ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 07 തോന്നിക്കയിലെ ചെമ്പന്മല ഉന്നതി സന്ദര്‍ശിച്ച് ഉന്നതി നിവാസികളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്.

ചെങ്കുത്തായ പ്രദേശത്ത് അടച്ചുറപ്പുള്ള വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന ഇരുപത്തേഴോളം കുടുംബങ്ങളാണ് ചെമ്പന്മല ഉന്നതിയില്‍ ജീവിക്കുന്നത്. റോഡ് മാര്‍ഗം ഉന്നതിയില്‍ എത്തിപ്പെടുക എന്നതും അസാധ്യമായതിനാല്‍ അടിയന്തിര ആശുപത്രി സേവനങ്ങള്‍ തേടുന്നതിന് ഉന്നതി നിവാസികള്‍ കാലങ്ങളായി ബുദ്ധിമുട്ട് നേരിട്ടുവരുന്നു.

ഉന്നതി നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് ചെങ്കുത്തായ കുന്നിലെ അപകടം നിറഞ്ഞ ജീവിത സാഹചര്യത്തിന് പരിഹാരം കാണുക എന്നത്. ഈ കാര്യങ്ങള്‍ നിവാസികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിവാസികളുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കേണ്ടതാണെന്ന് പ്രതികരിച്ച ബാബു ദിവാകരന് കുടുംബങ്ങളെ നിരപ്പായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും അടച്ചുറപ്പുള്ള വീടുകള്‍ പണിയുന്നതിനും നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി.

വാര്‍ഡ് പ്രസിഡന്റുമാരായ ബാബു, സുഗതന്. വാര്‍ഡ് മെമ്പര്‍മാരായ രഞ്ജിത സാജു, എല്‍സി മത്തായി. ട്വന്റി20 എക്സിക്യൂട്ടീവ് അംഗങ്ങളായ വര്‍ഗീസ് പി വി, ജോസ്, മനോജ്, ജോണ്‍ സ്റ്റീഫന്‍, കുര്യാച്ചന്, സറാമ്മ വര്‍ഗീസ്, ജയകുമാര്‍, ബേബി, ശിവദാസ് എന്നിവരും സന്നിഹിതരായിരുന്നു.















