Home Election News ഞങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം, ജനത്തെ വഞ്ചിക്കാന്‍ അനുവദിക്കില്ല.

ഞങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം, ജനത്തെ വഞ്ചിക്കാന്‍ അനുവദിക്കില്ല.

എന്‍.ഡി.എയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. ജനങ്ങളെ വാഗ്ദാനം നല്‍കി വഞ്ചിക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെങ്കില്‍ സര്‍ക്കാരിനെ തങ്ങള്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രകട പത്രികയില്‍ പറഞ്ഞിരിക്കുന്ന 3000 രൂപ പെന്‍ഷന്‍ അടക്കം ഈ മാസം മുതല്‍ നടപ്പിലാക്കണം. യു.ഡി.എഫ് ഇൗ കാര്യങ്ങള്‍ നടപ്പിലാക്കുന്നില്ലായെങ്കില്‍ പ്രതിപക്ഷത്തിന്റെ ചുമതല ഞങ്ങള്‍ ഏറ്റെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് ആയിരുന്നു പ്രതിപക്ഷത്ത് എങ്കിലും അവരെ പ്രതിപക്ഷമായി കേരളത്തിലെ ജനങ്ങള്‍ കണക്കാക്കിയിരുന്നില്ല. എല്‍.ഡി.എഫും യു.ഡി.എഫും എന്ന് പറഞ്ഞാല്‍ കേരളത്തിന് പുറത്ത് ഒരു മുന്നണിയും ഒരു അമ്മ പെറ്റ മക്കളുമാണ്. ഇപ്പോള്‍ യു.ഡി.എഫ് ഭരിക്കുന്നു എല്‍.ഡി.എഫ് പ്രതിപക്ഷത്ത് ഇരിക്കുന്നു. എല്‍.ഡി.എഫ് പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുന്നു എന്നതല്ലാതെ അവര്‍ ഒരിക്കലും യു.ഡി.എഫിന്റെ കൊളളരുതായ്മകളെ ചൂണ്ടിക്കാണിക്കാന്‍ പോകുന്നില്ല. കേരളത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷമാകാന്‍ പോകുന്നത് എന്‍.ഡി.എയുടെ മൂന്ന് എം.എല്‍.എമാര്‍ ആയിരിക്കും. അതുകൊണ്ട് പ്രകടന പത്രികയിലുള്ള പദ്ധതികള്‍ നടപ്പിലാക്കാതെ യു.ഡി.എഫ് ജനങ്ങളെ വഞ്ചിച്ചാല്‍ അതിനെ ഞങ്ങള്‍ എതിര്‍ക്കുകയും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുകയും ചെയ്യും. അതുകൊണ്ട് അധികാരമേറ്റ മാസം മുതല്‍ 3000 പെന്‍ഷനും കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്ര, 25 ലക്ഷം ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുകതന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:

LEAVE A REPLY

Please enter your comment!
Please enter your name here