റിപ്പോര്‍ട്ടര്‍ ചാനലില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് ചാനല്‍ ഉടമകള്‍ നടത്തിയ അഴിമതിയാണ് ഇപ്പോള്‍ എസ്.ഐ.ടി അന്വേഷിക്കുന്നത്. എന്നാല്‍, അവര്‍ നടത്തിയ ഏറ്റവും ചെറിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണ് മെസ്സിയുടെ പേരിലുണ്ടായ സാമ്പത്തിക തട്ടിപ്പ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷനാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ബാലന്‍സ് ഷീറ്റിലുള്ളത്. കേരളത്തിലെ മറ്റൊരു മാധ്യമങ്ങള്‍ക്കും ലഭിക്കാത്ത കുത്തനെയുള്ള സാമ്പത്തിക നേട്ടമാണ് റിപ്പോര്‍ട്ടര്‍ കാണിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഹവാല ഇടപാടുകള്‍ അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള സൂചനയാണ്. ആയതിനാല്‍ മെസ്സി വിവാദത്തിന് പുറമെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ നിര്‍ണായകമായ പല വിവരങ്ങളും കണ്ടെത്താന്‍ സാധിക്കും.
65 ലിറ്റര്‍ മദ്യമാണ് ആന്റോയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തത്. മദ്യപിക്കില്ലായെന്ന് അവകാശപ്പെടുന്നയാളുടെ വീട്ടില്‍നിന്നും ലോകത്തിലെ ഏറ്റവും വിലയുള്ള മദ്യങ്ങള്‍ കണ്ടെത്തുന്നു എന്നത് സംശയാസ്പദമാണ്.
കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഇവര്‍ വിലക്കെടുത്തിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥരെ സല്‍ക്കരിക്കുന്നതിനാണ് അഗസ്റ്റ്യന്‍ സഹോദരന്മാര്‍ വീട്ടില്‍ മദ്യം സൂക്ഷിച്ചിരിക്കുന്നത്. നാടന്‍ വേണ്ടവര്‍ക്ക് നാടന്‍ മുതല്‍ എല്ലാ വെറൈറ്റികളും അവിടെയുണ്ട്. ഇതിന് പുറമെ അഴിമതി പണം ഉപയോഗിച്ച് രാഷ്ട്രീയക്കാരെ ഇവര്‍ വിലക്കെടുക്കുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ എസ്‌ഐടി അന്വേഷണം വിജയം കാണുമോ എന്നത് സംശയമാെണന്നും അദ്ദേഹം പറഞ്ഞു.

















