Home Election News വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം

വീടുകള്‍തോറും കൃഷി: 33,750 HDPC ചട്ടികളും, പച്ചക്കറി തൈകളും സൗജന്യം

101
0

നഗര-ഗ്രാമ ഭേദമന്യേ വീടുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ട്വന്റി20യുടെ നേതൃത്വത്തില്‍ 33,750 എണ്ണം HDPC ചട്ടികളും പച്ചക്കറിത്തൈകളും സൗജന്യമായി വിതരണം ചെയ്തു. സ്ഥലപരിമിതി കാരണം കൃഷി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരു ആശ്വാസമായാണ് HDPC (High-Density Polyethylene Composite) ചട്ടികള്‍ ട്വന്റി20 വിതരണം ചെയ്തത്. ഈടുനില്‍ക്കുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ 33,750 എണ്ണം HDPC ചട്ടികള്‍, അത്രയും എണ്ണം പച്ചക്കറിത്തൈകള്‍ സഹിതമാണ് സൗജന്യമായി നല്‍കിയത്. ടെറസ്സുകളിലും ബാല്‍ക്കണികളിലും എളുപ്പത്തില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ ഈ ചട്ടികള്‍ സഹായകമായി. ഓരോ വീട്ടിലും ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here