റോഡ് പണിതാല്‍ മാത്രം പോരാ, അതിന്റെ ആയുസ്സ് ഉറപ്പാക്കണം. ട്വന്റി20 അധികാരത്തില്‍ വരുന്നതിന് മുമ്പ്, നാട്ടിലെ റോഡുകള്‍ വെള്ളം കെട്ടിക്കിടന്ന് പെട്ടെന്ന് തകരുന്നത് പതിവായിരുന്നു. കാരണം, ശാസ്ത്രീയമായ കാന നിര്‍മ്മാണത്തെ മുന്‍ ഭരണാധികാരികള്‍ പൂര്‍ണ്ണമായി അവഗണിച്ചിരുന്നു. ട്വന്റി20യുടെ ദീര്‍ഘവീക്ഷണം ഇവിടെയാണ് പ്രകടമാകുന്നത്. റോഡ് ദീര്‍ഘകാലം നിലനില്ക്കാന് കാനകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ ട്വന്റി20, നാലു പഞ്ചായത്തുകളിലായി 179 റോഡുകളില്‍ ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കി. ആകെ 279 കിലോമീറ്റര്‍ നീളത്തില്‍ ആണ് കാനകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ബലക്ഷയം ഉണ്ടാവാതിരിക്കുന്നതിനായി, ഇരുവശങ്ങളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തിയാണ് ഈ കാനകള്‍ രൂപകല്‍പ്പന ചെയ്തത്.
വികസനം വാക്കുകളില്‍ മാത്രം ഒതുക്കിയ മുന്‍ ഭരണാധികാരികള്‍ക്ക് റോഡുകള്‍ക്കായി ഇത്ര ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവൃത്തിയിലൂടെ ജനകീയ പിന്തുണ ഉറപ്പിച്ച ട്വന്റി20യുടെ ഈ വികസന പാതകള്‍, കേരളത്തിലെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന കാഴ്ചപ്പാടുകള്‍ക്ക് ഒരുപോലെ വെല്ലുവിളിയും പാഠവുമാണ്.
















