Home Top News ട്വന്റി20യുടെ ശുചിത്വ വിപ്ലവം, 813 വീടുകളില്‍ പുതിയ ടോയ്ലറ്റുകള്‍

ട്വന്റി20യുടെ ശുചിത്വ വിപ്ലവം, 813 വീടുകളില്‍ പുതിയ ടോയ്ലറ്റുകള്‍

47
0

ശുചിത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യം. എന്നാല്‍, ട്വന്റി20 അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ്, നിരവധി കുടുംബങ്ങള്‍ അടിസ്ഥാന ശുചിത്വ സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതത്തിലായിരുന്നു. ട്വന്റി20 അധികാരമേറ്റയുടന്‍ സ്വന്തമായി ടോയ്ലറ്റ് സൗകര്യമില്ലാതിരുന്ന കുടുംബങ്ങളെ കണ്ടെത്തി, അവര്‍ക്ക് വേണ്ടി 813 പുതിയ ടോയ്ലറ്റുകളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയത്. ഈ പദ്ധതിയിലൂടെ, ഗ്രാമീണ മേഖലയിലെ പൊതുജനാരോഗ്യം ഉറപ്പാക്കാനും, ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും കഴിഞ്ഞു.

വാക്കുകളില്‍ മാത്രം ‘ശുചിത്വം’ പറഞ്ഞവര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്ന ഈ വലിയ സാമൂഹിക മാറ്റം, പ്രവര്‍ത്തിയിലൂടെയാണ് ട്വന്റി20 പൂര്‍ത്തിയാക്കിയത്. ഈ ശുചിത്വ വിപ്ലവം, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടുള്ള ട്വന്റി20യുടെ പ്രതിബദ്ധതയുടെ ഏറ്റവും വലിയ തെളിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here