സ്വാധീന മേഖലയായ കൊച്ചിയില്‍ വോട്ടുകുറയാല്‍ പല കാരണങ്ങളുണ്ടെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് അടക്കം തിരിച്ചടിയായെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു ജേക്കബ്. അടുത്ത തിരഞ്ഞെടുപ്പില്‍ കൂട്ടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി20 ചെല്ലാനം എന്ന സംഘടന ട്വന്റി20യുടെ ഭാഗമാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ട്വന്റി20ക്ക് ഇവരുമായി യാതൊരു ബന്ധവുമില്ല. ജനങ്ങള്‍ അവര്‍ക്ക് ഭരണം കൊടുത്തുവെങ്കിലും ഒരു രീതിയിലും അവര്‍ക്ക് മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ആ നാടിന് വലിയ ചീത്തപ്പേരുണ്ടാക്കി. തെറ്റിദ്ധരിച്ച ചെല്ലാനത്തെ ജനം അവര്‍ ട്വന്റി20യുടെ ഭാഗമാണെന്ന് കരുതിയത് വോട്ടിങിനെ ബാധിച്ചു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വൈകിയതും ട്വന്റി20ക്ക് തിരിച്ചടിയായി. കാര്യമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഇത്തരത്തില്‍ നഷ്ടമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന് ട്വന്റി20ക്ക് തീരുമാനിക്കാനായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് രണ്ട് ആഴ്ച മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇത്തരം അപാകതകള്‍ വോട്ട് കുറയുന്നതിന് കാരണമായി. ഒരു മുന്നണി രാഷ്ട്രീയത്തിലേയ്ക്ക് വന്ന സാഹചര്യത്തില്‍ ഇനി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ ട്വന്റി20ക്ക് സാധിക്കും. വ്യക്തമായി ഏതെല്ലാം സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. ഇപ്പോള്‍ പറ്റിയ അപകതകള്‍ വിലയിരുത്തി അവ തിരുത്തി മറ്റേതൊരു പാര്‍ട്ടിയേക്കാളും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ട്വന്റി20 കാഴ്ചയ്ക്കും. വലിയ മാറ്റങ്ങള്‍ ഈ കേരളത്തില്‍ ട്വന്റി20 കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം:













