സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ല
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ പോരായ്മയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വിലയിരുത്തുന്നത് ശരിയല്ലെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://youtube.com/shorts/xzWlAXOkl_Y?si=on9eq6Kg9yw8zusB ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെ കുറ്റപ്പെടുത്തുന്നവര്‍ മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തട്ടെ. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും 140 സ്ഥാനാര്‍ത്ഥികളെയും ഇത്തരത്തില്‍ പരിശോധിക്കട്ടെ. എഴുന്നേറ്റ് നടക്കാന്‍ ആരോഗ്യമില്ലാത്തവര്‍പോലും ഇരു മുന്നണികളുടെയും ലിസ്റ്റിലുണ്ട്. ഇത്തരത്തില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ചവര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം: https://youtu.be/3A9dwt-IM1c?si=VNK8a5u_Vz1MlWD6
വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടായി
ട്വന്റി20യുടെ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് വലത് മുന്നണികള്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. വോട്ടര്‍മാരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനുളള സമയം ലഭിക്കാത്തതും തിരഞ്ഞെടുപ്പിനെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. https://youtube.com/shorts/LjNz-DNEdLk?si=h8yYv37dtHuxG9rp ട്വന്റി20 വളരെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ട്വന്റി20 എന്‍.ഡി.എ മുന്നണിയുടെ ഭാഗമായപ്പോള്‍ വലിയ തോതിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ ഇടത് വലത് മുന്നണികള്‍ പാര്‍ട്ടിക്ക് എതിരെ നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ വര്‍ഗീയവാദികളായി മുദ്രകുത്തി. പ്രത്യേകിച്ച് കുന്നത്തുനാട് പോലെയുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ വോട്ടര്‍മാരില്‍ ഈ പ്രചരണങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു....
മുന്നണി സംവിധാനം പരാജയമല്ല, സമയക്കുറവ് തിരിച്ചടിയായി
എന്‍.ഡി.എ മുന്നണി പ്രവേശനം ട്വന്റി20 പാര്‍ട്ടി വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മുന്നണി പ്രവേശനം പാര്‍ട്ടിക്ക് തിരിച്ചടി ആയിട്ടില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. https://youtube.com/shorts/NO_Kw1C8Vj4?si=EpTgcMDgEnaDM2fD ഒരു വിത്ത് പാകിയാല്‍ നാളെ അതിന്റെ ഫലം കിട്ടണമെന്ന് കരുതുന്നതില്‍ കാര്യമില്ല. മുന്നണി പ്രവേശനം ചിലപ്പോള്‍ നല്ലതോ ചീത്തയോ താല്‍ക്കാലികമായി ചീത്തയോ ഒക്കെയാകാം. ഇതൊക്കെ കാത്തിരുന്ന് മനസ്സിലാക്കേണ്ടതാണ്. മുന്നണി പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ടുപോകണം. രണ്ട് സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പിയിലെയും ട്വന്റി20യിലെയും പാര്‍ട്ടി അംഗങ്ങള്‍...
മൂന്ന് സീറ്റുകളിലെ വിജയം എന്‍.ഡി.എയുടെ മികച്ച പ്രകടനത്തിന്റെ തെളിവ്
2021ല്‍ എന്‍.ഡി.എയ്ക്കും ട്വന്റി20ക്കും ലഭിച്ച വോട്ടുകളും ഇത്തവണ മുന്നണിക്ക് ലഭിച്ച വോട്ടുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരായ ജനരോഷം കൊടുങ്കാറ്റായി മാറിയപ്പോള്‍ ഓവറോള്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം വര്‍ധിക്കുകയാണ് ഉണ്ടായതെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. https://youtube.com/shorts/QQBVbwx-Lg8?si=eZf8B4hULRzq8u1i ഭരണവിരുദ്ധ വികാരം ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് എല്‍.ഡി.എഫിനെയാണ്. 99 സീറ്റില്‍ നിന്നും 35 സീറ്റുകളിലേയ്ക്ക് അവര്‍ കൂപ്പുകുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍പോലും വോട്ട് വിഹിതം കുറയുന്നു...
കുന്നത്തുനാട്ടിൽ ആവേശ തിരയിളക്കി എൻഡിഎ കലാശക്കൊട്ട്
കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പരസ്യ തിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിന് പട്ടിമറ്റവും കോലഞ്ചേരിയും സാക്ഷിയായി. നഗരത്തിൽ ആവേശ തിരയിളക്കി ആയിരക്കണക്കിന് എൻഡിഎ പ്രവർത്തകർ പങ്കെടുത്ത കലാശക്കൊട്ടിന് സ്ഥാനാർഥി ബാബു ദിവാകരന് പുറമെ ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ട്വന്റി 20 സ്റ്റേറ്റ് കമ്മിറ്റി അംഗം ബിജോയ് ഫിലിപ്പോസ്, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ദീപക് രാജൻ, ബിജെപി ജില്ല വൈസ്...
