ആരോഗ്യ മേളയിലൂടെ രൂപം കൊണ്ട പ്രസ്ഥാനമാണ് ട്വന്റി20. ചികിത്സ ലഭിക്കാതെ ഒരാളും ബുദ്ധിമുട്ടരുതെന്ന തീരുമാനത്തോടെ, കിഴക്കമ്പലത്ത് സംഘടിപ്പിച്ച ആരോഗ്യ മേളയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ ഉറപ്പാക്കുവാന്‍ അന്ന് ട്വന്റി20ക്ക് സാധിച്ചു. നമ്പര്‍ വണ്‍ എന്ന് അഹങ്കരിക്കുമ്പോഴും, കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ അടിയന്തിര ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകത ട്വന്റി20ക്ക് മുമ്പില്‍ വിളിച്ചോതുന്നതായിരുന്നു അന്നത്തെ ആരോഗ്യ മേളയിലെ ജനപങ്കാളിത്തം. മേളയിലൂടെ രോഗ നിര്‍ണയം നടത്തിയ അയ്യായിരത്തോളം ആളുകള്‍ക്ക് സൗജന്യ തുടര്‍ ചികിത്സയും മരുന്നുവിതരണവും നടത്തി. പിന്നീടങ്ങോട്ട് 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലന്‍സ് സേവനത്തില്‍ തുടങ്ങി സൗജന്യ ചികിത്സ, മെഡിക്കല്‍ ഉപകരണ വിതരണം, സാമ്പത്തിക സഹായം എന്നിങ്ങനെ നീളുന്നു ട്വന്റി20യുടെ ആരോഗ്യ മേഖലയിലെ ഇടപെടല്‍.
ലോകത്തുതന്നെ അപ്രതീക്ഷിതമായി ഉയരുന്ന കാന്‍സര്‍ രോഗ വ്യാപനത്തിന് തടയിടാന്‍, ജനങ്ങളില്‍ രോഗ സാധ്യത കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു പാര്‍ട്ടി നേരിട്ട അടുത്ത വെല്ലുവിളി. എന്നാല്‍ ജനങ്ങളെ അണിനിരത്തി ആ വെല്ലുവിളിയെ നേരിട്ട ട്വന്റി20, വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, രോഗ ബാധ സംശയിച്ച അഞ്ഞൂറോളം പേര്‍ക്ക് സൗജന്യ രോഗ നിര്‍ണയ ക്യാമ്പ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, രോഗം നിര്‍ണയിക്കപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ഒരുക്കാനും സംരക്ഷണം നല്‍കാനും പാര്‍ട്ടിക്ക് സാധിച്ചു.
പഞ്ചായത്തില്‍ സംഘടിപ്പിച്ച നേത്ര, ദന്ത ആരോഗ്യ മേളയും ശ്രദ്ധേയമായി. രോഗ നിര്‍ണയം നടത്തുന്നതിനും തുടര്‍ ചികിത്സയുടെ ഭാഗമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനും പദ്ധതിയിലൂടെ സാധിച്ചു. ആയിരം പേര്‍ക്ക് സൗജന്യ കണ്ണട വിതരണം, സ്ഥിരമായി മരുന്ന് കഴിക്കുന്ന 200 രോഗികള്‍ക്ക് എല്ലാ മാസവും വീട്ടിലെത്തി മരുന്ന് കൈമാറല്‍, 16 കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സയ്ക്കായി പ്രതിമാസം ഇരുപതിനായിരം രൂപയുടെ പാക്കേജ്, 50 സൗജന്യ ഹൃദയ ശസ്ത്രക്രീയകള്‍, ആധുനിക ശ്രവണ സഹായി ഉപകരണ വിതരണം, സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന 738 പേരുടെ മുഴുവന്‍ ചികിത്സാ ചിലവുകളും വഹിക്കല്‍ തുടങ്ങി ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന വികസന കാഴ്ചപ്പാടാണ് ആരോഗ്യ മേഖലയില്‍ ട്വന്റി20 നിര്‍വ്വഹിച്ചിരിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് ഭരണത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗിച്ചാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ആരോഗ്യ മേഖലയില്‍ ഇത്രയേറെ പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുള്ളത് എന്നത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് എന്നതില്‍ സംശയമില്ല. യാഥാര്‍ത്ഥ്യം ജനം തിരിച്ചറിഞ്ഞ് തുടങ്ങുന്നതോടെ, വികസനത്തിന്റെ നല്ല പുലരികള്‍ ട്വന്റി20യിലൂടെ കേരളത്തിലെമ്പാടും സാധ്യമാവുക തന്നെ ചെയ്യും.
















