തിരുവാണിയൂർ പഞ്ചായത്തിൽ സമാധാന പരമായി മൗന ജാഥ നടത്തിയ ട്വന്റി 20 പ്രവർത്തകരെ മദ്യപിച്ചെത്തിയ CPIM ഗുണ്ടകൾ തല്ലി ചതച്ചു.
ട്വന്റി 20 മറ്റു രാഷ്ട്രീയ പാർട്ടികളുടെ കണ്ണിലെ കരടായി മാറിയിട്ട് നാളുകൾ ഏറെ ആയി. സമാധാന പരമായി രാഷ്ട്രീയ പ്രവർത്തനം നടത്തി വികസനകളിലൂടെ നാടിന്റെയും നാട്ടുകാരുടെയും മനസ്സിൽ എത്തി ചേർന്ന പ്രവർത്തനങ്ങൾ ആണ് ട്വന്റി യുടെ. ഇതിൽ വിറളിപൂണ്ട CPIM എന്ന രാഷ്ട്രീയ പാർട്ടിയുടെ തീരാത്ത പകപോക്കലാണ് ഇന്നു കണ്ടത്. ട്വന്റി 20 പ്രവർത്തകർക്ക് നേരെ നിരന്തരം ഇത്തരം അക്രമങ്ങൾ ഉണ്ടാകുമ്പോൾ തളർന്നു പോകുമെന്ന ചിന്തയാണ് മറ്റു പാർട്ടിക്കാർക്ക് ഉള്ള തെങ്കിൽ , തീയിൽ കുരുത്തതാണ് ട്വന്റി 20 എന്ന പ്രസ്ഥാനം. ഗുണ്ടാ അക്രമത്തിൽ നിരവധി സാധാരണ പ്രവർത്തകർക്ക് പരിക്കേറ്റു. അക്രമത്തിനു, തിരിച്ചടിക്കുന്ന രീതിയല്ല ഞങ്ങളുടേതെന്നും നിയമപരമായി ഇത്തരക്കാരെ നേരിടുമെന്നും, പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു.


പരിക്കുകളോടെ ഏഴ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
തിരുവാണിയൂര്‍ : (21.09.2025)* തിരുവാണിയൂരില്‍ പ്രതിഷേധ ജാഥ നടത്തിയ ട്വന്റി 20 പ്രവര്‍ത്തകര്‍ക്ക് സിപിഎം ഗുണ്ടകളുടെ മര്‍ദ്ദനം. സംസ്ഥാന ഭരണത്തിന്റെ മറവില്‍ ഗുണ്ടായിസം കാണക്കുന്ന സിപിഎമ്മിനെതിരെ തിരുവാണിയൂര്‍ വണ്ടിപേട്ടയില്‍ ഇന്നലെ (21.09.2025) വൈകിട്ട് 6-ന് ട്വന്റി20 പ്രവര്‍ത്തകര്‍ വായമൂടിക്കെട്ടി മൗന ജാഥ സംഘടിപ്പിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധ ജഥയിലേയ്ക്കാണ് മദ്യപിച്ചെത്തിയ ഒരുപറ്റം സിപിഎം ഗുണ്ടകള്‍ പോലീസിന്റെ വലയം ഭേദിച്ച് മര്‍ദ്ദനം നടത്തിയത്. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് അക്രമണം അരങ്ങേറിയതെന്ന് ട്വന്റി 20 പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്ത്രീകളെയും കുട്ടികളെയും വരെ വളഞ്ഞിട്ട് അക്രിമിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരില്‍ ഹൃദ്രാഗികള് വരെയുണ്ട്. ക്രൂരമായി മര്‍ദ്ദനമേറ്റ ഏഴ് ട്വന്റി 20 പ്രവര്‍ത്തകരെ പഴങ്ങനാട് സമരിറ്റിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 പേരുടെ പരിക്ക് ഗുരുതമാണെന്ന് സ്ഥിരീകരിക്കാത്ത് റിപ്പോര്‍ട്ടുണ്ട്.

സ്വസ്തവും സമാധാനവും ആഗ്രഹിക്കുന്ന തിരുവാണിയൂരിലെ ഭൂരിഭാഗം ജനങ്ങള്‍ ട്വന്റി 20യുടെ കൊടിക്കീഴില്‍ അണിനിരക്കുന്നതാണ് സിപിഎം പ്രകോപനത്തിന് കാരണം. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം മുന്നില്‍ കാണുന്ന സിപിഎം ഭരണസമിതിയാണ് അക്രമണം നടത്തിയതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആരോപിച്ചു. സിപിഎമ്മിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ അടിയറവ് പറയുന്നവരല്ല ട്വന്റി 20 പാര്‍ട്ടിയും പ്രവര്‍ത്തകരും .വരുന്ന തിരഞ്ഞെടുപ്പില്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും വിജയിച്ച് സത്ഭരണം ഉറപ്പാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.




















