Home Events & Information ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു

ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു

1906
0

തൃശ്ശൂർ: അഴിമതിരഹിത സമഗ്രവികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ട്വന്റി 20 പാർട്ടി അന്നമനടയിൽ ഓഫീസ് തുറക്കുന്നു. സെപ്റ്റംബർ 17, ബുധനാഴ്ച വൈകീട്ട് 5.30-ന് കാത്തലിക് സിറിയൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ട്വന്റി 20 പാർട്ടി പ്രവർത്തകർക്ക് ഒത്തുകൂടി പ്രവർത്തിക്കുന്നതിനുള്ള ഇടമാകും ഈ ഓഫീസ്. പരിപാടിയിൽ ട്വന്റി 20 പാർട്ടി വൈസ് പ്രസിഡന്റ് ശ്രീ. വി. ഗോപകുമാർ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കും. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജാൻസൺ ജോസഫ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട അതിഥികളായി ട്വന്റി 20 സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വ. ചാർലി പോൾ, ശ്രീ. ബെന്നി ജോസഫ് ജനപക്ഷം, പുത്തൻവേലിക്കര കോർഡിനേറ്റർ ശ്രീ. സേവ്യർ പോൾ, നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ്ജ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവർക്കെല്ലാം 400 രൂപ വിലവരുന്ന ഹൈബ്രിഡ് തെങ്ങിൻ തൈ സമ്മാനമായി നൽകും. ക്ഷണക്കത്തുമായി വൈകീട്ട് 5.30-ന് മുൻപ് പരിപാടി സ്ഥലത്ത് എത്തണമെന്ന് സംഘാടകർ അറിയിച്ചു.

നിങ്ങൾ പറയു “ഇടത് ഭരണം” വിലക്കയറ്റം പിടിച്ചു നിർത്തിയോ ?

കുടുംബം രക്ഷപ്പെടണമെങ്കിൽ ട്വന്റി 20 തന്നെ ആശ്രയം.. മറ്റ് പാർട്ടികളെ വിശ്വസിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here