കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം 2025, 26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ജാതി കൃഷിക്ക് ആവശ്യമായ വളത്തിന്റെ വിതരണം നടന്നു. കൃഷി ഓഫീസർ അമൃതലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി വളം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്ന് കൃഷി ഓഫീസർ അമൃതലക്ഷ്മി പറഞ്ഞു. 25 കിലോ വളത്തിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ മാത്രമാണ് ഈടാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ പറഞ്ഞു. തരിശായി കിടക്കുന്ന പ്രദേശങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു. ജാതി കൃഷിക്കുള്ള വളം വാങ്ങുന്നതിനായി നിരവധി പേർ കൃഷിഭവനിൽ എത്തി. കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ട്വന്റി20യുടെ ലക്ഷ്യം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ട്വൻറി 20 പാർട്ടി പ്രസിഡൻറ് ശ്രീ സാബു ജേക്കബ് മാധ്യമങ്ങളെ കാണുന്നു…തത്സമയ സംപ്രേക്ഷണം
















