Home Election News കരുണ വറ്റാത്ത കുടിവെള്ള വിതരണം

കരുണ വറ്റാത്ത കുടിവെള്ള വിതരണം

36
0

ട്വന്റി20 അധികാരത്തില്‍ എത്തുന്നതിന് മുമ്പുവരെ, കിഴക്കമ്പലം പഞ്ചായത്ത് നിവാസികള്‍ നേരിട്ടിരുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ശുദ്ധജല ലഭ്യതയായിരുന്നു. വേനല്‍കാലമായാല്‍ കിണറുകള്‍ വറ്റുകയും, പൈപ്പ് കണക്ഷനുകള്‍ പ്രഹസനം മാത്രമാവുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ പോലും 1000 രൂപ നിരക്കില്‍ ടാങ്കറുകളിലെത്തുന്ന കുടിവെള്ളത്തെ ആശ്രയിക്കുന്ന സാഹചര്യവും സാധാരണമായിരുന്നു. എന്നാല്‍ സമഗ്രമായ കുടിവെള്ള വിതരണ പദ്ധതികളിലൂടെ ഈ ക്ഷാമത്തിന് അറുതിവരുത്താന്‍ ട്വന്റി20ക്ക് സാധിച്ചു.

കുടിവെള്ളക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ കൂറ്റന്‍ കുടിവെള്ള ടാങ്കുകള്‍ നിര്‍മ്മിച്ചു. ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് പ്രത്യേകം തയ്യാറാക്കിയ പൈപ്പ് കണക്ഷനുകളിലൂടെ ആവശ്യക്കാരുടെ വീടുകളില്‍ എത്തിക്കുന്നതില്‍ ട്വന്റി20 വിജയിച്ചു. എന്നാല്‍ എല്ലാ പ്രദേശങ്ങളിലും ഈ വാട്ടര്‍ ടാങ്കുകളുടെ സേവനം എത്തിക്കുക സാധ്യമായിരുന്നില്ല. ഇത്തരം പ്രദേശങ്ങളിലാകട്ടെ കൃത്യമായ ഇടവേളകളിലും, ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയങ്ങളിലും ടാങ്കറുകളിലൂടെ ശുദ്ധമായ കുടിവെള്ളമെത്തിച്ച് ശുദ്ധജല ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ ട്വന്റി20ക്ക് സാധിച്ചു. ശുദ്ധജലം എത്തിക്കുന്നതിനൊപ്പം ശുദ്ധജല സംഭരണത്തെയും ട്വന്റി20 പ്രോത്സാഹിപ്പിച്ചു. വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തും, ശുദ്ധജല ഉപയോഗത്തില്‍ ബോധവത്കരണങ്ങള്‍ നല്‍കിയും, പഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങള്‍ക്ക് ഇടയില്‍ സജീവമായി നിലകൊണ്ടു. മറ്റ് പദ്ധതികള്‍ക്ക് സമാനമായി ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെയും വാര്‍ഡ് മെമ്പര്‍മാരെയും എപ്പോള്‍ വേണമെങ്കിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഇതോടെ, പണം നല്‍കി വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കേണ്ടിവന്ന സാഹചര്യത്തില്‍ നിന്നും സാധാരണക്കാര്‍ക്ക് മോക്ഷം ലഭിക്കുകയും, അവരുടെ സാമ്പത്തിക ഭദ്രത കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ട്വന്റി20ക്ക് സാധിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ശുദ്ധജല ലഭ്യതയ്ക്ക് ട്വന്റി20 നല്‍കുന്ന പ്രാധാന്യം ഈ പദ്ധതികളില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here