എന്തുകൊണ്ടും കുന്നത്തുനാടിന് അനുയോജ്യനായ സ്ഥാനാർഥിയാണ് ബാബു ദിവാകരനെന്ന് ട്വന്റി 20 ചെയർമാൻ ബോബി ജേക്കബ്. മലയടംതുരുത്തിൽ ട്വന്റി 20 സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ബാബുവിനു സ്വന്തമായി കയറിക്കിടക്കാൻ ഒരു വീടോ മറ്റ് സ്ഥാനാർഥികളെപ്പോലെ കോടികളുടെ അസ്തിയോ ഇല്ല. രോഗിയായ ഭാര്യയെ ശുശ്രുഷിക്കുന്ന ഭർത്താവ് എന്ന നിലയിൽ ഒരു കുടുംബത്തിന്റെ വേദന അദ്ദേഹത്തിന് അറിയാം, ഒരു വ്യവസായം നടത്തിക്കൊണ്ട് പോകുന്നതിൽ വലിയ പ്രതിസന്ധികളെ നേരിടുകവഴി ഒരു സംരംഭകന്റെ വേദനയും അദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെ ബാബുവിനെ ഈ കുന്നത്തുനാടിന് വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിജി ട്വന്റി20യിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം നാം ഈ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കാത്തുസൂക്ഷിക്കണം. സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാത്തവിധം ട്വന്റി 20യെ ഈ നാട്ടിലെ മറ്റ് രാഷ്ട്രീയ പ്രവർത്തകർ വീർപ്പുമുട്ടിച്ച കാലം എൻഡിഎയുടെ ഭാഗമാകുകവഴി അവസാനിച്ചതായും ഏതൊരു സാഹചര്യത്തിലും അക്രമത്തിലേക്ക് വഴിതിരിഞ്ഞു പോകാത്ത രാഷ്ട്രീയ പ്രസ്ഥാനമായി നാം തുടരുമെന്നും അദ്ദേഹം പറഞ്ഞു.














