുത്തറിയിച്ച് ട്വന്റി20

നാടിന്റെ സ്വപ്‌നങ്ങള്‍ക്ക് ശക്തി പകര്‍ന്ന് സ്ത്രീ മുന്നേറ്റം, ഞാറക്കല്‍ 13-ാം വാര്‍ഡില്‍ കരുത്തറിയിച്ച് ട്വന്റി20

കിഴക്കമ്പലം ഞാറക്കല്‍ 13-ാം വാര്‍ഡില്‍ പങ്കാളിത്തത്തിലും സഹകരണത്തിലും വിശ്വാസ്യത ഊട്ടിയുറപ്പിച്ച് ട്വന്റി20യുടെ മുന്നേറ്റം. മുമ്പ് ഒന്നാം വാര്‍ഡായിരുന്ന ഈ പ്രദേശത്ത് ഇന്ന് സ്ത്രീകള്‍ അടക്കം ട്വന്റി20യോട് കാണിക്കുന്ന താല്‍പര്യം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു. വാര്‍ഡില്‍ പാര്‍ട്ടി പ്രവര്‍ത്തകരും, അനുഭാവികളുമായി ട്വന്റി20 നേതൃത്വം നടത്തിയ കൂടിക്കാഴ്ച ആവേശകരമായിരുന്നു.

നാട്ടിലെ സ്ത്രീകളുടെ അഭിപ്രായങ്ങളും ആവശ്യകതകളും ആശങ്കകളും ട്വന്റി20 പാര്‍ട്ടി നേതൃത്വം നേരിട്ട് കേള്‍ക്കുകയും, പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കി നാടിന്റെ മുന്നോട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

ഞാറക്കല്‍ ട്വന്റി20 പാര്‍ട്ടി കോര്‍ഡിനേറ്റര്‍മാരായ വര്‍ഗീസ്, സുരേന്ദ്രന്‍, അനിത തോമസ് എന്നിവര്‍ക്്ക് പുറമെ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത്.
സ്ത്രീകള്‍ മുന്നോട്ട് വരുമ്പോള്‍ ഒരു നാടിന്റെ വികസനത്തിന് വേഗത കൂടും. അവരുടെ ശക്തിയും കഴിവും കൂട്ടായ്മയും ട്വന്റി20യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ഊര്‍ജവും പകരും. അടുത്ത മീറ്റിംഗോടെ കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കി, കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങളുമായി ഞാറക്കലില്‍ ട്വന്റി20യുടെ അടിത്തറ കൂടുതല്‍ ശക്തമാക്കുകയാണ് പാര്‍ട്ടി ലക്ഷ്യം.

ഇത് വെറുമൊരു ഒത്തുകൂടലല്ല. നാടിന്റെ വികസന സ്വപ്‌നങ്ങളെ സാധ്യമാക്കാന്‍ ഒത്തുകൂടിയ നാരീശക്തിയാണ്. നമുക്ക് ഒരുമിച്ച് നില്‍ക്കാം, ശക്തമായി മുന്നേറാം. ഞാറക്കലില്‍ ട്വന്റി20യുടെ ജനകീയ മുന്നേറ്റം കരുത്തുറ്റതാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here