മഴുവന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പ്രധാനമായി ഒഴുകുന്ന തോട്, പതിറ്റാണ്ടുകളായി നവീകരണം കാത്ത് കിടന്നിരുന്നു. ഏകദേശം 60 ഏക്കര്‍ കൃഷിയോഗ്യമായ സ്ഥലങ്ങള്‍ക്ക് വെള്ളം നല്കുന്ന പ്രധാന തോടായിട്ടും മുന്‍പ് ഭരണത്തില്‍ ഇരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തോട് നവീകരണത്തിന് ഇടപെടാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
‘എന്റെ ഓര്‍മയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ തോട് നവീകരിച്ചിട്ടില്ല. എന്നാല്‍ ട്വന്റി20 അധികാരത്തില്‍ വന്നതിന് ശേഷം, മൂന്നു മുതല്‍ നാലു കിലോമീറ്റര്‍ വരെ ദൂരം ചെളി നീക്കി തോട് വൃത്തിയാക്കി. ഇരുവശങ്ങളിലും മതില് കെട്ടി സംരക്ഷണം ഒരുക്കി. മഴക്കാലത്ത് പാടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും മാലിന്യങ്ങള്‍ തോടില്‍ തടഞ്ഞുനില്ക്കാതിരിക്കാനും കാര്യക്ഷമമായ രീതിയില്‍ നവീകരണം നടന്നു,‘ വാര്‍ഡ് മെമ്പര്‍ പറയുന്നു.
തോട് നവീകരണത്തിനാവശ്യമായ മുഴുവന്‍ ചെലവും ട്വന്റി 20 പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് കണ്ടെത്തിയത്. ‘ഈ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. ട്വന്റി20 നല്ല പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നും നടത്തുന്നു എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്,’
















