ട്വന്റി20ക്ക് എതിരെ സംഘടിതമായ ആക്രമണം ഉണ്ടെന്നത് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണെന്നും ട്വന്റി20 എന്‍.ഡി.എ മുന്നണിയില്‍ എത്താനുള്ള കാരണം പോലും ഈ സംഘടിതമായ വേട്ടയാടലാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ എല്‍.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയും പി.ഡി.പിയും വെല്‍ഫയര്‍ പാര്‍ട്ടിയും ഇള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോഴാണ് ട്വന്റി20 ഇത്തരത്തില്‍ ഒരു മുന്നണി പ്രവേശനത്തിന് തയ്യാറായത്. ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു ആലോചന ഉണ്ടായിരുന്നുവെങ്കില്‍ മുന്നണി പ്രവേശനം നേരത്തെ ആകുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:













