Home Election News മുന്നണി സംവിധാനം പരാജയമല്ല, സമയക്കുറവ് തിരിച്ചടിയായി

മുന്നണി സംവിധാനം പരാജയമല്ല, സമയക്കുറവ് തിരിച്ചടിയായി

എന്‍.ഡി.എ മുന്നണി പ്രവേശനം ട്വന്റി20 പാര്‍ട്ടി വളരെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും, മുന്നണി പ്രവേശനം പാര്‍ട്ടിക്ക് തിരിച്ചടി ആയിട്ടില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിത്ത് പാകിയാല്‍ നാളെ അതിന്റെ ഫലം കിട്ടണമെന്ന് കരുതുന്നതില്‍ കാര്യമില്ല. മുന്നണി പ്രവേശനം ചിലപ്പോള്‍ നല്ലതോ ചീത്തയോ താല്‍ക്കാലികമായി ചീത്തയോ ഒക്കെയാകാം. ഇതൊക്കെ കാത്തിരുന്ന് മനസ്സിലാക്കേണ്ടതാണ്. മുന്നണി പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ടുപോകണം. രണ്ട് സംവിധാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പിയിലെയും ട്വന്റി20യിലെയും പാര്‍ട്ടി അംഗങ്ങള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടായേക്കാം. പല സ്ഥലത്തും ഇത്തരത്തില്‍ ഒരേ മനസ്സോടെ മുന്നോട്ട് പോകുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇരു പാര്‍ട്ടികളും തമ്മിലുള്ള കോഓഡിനേഷനില്‍ അല്‍പം അപാകത സംഭവിച്ചു. ഇത് പരിഹരിച്ചുവന്നപ്പോഴേയ്ക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ മുന്നണി ഒരുപോലെ പ്രവര്‍ത്തിച്ചുവന്നിരുന്നു എങ്കില്‍ ഞങ്ങള്‍ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കുന്നതിനും മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഞങ്ങള്‍ക്ക് സാധിച്ചേനെ.

വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം:

LEAVE A REPLY

Please enter your comment!
Please enter your name here