ഐക്കരനാട് പഞ്ചായത്തിലൂടെ ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പര്യടനം

0

ഐക്കരനാട് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. പെരുവുംമൊഴിയില്‍ ആരംഭിച്ച പര്യടനം നമ്പ്യാരുപടി, മാങ്ങാട്ടൂര്‍, ഏഴിപ്രം, ചാക്കപ്പന്‍ കവല, മനയത്തുപീടിക, ആശ്രമം കവല, വെള്ളപ്പാറ കുരിശ്, പാറേപ്പീടിക ജംഗ്ഷന്‍, തൊണ്ടി പീടിക എന്നിവിടങ്ങളിലൂടെ കടന്ന് കടയിരുപ്പ് ജംഗ്ഷനില്‍ അവസാനിച്ചു. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ട്വന്റി 20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ്, ട്വന്റി 20 കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റി അംഗം ജോബി വര്‍ഗീസ്, പഞ്ചായത്ത്...

പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

0

പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പാലയ്ക്കാമറ്റം പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ച് എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍. എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി എന്‍ വിജയന്‍, ബിജെപി ജില്ല വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, ട്വന്റി20 സംസ്ഥാന ജനറല്‍ സെക്രട്ടറി അഗസ്റ്റ്യന്‍ ആന്റണി, മെമ്പര്‍ മഞ്ജു ജോര്‍ജ്, ഷിഞ്ചു ജോണി, എലിസ മാത്യു, ഷാന്റി ഷിബു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോളി ജോണ്‍, പി കെ ജോര്‍ജ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പുത്തന്‍കുരിശിനെ ഇളക്കിമറിച്ച് എന്‍.ഡി.എ ഇലക്ഷന്‍ കണ്‍വെന്‍ഷന്‍

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എന്‍.ഡി.എ സംഘടിപ്പിച്ച ഇലക്ഷന്‍ കണ്‍വെന്‍ഷന് പുത്തന്‍കുരിശ് വേദിയായി. ജനസാഗരങ്ങളുടെ അകമ്പടിയോടെ പുത്തന്‍കുരിശ് കാവുംതാഴത്ത് നിന്ന് ആരംഭിച്ച റോഡ് ഷോയുടെ സമാപനത്തോടെയാണ് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന് എതിര്‍വശത്ത് കണ്‍വെന്‍ഷന്‍ ആരങ്ങേറിയത്. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിച്ചു. ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. https://www.youtube.com/watch?v=PYW-y2wq88E കുന്നത്തുനാടിന്റെ വികസനം ആഗ്രഹിക്കുന്നവരും ജാതിമത വര്‍ഗ വിവേചനങ്ങളില്ലാത്തവരുമായ ജനസാഗരമാണ് എന്‍.ഡി.എയുടെ കുടക്കീഴില്‍ ബാബു ദിവാകരന്റെ വിജയം...

അകമ്പടിയായി ജനസാഗരം: നാടിനെ ഇളക്കിമറിച്ച് ബാബു ദിവാകരന്റെ റോഡ് ഷോ

0

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നയിച്ച വാഹന പ്രചരണ ജാഥ വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. എന്‍.ഡി.എ കുന്നത്തുനാട് നിയോജകമണ്ഡലം കണ്‍വീനര്‍ വി.എന്‍ വിജയന്‍ പ്രചരണ ജാഥ ഉല്‍ഘാടനം ചെയ്തു. ഭണ്ഡാരക്കവലയില്‍ ആരംഭിച്ച വാഹന ജാഥ പള്ളിക്കവല, ചേലക്കുളം, വെസ്റ്റ് ചേലക്കുളം, ഷാപ്പുംപടി, പൂക്കാട്ടുപടി, കപ്പേളപ്പടി, പഴങ്ങനാട് വിദ്യാവാലി, ഊരക്കാട്, സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ചൂരക്കോട്, ഞാറള്ളൂർ, കുന്നത്തുകുടി ഗോഡ്സ് വില്ല എന്നീ സ്ഥലങ്ങളിലൂടെ കടന്ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിൽ അവസാനിച്ചു. വിവിധ സ്വീകരണ വേദികളില്‍ ബൂത്ത് കമ്മിറ്റികളും വോട്ടര്‍മാരും പാര്‍ട്ടി...

കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു

0

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഴുവന്നൂർ കണ്ണിക്കാട്ട്മോളം, മംഗലത്തുനട, വലമ്പൂർ എൻഡിഎ വാർഡുതല കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചു. ബാബു ദിവാകരനെ ഷാൾ അണിയിച്ച് പാർട്ടി പ്രവർത്തകർ സ്വാഗതം ചെയ്തു. കുന്നത്തുനാട് നിയോഗംകമണ്ഡലം വൈസ് പ്രസിഡന്റ്‌ കൊച്ചുമോൾ മാത്യു, ട്വന്റി 20 ബോർഡ്‌ അംഗം കുഞ്ഞു മുഹമ്മദ്‌, വാർഡ് മെമ്പർമാരായ റെജി എം പി , ജയചന്ദ്രൻ , മുൻ മെമ്പർ നീതു , ബിജെപി ജില്ല കമ്മിറ്റി അംഗം അശോകൻ പി എൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.

വളയൻചിറങ്ങരയിൽ ഒരുമിച്ച് വോട്ടഭ്യർത്തിച്ച് ബാബു ദിവാകരനും ജിബി പത്തിയ്ക്കലും

0

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇടയിൽ വളയൻചിറങ്ങരയിൽ യാദൃശ്ചികമായി കണ്ടുമുട്ടി , ഒരുമിച്ച് പ്രചരണം നടത്തി എൻഡിഎ സ്ഥാനാർഥികളായ ബാബു ദിവാകരനും (കുന്നത്തുനാട് നിയോജകമണ്ഡലം ), ജിബി പത്തിയ്ക്കലും (പെരുമ്പാവൂർ നിയോജകമണ്ഡലം). ഇരു മണ്ഡലങ്ങളുടെയും സംഗമ കേന്ദ്രമാണ് വളയൻചിറങ്ങര. കുന്നത്തുനാട് നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന മഴുവന്നൂർ പഞ്ചായത്തും, പെരുമ്പാവൂർ നിയോജകമണ്ഡലത്തിന് കീഴിൽ വരുന്ന വെങ്ങോല, രായമംഗലം പഞ്ചായത്തുകളും അതിർത്തി പങ്കിടുന്നത് വളയൻചിറങ്ങര നഗര മധ്യത്തിലൂടെ കടന്ന് പോകുന്ന റോഡുകൾക്ക് ഇരുവശങ്ങളിലുമായാണ്. വ്യാപാരികളായ വോട്ടർമാർ ഇരു മണ്ഡലങ്ങളിലുമായി വ്യാപിച്ച് കിടക്കുന്നതിനാൽ മണ്ഡലം...

ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ.

0

മഴുവന്നൂർ പഞ്ചായത്ത്‌ മണ്ണൂർ ടൗണിൽ തൃക്കളത്തൂർ വാർഡ് എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുന്നത്തുനാട് നീയോജകമണ്ഡലം ട്വന്റി20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ. പ്രവർത്തകർ ഷാൾ അണിയിച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് തൃക്കളത്തൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർഥി പ്രദേശവാസികളോട് വോട്ട് അഭ്യർത്ഥിച്ചു. ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത്‌ കൺവീനർ കൊച്ചുമോൾ , ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി...

മഴുവന്നൂർ പഞ്ചായത്ത്‌ ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

0

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പ്രചാരണാർത്ഥം മഴുവന്നൂർ പഞ്ചായത്ത്‌ ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ നിർവഹിച്ചു. സ്ഥാനാർഥി ബാബു ദിവാകരനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത്‌ കൺവീനർ കൊച്ചുമോൾ , ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ...

മഴുവന്നൂരിൽ പര്യടനം നടത്തി ബാബു ദിവാകരൻ

0

മഴുവന്നൂരിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാർത്തി ബാബു ദിവാകരൻ. മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സന്ദർശിച്ച അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി. തുടർന്ന് പള്ളി വികാരി ഫാ. ഷിബു പോളിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മടങ്ങിയത്. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു,...

ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് ബാബു ദിവാകരൻ

0

നെല്ലാട് പ്രവർത്തിക്കുന്ന ആയുർവേദ ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയായ ഹരിത ഫൗണ്ടേഷൻ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച് ബാബു ദിവാകരൻ. തൊഴിലാളികളുടെ ആവശ്യങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷമാണ് സ്ഥാനാർഥി മടങ്ങിയത്. എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ, ബിജെപി മണ്ഡലം സെക്രട്ടറി സുമേഷ് സോമൻ, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി അനിലൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.