Home Election News ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ട്വന്റി20-എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ താലൂക്ക് ഓഫീസിലെത്തി കുന്നത്തുനാട് എ.ആര്‍.ഒ തഹസീല്‍ദാര്‍ ശ്രീനിവാസന്‍ മുമ്പാകെയാണ് ‍പത്രിക സമര്‍പ്പിച്ചത്. രാവിലെ 11.20ന് നടന്ന പത്രിക സമര്‍പ്പണ ചടങ്ങില്‍ ട്വന്റി20 കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ദീപക് രാജൻ, കുന്നത്തുനാട് നിയോജകമണ്ഡലം സെക്രട്ടറി ജിന്റോ ജോർജ്, നിയോജകമണ്ഡലം എക്സികുട്ടീവ് അംഗങ്ങളായ ജോബി വർഗീസ്, ജോളി, ജോർജ്, മിനി വി സി, എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി എൻ വിജയൻ, ജില്ല വൈസ് പ്രസിഡന്റ്‌ മാരായിട്ടുള്ള സി എം മോഹനൻ,
പ്രസന്ന വാസുദേവൻ, സ്റ്റേറ്റ് കൗൺക്സിൽ അംഗം ചന്ദ്രമോഹനൻ, മണ്ഡലം പ്രസിഡന്റ്മാരായിട്ടുള്ള അരുൺ കുമാർ കെആർ, അഭിലാഷ് കെ എസ്, മഹിളാമോർച്ച ജില്ല പ്രസിഡന്റ്‌ അഡ്വ. ശ്രീജ ലാൽജി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ്‌ സുധി കൃഷ്ണ, ജില്ല കമ്മിറ്റി മെമ്പർ മോഹനൻ കെ കെ എന്നിവർ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here