Home Kizhakkambalam പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.

പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ട്വൻറി 20.

213
0

കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു മുന്നേറ്റം കൂടി. കിഴക്കമ്പലം പഞ്ചായത്ത് 15 വാര്‍ഡില്‍ ഉള്‍പ്പെടുന്ന പുതുശ്ശേരി കടവ് – പാലം റീ ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കി. ഏറെക്കാലമായി പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്ന റോഡ് നവീകരണമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് പുതുക്കിപ്പണിതതോടെ, നാട്ടുകാരുടെ യാത്ര ഏറെ സുഗമമാക്കി. മഴക്കാലത്ത് വെള്ളക്കെട്ടും ചെളിയും മൂലം ഉണ്ടായിരുന്ന അപകട സാധ്യതകളും ഇതോടെ ഒഴിവായി.

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഈ വികസന പ്രവര്‍ത്തനം പ്രദേശത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ശക്തമായ ചുവടുവയ്പ്പാണിതെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കിഴക്കമ്പലത്ത് ട്വൻറി 20 യുടെ വികസനം തുടര്‍ച്ചയായി മുന്നേറുകയാണ്.

#twenty20party. #sabumjacob

LEAVE A REPLY

Please enter your comment!
Please enter your name here