മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുകളിൽ നടന്ന വാഹനാപകത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകി കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരൻ. അപകടം നടന്ന ഭാഗത്തുകൂടെ തിരഞ്ഞെടുപ്പ് പര്യടനം കടന്ന് പോകുന്നതിന് ഇടയിലാണ് വാഹനാപകടം ബാബു ദിവാകരന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ പര്യടന വാഹനത്തിൽ നിന്നും താഴെ ഇറങ്ങിയ അദ്ദേഹം രക്ഷാപ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു.














