ഏതൊരു കുടുംബത്തിനും, ഏതൊരു പാവപ്പെട്ടവനും വയറ് നിറച്ച് ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിലൂടെ ട്വന്റി20 ലക്ഷ്യമിടുന്നത്. ഇന്ന് ഈ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ഒരു ഹൈപ്പര്‍ മാര്‍ക്കറ്റായി വളര്‍ന്നുകഴിഞ്ഞുവെന്നും, ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറിയിരിക്കുന്നുവെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ് പറഞ്ഞു. ആരും വോട്ട് ചെയ്യാനായിട്ട് ലോയല്‍റ്റി കാര്‍ഡ് എടുക്കേണ്ടതില്ല. നിങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി മാത്രം ലോയല്‍റ്റി കാര്‍ഡ് എടുത്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
തത്സമയ ദൃശ്യങ്ങള്‍ കാണാം
പച്ചക്കറികള്‍, നിത്യോപയോഗ സാധനങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ 40 – 50 ശതമാനത്തിന് മുകളില്‍ വിലകുറച്ചാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ഈ പദ്ധതിയുടെ ലക്ഷ്യംതന്നെ ഈ നാട്ടില്‍ പട്ടിണി കിടക്കുന്ന ആളുകള്‍ ഉണ്ടാകാന്‍ പാടില്ലാ എന്നതാണ്.
തിരുവാണിയൂരില്‍ 6500 കുടുംബങ്ങളുണ്ട്. എന്നാല്‍ 1500ല്‍ അധികം കാര്‍ഡുകള്‍ മാത്രമാണ് ഈ പഞ്ചായത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. എനിക്ക് ഈ പഞ്ചായത്തിലെ ജനങ്ങളോട് പറയാനുള്ളത്, നിങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളുമാകട്ടെ. ട്വന്റി20ക്ക് വോട്ടു ചെയ്യാന്‍ വേണ്ടി നിങ്ങള്‍ ലോയല്‍റ്റി കാര്‍ഡ് എടുക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെയും, നിങ്ങളുടെ കുട്ടികളെയും മാത്രം ഓര്‍ത്താല്‍മതി. രാഷ്ട്രീയം മാറ്റിനിര്‍ത്തി നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക. നിങ്ങളില്‍ നിന്നും വോട്ട് അടക്കം ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം കഴിവിന്റെ പരമാവധി ഈ നാടിന് വേണ്ടതെല്ലാം ചെയ്യുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം.
ട്വന്റി20 നേതൃത്വം തിരുവാണിയൂര്‍ പഞ്ചായത്തിലെ എന്നല്ല, എല്ലാ പഞ്ചായത്തിലെയും ഓരോ വീട്ടിലും കടന്നുചെന്ന് ആവശ്യക്കാര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യണം. മറ്റ് പാര്‍ട്ടിക്കാര്‍ രാഷ്ട്രീയം മറന്ന് ഈ പദ്ധതിയുടെ ഭാഗമാകണം. ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതില്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മാത്രം ചിന്തിച്ചാല്‍ മതിയാകുമെന്നും സാബു ജേക്കപ് പറഞ്ഞു.













