കുന്നത്തുനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അമിത് ഷാ എത്തുന്നു

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ഏപ്രില്‍ അഞ്ച് ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അമിത് ഷാ അഭിസംബോധന ചെയ്യും. വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന കാഴ്ചപ്പാടുകളില്‍ കുന്നത്തുനാട്ടില്‍ നിന്നും ഒരു നിയമസഭാ സാമാജികന്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വികസിത കേരളത്തിനായി എന്‍ഡിഎ ലക്ഷ്യമിടുന്ന സ്വപ്ന പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിക്കും.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്വീകരണമൊരുക്കി പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിച്ച തെരഞ്ഞെടുപ്പ് പര്യടനം വടുക്കോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കരിമുകള്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപനം കുറിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ പുത്തന്‍കുരിശ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ആരംഭിച്ച പര്യടനം കൊല്ലപ്പടി, പീച്ചിങ്ങച്ചിറ, വരിക്കോലി മുത്തൂറ്റ് ജംഗ്ഷന്‍, അമ്പലമുകള്‍ എച്ച്.ഒ.സി ജംഗ്ഷന്‍, ബ്രഹ്‌മപുരം, പള്ളിമുകള്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ടാണ് സമാപന നഗരിയില്‍ എത്തിച്ചേര്‍ന്നത്. വിവിധ കേന്ദ്രങ്ങളില്‍ ഷാള്‍ അണിയിച്ചും സ്വീകരണം ഒരുക്കിയും പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും ബാബു ദിവാകരന് സ്വീകരണമൊരുക്കി. ട്വന്റി 20 ബോര്‍ഡ് അംഗം വി എസ് കുഞ്ഞുമുഹമ്മദ്,...

പട്ടിക ജാതി സങ്കേത യാത്ര നടത്തി ബാബു ദിവാകരന്‍

0

കുന്നത്ത് നാട്: കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ നേതൃത്വത്തില്‍ പട്ടിക ജാതി സങ്കേത യാത്ര നടത്തി. മുഴുവന്നൂര്‍ പഞ്ചായത്തിലെ ഐരാപുരം റബ്ബര്‍ പാര്‍ക്ക് പട്ടികജാതി സങ്കേതത്തില്‍ നിന്നും ആരംഭിച്ച പര്യടന യാത്ര വാര്‍ഡ് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ സി എന്‍ മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മനക്കേക്കര, എസ്.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സതീഷ്, ട്വന്റി 20 ഭാരവാഹികളായ വി. എസ് കുഞ്ഞിമുഹമ്മദ് , മിനി എന്നിവരും ബാബു ദിവാകരനൊപ്പമുണ്ടായിരുന്നു....

കുന്നത്തുനാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് പര്യടനം കുന്നത്തുനാട് പഞ്ചായത്ത് പള്ളിക്കരയില്‍ ആരംഭിച്ച് വെമ്പള്ളി, പള്ളിമുകള്‍, ചക്കാലമുകള്‍, മനക്കക്കടവ്, വെട്ടികാരമുകള്‍, അത്താണി എന്നീ സ്ഥലങ്ങള്‍ കടന്ന് പട്ടിമറ്റത്ത് അവസാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും വോട്ടര്‍മാരും ബാബു ദിവാകരനെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക നല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു. ഇരുചക്ര വാഹനങ്ങളിലടക്കം നിരവധി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തെ പിന്തുടര്‍ന്നു. ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുധന്‍, ഒബിസി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ശിവാജി ആചാര്യ, ബി.ജെ.പി കുന്നത്തുനാട് പഞ്ചായത്ത്...

ഇടത് -വലത് മുന്നണികൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പദ്ധതികളുമായി എൻഡിഎ പ്രകടന പത്രിക, ബാബു ദിവാകരൻ ഏറ്റവും മികച്ച സ്ഥാനാർഥി : സാബു എം ജേക്കബ്

0

കുന്നത്തുനാടിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മഴുവന്നൂർ പഞ്ചായത്തിലൂടെ ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ നടത്തിയ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശതകോടീശ്വരൻ ആയ സ്ഥാനാർഥികളാണ് മറ്റ് മുന്നണികൾക്ക് ഉള്ളത്. എന്നാൽ ബാബു ദിവാകരൻ ഇവരിൽ വ്യത്യസ്ഥനാണ്. പട്ടിണി കിടന്നിട്ടുള്ളവനെ വിശപ്പിന്റെ വില അറിയൂ. വാടക വീടുകളിൽ അന്തിയുറങ്ങിയവനെ അടച്ചുറപ്പുള്ള വീടിന്റെ വില അറിയൂ. രോഗി ആയ ഭാര്യയെ പരിചരിച്ചവനെ മരുന്നിന്റെ മൂല്യം അറിയൂ. ഇങ്ങനെ നോക്കുമ്പോൾ ഈ സാഹചര്യങ്ങളെ...

