വിശദമായ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റ് (Food Security Market) കിഴക്കമ്പലത്ത് (Twenty20 Kizhakkambalam) ഗ്രാമ പഞ്ചായത്തിൽ ആണ് ആദ്യമായി ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിആണ് നിർവഹിച്ചത്. സാധാരണക്കാർക്ക് വളരെ ഏറെ ഗുണം ചെയ്തിരുന്ന ഈ മാർക്കറ്റ് മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഇംഗിതത്തിനു വഴങ്ങി അടച്ചു പൂട്ടിയിരിക്കുകയാണ്.

“രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ട്വന്റി-20 ഇത്തരമൊരു പ്രവർത്തനത്തിനായി മുന്നോട്ട് വന്നത് അഭിനന്ദനാർഹമാണ്. രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണം,” – നിതിന്‍ ഗഡ്കരി കൂട്ടിച്ചേർത്തു. ട്വന്റി-20 ഗ്രൂപ്പിന്റെ ഉടമകളായ സാബു ജേക്കബ്, ബോബി ജേക്കബ് എന്നിവരുടെ ആശയത്തെയും അന്ന് അദ്ദേഹം അഭിനന്ദിചിരുന്നു.
















