നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, ബസ് സ്റ്റാന്‍ഡിലൂടെ നൂറു കണക്കിന് ബസുകള്‍ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. മൂവാറ്റുപുഴയെയും ആലുവയെയും തൃപ്പൂണിത്തുറയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡ്. ആയതിനാല്‍, ദിവസവും യാത്രയ്ക്കായി ആയിരക്കണക്കിന് യാത്രക്കാര്‍ കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍.
യാത്രികര്‍ക്ക് വിശ്രമിക്കുന്നതിനും ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതിനുമായി സ്റ്റാര്‍ബക്സിനോട് കിടപിടിക്കുന്ന ആധുനിക നിലവാരത്തിലുള്ള കഫറ്റീരിയയാണ് ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചായ, കോഫി, ജ്യൂസ്, ഐസ്‌ക്രീം, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ണമായും ശീതികരിച്ച ഈ കഫേയില്‍ ലഭ്യമാകും. ഈ ബസ് സ്റ്റാന്‍ഡിലൂടെ വന്നു പോകുന്നവര്‍ക്ക് ഇത് ഒരു വ്യത്യസ്ത അനുഭവമായിരിക്കും.
















