Home Top News ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം സ്വീകരിച്ച് ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹം സ്വീകരിച്ച് ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയെ ക്യംത സെമിനാരിയിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ട്വന്റി20-എൻ.ഡി.എ സ്ഥാനാർഥികൾ. സ്ഥാനാർഥികളായ ജിബി അബ്രഹാം(പിറവം നിയോജകമണ്ഡലം), അഞ്ജലി നായർ(തൃപ്പൂണിത്തുറ നിയോജകമണ്ഡലം), ബാബു ദിവാകരൻ (കുന്നത്തുനാട് നിയോജകമണ്ഡലം) എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി. ട്വന്റി20 പാർട്ടി ചെയർമാൻ ബോബി എം ജേക്കബ്, ട്വന്റി20 മണ്ഡലം പ്രസിഡന്റ്‌ ദീപക്, ട്വന്റി20 പിറവം മണ്ഡലം ഇലക്ഷൻ ഇൻചാർജ് ജിതിൻ കെ രാജൻ, എൻ.ഡി.എ കുന്നത്തുനാട് മണ്ഡലം കൺവീനർ വി. എൻ വിജയൻ, മണ്ഡലം സെക്രട്ടറി അനൂപ് എന്നിവരും സ്ഥാനാർഥികൾക്കൊപ്പം സന്ദർശനത്തിന്റെ ഭാഗമായി.

LEAVE A REPLY

Please enter your comment!
Please enter your name here