Home Kizhakkambalam ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20

ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തി ട്വന്റി20

28
0
Screenshot

കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. രണ്ട് മാസം മുൻപ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരുടെ വൈകല്യം വിശദമായി പരിശോധിച്ച ശേഷമാണ് 31 പേർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജിൻസി അജി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെയും അവശത അനുഭവിക്കുന്നവരെയും കണ്ടെത്തി സഹായം എത്തിക്കുന്നതിൽ ട്വന്റി ട്വന്റി ഭരണസമിതി മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് പറഞ്ഞു.

നിലവിലെ സാമ്പത്തിക വർഷത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായോപകരണങ്ങളുടെ വിതരണത്തിനായി അഞ്ച് ലക്ഷം രൂപയാണ് പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നതെന്നും പ്രസിഡണ്ട് വ്യക്തമാക്കി. മെഡിക്കൽ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ സഹായോപകരണങ്ങൾ സ്വീകരിക്കുന്നതിനായി പഞ്ചായത്തിൽ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here