Home Election News ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ.

ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ.

മഴുവന്നൂർ പഞ്ചായത്ത്‌ മണ്ണൂർ ടൗണിൽ തൃക്കളത്തൂർ വാർഡ് എൻഡിഎ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുന്നത്തുനാട് നീയോജകമണ്ഡലം ട്വന്റി20- എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന് സ്വീകരണം ഒരുക്കി പ്രവർത്തകർ. പ്രവർത്തകർ ഷാൾ അണിയിച്ച് സ്ഥാനാർഥിയെ സ്വീകരിച്ചു. തുടർന്ന് തൃക്കളത്തൂർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച സ്ഥാനാർഥി പ്രദേശവാസികളോട് വോട്ട് അഭ്യർത്ഥിച്ചു.

ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത്‌ കൺവീനർ കൊച്ചുമോൾ , ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി അനിലൻ , രമ്യ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here