Home Election News മൂന്ന് സീറ്റുകളിലെ വിജയം എന്‍.ഡി.എയുടെ മികച്ച പ്രകടനത്തിന്റെ തെളിവ്

മൂന്ന് സീറ്റുകളിലെ വിജയം എന്‍.ഡി.എയുടെ മികച്ച പ്രകടനത്തിന്റെ തെളിവ്

2021ല്‍ എന്‍.ഡി.എയ്ക്കും ട്വന്റി20ക്കും ലഭിച്ച വോട്ടുകളും ഇത്തവണ മുന്നണിക്ക് ലഭിച്ച വോട്ടുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസം ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരായ ജനരോഷം കൊടുങ്കാറ്റായി മാറിയപ്പോള്‍ ഓവറോള്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം വര്‍ധിക്കുകയാണ് ഉണ്ടായതെന്നും ട്വന്റി20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്.

ഭരണവിരുദ്ധ വികാരം ഒരു കൊടുങ്കാറ്റായി മാറിയപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് എല്‍.ഡി.എഫിനെയാണ്. 99 സീറ്റില്‍ നിന്നും 35 സീറ്റുകളിലേയ്ക്ക് അവര്‍ കൂപ്പുകുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍പോലും വോട്ട് വിഹിതം കുറയുന്നു എന്നിങ്ങനെയല്ലാതെ എന്‍.ഡി.എയുടെ ഓവറോള്‍ വോട്ട് വിഹിതത്തെ തിരഞ്ഞെടുപ്പ് ബാധിച്ചിട്ടില്ല. ഈ ഭരണ വിരുദ്ധ വികാരത്തിനിടയിലും മൂന്ന് സീറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത് എന്‍.ഡി.എ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:

LEAVE A REPLY

Please enter your comment!
Please enter your name here