Home Election News മഴുവന്നൂർ പഞ്ചായത്ത്‌ ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

മഴുവന്നൂർ പഞ്ചായത്ത്‌ ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി ബാബു ദിവാകരന്റെ പ്രചാരണാർത്ഥം മഴുവന്നൂർ പഞ്ചായത്ത്‌ ബ്ലാന്തേവർ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം എൻഡിഎ കുന്നത്തുനാട് നിയോജകമണ്ഡലം കൺവീനർ വി എൻ വിജയൻ നിർവഹിച്ചു. സ്ഥാനാർഥി ബാബു ദിവാകരനെ പ്രവർത്തകർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത്‌ കൺവീനർ കൊച്ചുമോൾ , ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയരാജ്‌, ബിജെപി ജില്ല വൈസ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, ട്വന്റി 20 കുന്നത്തുനാട് മണ്ഡലം സെക്രട്ടറി ജിന്റോ, ബ്ലോക്ക്‌ മെമ്പർമാരായ ബിൻസി ബൈജു, ബബിത, വാർഡ് മെമ്പർ രാജി, ജി അനിലൻ , രമ്യ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here