ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ് നമ്മുടെ പഞ്ചായത്തുകളിലെ പാലങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ച മുന്നണികളുടെ അവഗണന കാരണം, പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാലങ്ങളും ബലക്ഷയം സംഭവിച്ചതോ വീതി കുറഞ്ഞതോ ആയിരുന്നു. സുരക്ഷിതമല്ലാത്ത ഈ പാലങ്ങള്‍ ജനജീവിതത്തിന് വലിയ ഭീഷണിയായി. ട്വന്റി20 അധികാരത്തില്‍ എത്തിയതോടെ ഈ ചിത്രം മാറി. ട്വന്റി20യുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഭരണത്തിലൂടെ, 68 പുതിയ പാലങ്ങളാണ് നിര്‍മ്മിച്ചത്.
കേവലം പുതിയവ മാത്രമല്ല, കാലപ്പഴക്കം വന്നതും ബലക്ഷയം സംഭവിച്ചതുമായ എല്ലാ പഴയ പാലങ്ങളും റോഡ് വികസനത്തോടനുബന്ധിച്ച് വീതി കൂട്ടി പുതുക്കിപ്പണിതു. ഇതൊരു ചെറിയ കാര്യമല്ല. അപകടാവസ്ഥയിലായിരുന്ന പാലങ്ങളെ സുരക്ഷിതമാക്കിയും, ഒറ്റപ്പെട്ട പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചും ട്വന്റി20 ജനങ്ങള്‍ക്ക് നല്‍കിയത് സുരക്ഷിതമായ യാത്രാമാര്‍ഗ്ഗമാണ്. വാക്കുകളിലല്ല, പ്രവൃത്തിയിലാണ് ട്വന്റി20 വിശ്വസിക്കുന്നത്. ഈ ‘വികസന പാലങ്ങള്‍’ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയാണ്.
















