വലമ്പൂര്‍ പഞ്ചായത്തിലെ 18 ആം വാര്‍ഡിലെ ആക്കാംപാറ – മൂലേത്താഴം നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അവിടുത്തേക്കുള്ള റോഡും, വെളിച്ചവും, വെള്ളവും. പഞ്ചായത്ത് ഭരണം മാറി മാറി കയ്യേറിയ രാഷ്ട്രീയ പാര്‍ട്ടികളോടും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അപേക്ഷിച്ചെങ്കിലും എല്ലാവരും അവഗണിച്ചു. എന്നാല്‍ ട്വന്റി 20 പഞ്ചായത്തില്‍ ഭരണത്തില്‍ വന്നതോടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്കാംപാറ – മൂലേത്താഴം റോഡ് അടക്കമുള്ള ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചു.
‘വളരെയധികം മോശമായ റോഡ് ആയിരുന്നു ഇത്. മഴക്കാലമായാല്‍ ഈ വഴി നടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഒരു ആശുപത്രി കേസ് ഒക്കെ വന്നു ഒന്ന് ആളെ കൊണ്ടുപോകാന്‍ ഒരു പാട് ബുദ്ധിമുട്ടിയിരുന്നു. മാറി മാറി ഈ പഞ്ചായത്ത് ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികളോട് ഒരുപാട് പറഞ്ഞതാണ് ഈ റോഡിന്റെ അവസ്ഥയെ കുറിച്ച്, പക്ഷേ ആരും തിരിഞ്ഞുനോക്കിയില്ല. ട്വന്റി 20 ഭരണസമിതി വന്നപ്പോഴാണ് നാട്ടുകാര്‍ക്ക് അനുകൂലമായി റോഡ് നിര്‍മിച്ചു നല്‍കിയത്. ഇപ്പോ ഓട്ടോറിക്ഷ ആണെങ്കില്‍ പോലും ഈ റോഡിലൂടെ വരുന്നുണ്ട്. രാത്രിയിലെ റോഡിലൂടെ ലൈറ്റ് ഇല്ലാതെ ഈ റോഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഇവിടെ എല്ലാ പോസ്റ്റിലും സ്ട്രീറ്റ് ലൈറ്റുകള്‍ ഉണ്ട്. അതുപോലെ തന്നെ വേനല്‍ക്കാലങ്ങളില്‍ ഇവിടെ കുടിവെള്ളം കിട്ടാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പലയിടത്തും പോയി വെള്ളം ചുമന്നുകൊണ്ട് വരുന്ന ഒരു സ്ഥിതിയായിരുന്നു. പക്ഷേ ഇപ്പോ പൈപ്പ്ലൈനില്‍ എപ്പോഴും വെള്ളമുണ്ട്. ട്വന്റി20യെ കുറിച്ച് പറയുകയാണെങ്കില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നവരാണ് ട്വന്റി 20. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ട്വന്റി20 യുടെ നേതാക്കള്‍. ട്വന്റി20യുടെ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് പൂട്ടിച്ചത് വളരെ സങ്കടകരമായ കാര്യമാണ്, ഇന്ന് അവശ്യസാധനങ്ങള്‍ക്ക് എല്ലാത്തിനും ഒരുപാട് വിലയാണ്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഉണ്ടായിരുന്നപ്പോള്‍ വെളിച്ചെണ്ണ തുച്ഛമായ വിലയ്ക്ക് ലഭ്യമായിരുന്നു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിയപ്പോഴാണ് അതിന്റെ വില മനസിലാക്കുന്നത്. ഇന്ന് വെളിച്ചെണ്ണ വില 540 കടന്നു നില്‍ക്കുകയാണ്. ഏതു ഭരണസമിതി ആണെങ്കിലും നമ്മുടെ അടിസ്ഥാന ആവശ്യങ്ങളാണ് നിറവേറ്റി തരേണ്ടത്, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാതെ മറ്റെന്ത് കാര്യങ്ങള്‍ ചെയ്തു കിട്ടിയിട്ടും ജനങ്ങള്‍ക്ക് കാര്യമില്ല. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത, വിലക്കുറവും ഒക്കെയാണ് ജനങ്ങള്‍ക്ക് ആവശ്യം, അത് ട്വന്റി20 അറിഞ്ഞു ചെയ്തു തരും. സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നവരാണ് ട്വന്റി20. അങ്ങനെയുള്ളവരാണ് ഭരണത്തില്‍ വരേണ്ടത് എന്നാണ് എന്റെ അഭിപ്രായം’–18 ആം വാര്‍ഡ് ആക്കാംപാറ – മൂലേത്താഴം റോഡ് സമീപവാസി നീതു പറയുന്നു.
















