Home Top News ആന്റോ അഗസ്റ്റിയനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് സാബു ജേക്കബ്

ആന്റോ അഗസ്റ്റിയനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് സാബു ജേക്കബ്

റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിയനെ ജീവിതകാലം മുഴുവന്‍ ജയിലില്‍ അടയ്ക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മെസ്സി വിവാദത്തില്‍ നിയമ നടപടി നേരിട്ടതിന് പിന്നാലെ ഇരവാദം മുഴക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടി.വിയുടെയും ചാനല്‍ ഉടമ ആന്റോ അഗസ്റ്റിയന്റെയും നടപടികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആന്റോ അഗസ്റ്റിന് എതിരായ മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ട്. ഏകദേശം 800 പേജ് വരുന്ന ഡോക്യുമെന്റുകളാണ് അവ. ഈ രേഖകള്‍ ലഭിക്കുന്ന ഏതൊരു അന്വേഷണ ഏജന്‍സിക്കും റിപ്പോര്‍ട്ടര്‍ ചാനലിന് എതിരായ അന്വേഷണത്തില്‍ തെളിവുകള്‍ക്കായി മറ്റെവിടെയും അന്വേഷിച്ച് പോകേണ്ടിവരില്ല. എന്നാല്‍ സുതാര്യമായ അന്വേഷണം നടത്തുമെന്ന് തനിക്ക് ബോധ്യമുള്ള അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ മാത്രമേ താന്‍ ഈ രേഖകള്‍ സമര്‍പ്പിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തോടൊപ്പം 2000 ഡോളറുകളും അന്വേഷണ സംഘം ആന്റോയുടെ വീട്ടില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഡോളറുകള്‍ എങ്ങനെ അവിടെ വന്നുവെന്നത് അന്വേഷിക്കണം. ആന്റോയുടെ വരുമാന രേഖകളില്‍ ഏകദേശം 15 ലക്ഷം യു.എസ് ഡോളറുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിന് ഡോളര്‍ ലഭിക്കുന്നത് എങ്ങനെ എന്ന് അന്വേഷിക്കണം.

മെസ്സി വിവാദവും, അതിന് പിന്നിലെ ജി.എസ്.ടി വെട്ടിപ്പും മാത്രമല്ല, രണ്ട് വര്‍ഷത്തിനിടെ 1050 കോടിയുടെ ട്രാന്‍സാക്ഷനുകള്‍ ചാനലിലൂടെ നടന്നിട്ടുണ്ട്. അതും അന്വേഷണ പരിധിയില്‍ എത്തണം. സി.പി.എം നേതാക്കളുടെ ഇടപെടല്‍ സംശയം ഉയര്‍ത്തുന്നതാണ്. ഈ കൂട്ടുകച്ചവടത്തില്‍ പിണറായി വിജയന് അടക്കം പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനം പൂര്‍ണമായി കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here