മഴുവന്നൂര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പര്യടനം നടത്തി ബാബു ദിവാകരന്‍

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിക്കുന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് സ്വീകരണമൊരുക്കി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും. മഴുവന്നൂര്‍ വിട്ടൂരില്‍ ആരംഭിച്ച പര്യടനം കാവുംപടി, മംഗലത്തുനട, വലമ്പൂര്‍, അമ്പലപ്പടി, പുളിയാമ്പിള്ളി, നെടുമല, കാരമൂട് തുടങ്ങിയ പ്രദേശങ്ങള്‍ കടന്ന് പഞ്ചായത്ത് ജംഗ്ഷനില്‍ അവസാനിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ സ്ഥാനാര്‍ത്ഥി പര്യടനത്തിന് ഇടയില്‍ ബാബു ദിവാകരൻ വീട്ടിലെത്തി സന്ദര്‍ശിച്ചു. ട്വന്റി 20 കുന്നത്തുനാട് മണ്ഡലം വൈസ് പ്രസിഡന്റ് കൊച്ചുമോള്‍ മാത്യു,സെക്രട്ടറി...

സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

കുന്നത്തുനാട് നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാഴക്കുളം പഞ്ചായത്ത് 21-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റ് സജികുമാറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. സജികുമാറിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയും സംഘവും മടങ്ങിയത്.

ബാബുദിവാകരനെ ആദരിച്ച് ശ്രീമുരുക റെസിഡൻഷ്യൽ അസോസിയേഷൻ

0

പൂത്തൃക്ക പഞ്ചായത്ത്‌ മൂന്നാം വാർഡ് പത്താം മൈൽ ശ്രീ മുരുക റെസിഡൻഷ്യൽ അസോസിയേഷൻ , കുന്നത്തുനാട് എൻഡിഎ സ്ഥാനാർഥി ബാബുദിവാകരനെ ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ, ജനറൽ സെക്രട്ടറി സെൽവരാജ് കെബി, ഷിജു കിങ്ങിണിമറ്റം, ജില്ല വൈസ് പ്രസിഡന്റ്‌ സി എം മോഹനൻ, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജഗോപാൽ, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി അരുൺ വി എം തുടങ്ങിയവർ പങ്കെടുത്തു.

ബാബു ദിവാകരന് സ്വീകരണമൊരുക്കി വെങ്കിട വാര്‍ഡ് കമ്മിറ്റി

0

കുന്നത്തുനാട് ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന് സ്വീകരണമൊരുക്കി ട്വന്റി20 തിരുവാണിയൂര്‍ പഞ്ചായത്ത് വെങ്കിട വാര്‍ഡ് കമ്മിറ്റി. തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ നടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായാണ് സ്വീകരണം ഒരുക്കിയത്. പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് ചിഹ്നമായ ചക്ക നല്‍കിയും ഷാള്‍ അണിയിച്ചും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം, വേങ്കിടാ എന്നിവിടങ്ങള്‍ പിന്നിട്ട പര്യടനം വൈകിട്ടോടെ വണ്ടിപ്പെട്ടയില്‍ അവസാനിച്ചു. വിവിധയിടങ്ങളില്‍ ട്വന്റി20, എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി...

തിരുവാണിയൂര്‍ പഞ്ചായത്തില്‍ പ്രചരണം നടത്തി ബാബു ദിവാകരന്‍

0

തിരുവാണിയൂര്‍ പഞ്ചായത്തിലൂടെ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. തിരുവാണിയൂര്‍ അയനാമുകളില്‍ നിന്ന് രാവിലെ ആരംഭിച്ച പര്യടനം പാലാപ്പടി, പണിക്കരുപടി, മുരിയമംഗലം, കുംഭപ്പിള്ളി, യുറ്റി കവല, മേപ്പാടം, വേങ്കിടാ എന്നിവിടങ്ങള്‍ പിന്നിട്ട് വൈകിട്ടോടെ വണ്ടിപ്പെട്ടയില്‍ അവസാനിച്ചു. വിവിധയിടങ്ങളില്‍ ട്വന്റി20, എന്‍.ഡി.എ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് ബിന്‍സി സജീവ്, കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 ബോർഡ് മെമ്പര്‍ സനകന്‍ പിപി, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ ടി. കെ ബിജു,...