മികച്ച ഇനത്തില്‍പ്പെട്ട അയ്യായിരത്തിലധികം കന്നുകുട്ടികളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി ഈ പദ്ധതിയിലൂടെ ട്വന്റി20 വിതരണം ചെയ്തത്. ഗുണഭോക്താക്കള്‍ക്കായി ബോധവത്കരണ ക്ലാസ്സുകളും മറ്റ് സഹായങ്ങളും ട്വന്റി20യുടെ നേതൃത്വത്തില്‍ നല്‍കിയതിലൂടെ കന്നുകാലി വളര്‍ത്തലിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നതിനും, സംരംഭം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോകു ന്നതിനും കര്‍ഷകര്‍ക്ക് സഹായകമായി.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ക്ഷീരമേഖലയ്ക്ക് കരുത്തേകുക, പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ട്വന്റി 20 കന്നുകുട്ടി വിതരണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന ഉത്പാദനശേഷിയുള്ള കന്നുകാലികളെ ലഭ്യമാക്കുക വഴി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
















