Home Election News ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. രാവിലെ 11 മണിക്ക് നടക്കുന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20യുടെയും എന്‍.ഡി.എയുടെയും പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.

പത്രിക സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകും. മുന്‍കൂട്ടി തീരുമാനിച്ച മേഖലകളില്‍ ഗൃഹസന്ദര്‍ശന പരിപാടികളില്‍ പങ്കെടുക്കുകയും, തുടര്‍ന്ന് വൈകിട്ട് നടക്കുന്ന ട്വന്റി20 വാര്‍ഡുതല സംഗമങ്ങളിലും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here