ആയിരങ്ങളെ സാക്ഷിയാക്കി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പര്യടനം
കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നയിച്ച തിരഞ്ഞെടുപ്പ് പര്യടനം വാഴക്കുളം പഞ്ചായത്ത് മുള്ളൻകുന്നിൽ സമാപിച്ചു. കിഴക്കമ്പലം പഞ്ചായത്ത് കാരുകുളത്ത് തുടക്കം കുറിച്ച പര്യടനം പൂക്കാട്ടുപടി, കോൺഫിഡന്റ് ഫ്ലാറ്റ് എന്നിവിടങ്ങൾ പിന്നിട്ട് വാഴക്കുളം പഞ്ചായത്ത് മനക്കമൂല, ബ്ലോക്ക് ജംഗ്ഷൻ, പള്ളിപ്പുറം, ഏഴിപ്രം, എത്തിരിക്കാവ് എന്നീ സ്ഥലങ്ങളിലൂടെയാണ് സമാപന നഗരിയിൽ എത്തിച്ചേർന്നത്. പര്യടനത്തിന് വിവിധ ഇടങ്ങളിൽ സ്വീകരണം ഒരുക്കിയ പാർട്ടി പ്രവർത്തകർ ഷാൾ അണിയിച്ചും സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക കൈമാറിയും ബാബു ദിവാകരനെ ആദരിച്ചു. സമാപന സമ്മേളനത്തിൽ ട്വന്റി 20 പാർട്ടി...
CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ
2010 ഏപ്രിൽ ആറിന് ഛത്തീസ്ഗഡിലെ ദന്തേവാടയിൽ CRPF 62ആം ബെറ്റാലിയന്റെ ഭാഗമായി രാജ്യ സുരക്ഷയ്ക്കായി മാവോയിസ്റ്റ് ഭീകരർക്ക് എതിരായി നടന്ന ധീരമായ പോരാട്ടത്തിൽ വീര മൃത്യു വരിച്ച ഭാരതത്തിന്റെ ധീര പുത്രൻ CRPF കോൺസ്റ്റബിൾ കെ രാജേഷിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വാഹനാപകത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകി എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ
മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുകളിൽ നടന്ന വാഹനാപകത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. അപകടം നടന്ന ഭാഗത്തുകൂടെ തിരഞ്ഞെടുപ്പ് പര്യടനം കടന്ന് പോകുന്നതിന് ഇടയിലാണ് വാഹനാപകടം ബാബു ദിവാകരന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ പര്യടന വാഹനത്തിൽ നിന്നും താഴെ ഇറങ്ങിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു.
കേരളം മാറി ചിന്തിക്കേണ്ട സമയം : അമിത് ഷാ
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു സര്‍ക്കാരിനെ മാറ്റി പകരം മറ്റൊരു സര്‍ക്കാരിനെ കൊണ്ടുവരുന്നതിനുള്ള ഒരു പ്രക്രീയ മാത്രമല്ല, മറിച്ച് കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പുകൂടിയാെണന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ പ്രചരണാര്‍ത്ഥം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് എന്‍.ഡി.എ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=tvNMZhSHap4&t=4046s വിവിധ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വേദിയില്‍ പരിചയപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സദസ്സിനെ അഭിസംബോധന ചെയ്തത്. ഈസ്റ്റര്‍ ദിനമായിട്ടുകൂടി വേദിയില്‍...
ഇതും കേരളമാണ് : ചെമ്പന്മല ഉന്നതി നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ബാബു ദിവാകരന്റെ ഉറപ്പ്
ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 07 തോന്നിക്കയിലെ ചെമ്പന്മല ഉന്നതി സന്ദര്‍ശിച്ച് ഉന്നതി നിവാസികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്‍. ചെങ്കുത്തായ പ്രദേശത്ത് അടച്ചുറപ്പുള്ള വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന ഇരുപത്തേഴോളം കുടുംബങ്ങളാണ് ചെമ്പന്മല ഉന്നതിയില്‍ ജീവിക്കുന്നത്. റോഡ് മാര്‍ഗം ഉന്നതിയില്‍ എത്തിപ്പെടുക എന്നതും അസാധ്യമായതിനാല്‍ അടിയന്തിര ആശുപത്രി സേവനങ്ങള്‍ തേടുന്നതിന് ഉന്നതി നിവാസികള്‍ കാലങ്ങളായി ബുദ്ധിമുട്ട് നേരിട്ടുവരുന്നു. ഉന്നതി നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ചെങ്കുത്തായ കുന്നിലെ അപകടം നിറഞ്ഞ ജീവിത സാഹചര്യത്തിന് പരിഹാരം കാണുക എന്നത്. ഈ...





















