Home Uncategorized ഭജനമഠം കോളനി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

ഭജനമഠം കോളനി സന്ദര്‍ശിച്ച് ബാബു ദിവാകരന്‍

ഐക്കരനാട് പഞ്ചായത്ത് വാര്‍ഡ് 15 ഇരുപ്പച്ചിറ ഭജനമടം കോളനി നിവാസികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്തിച്ച് ട്വന്റി-എന്‍ഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ബാബു ദിവാകരന്‍.

അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സൗകര്യങ്ങളുടെ പോരായ്മകളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ സേവനങ്ങള്‍ നേടിയെടുക്കുന്നതില്‍ കോളനി നിവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ജനങ്ങള്‍ സ്ഥാനാര്‍ഥിയുമായി പങ്കുവെച്ചു. ആവശ്യങ്ങളും അപേക്ഷകളും ഉദ്യോഗതലത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ബാബു ദിവാകരന്‍ കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here