സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നും ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ പോരായ്മയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും വിലയിരുത്തുന്നത് ശരിയല്ലെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെ കുറ്റപ്പെടുത്തുന്നവര്‍ മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തട്ടെ. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും 140 സ്ഥാനാര്‍ത്ഥികളെയും ഇത്തരത്തില്‍ പരിശോധിക്കട്ടെ. എഴുന്നേറ്റ് നടക്കാന്‍ ആരോഗ്യമില്ലാത്തവര്പോലും ഇരു മുന്നണികളുടെയും ലിസ്റ്റിലുണ്ട്. ഇത്തരത്തില്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളേക്കാള്‍ മികച്ചവര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:













